അദാനി തുറമുഖത്തുനിന്ന്​ 3000 കിലോ ഹെറോയ്​ന്‍ പിടികൂടിയ കേസ്​ ; എന്‍.ഐ.എ അന്വേഷിക്കും

ന്യൂഡല്‍ഹി: ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്​ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് നിന്ന് ​ 3000 കിലോയോളം മയക്കുമരുന്ന്​ കണ്ടെത്തിയ സംഭവം ​ദേശീയ അന്വേഷണ ഏജന്‍സി (എന്‍​.ഐ.എ) അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട് . 21,000 ​ കോടി വിലവരുന്ന 2988 കിലോ ഹെറോയ്​ന്‍ ആണ്​ കഴിഞ്ഞ മാസം തുറമുഖത്തെത്തിയ കണ്ടെയ്​നറുകളില്‍നിന്ന്​ പിടികൂടിയത്​. ഇതില്‍ ഒരു കിലോക്ക്​ അഞ്ചുമുതല്‍ ഏഴുകോടി വരെ വില വരും.

അഫ്​ഗാനിസ്​താനില്‍നിന്നുള്ള ചരക്കുകള്‍ അടങ്ങിയ പെട്ടികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന്​ ഡി.ആര്‍.ഐ ഓഫിസര്‍മാര്‍ രണ്ട്​ പെട്ടികള്‍ പിടിച്ചെടുത്ത്​ പരിശോധനക്ക്​ അയക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഹെറോയിന്റെ അംശം കണ്ടെത്തിയത് .

ആന്ധ്രയിലെ വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്​ത ​ട്രേഡിങ്​ കമ്ബനിയാണ്​ ഇറക്കുമതിക്കാര്‍​. പാതി സംസ്​കരിച്ച വെണ്ണക്കല്ലുകള്‍ എന്ന ​വ്യാജേനയാണ്​ ഇറാനിലെ ബന്തര്‍ അബ്ബാസ്​ തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്​. സംഭവത്തില്‍ അഞ്ചു​വിദേശികള്‍ ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ്​ ചെയ്​തിരുന്നു. നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയും എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റും സംഭവത്തില്‍ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിരുന്നു.

Related posts

Leave a Comment