കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം ദളിത് വിഭാഗത്തില്‍ നിന്നുള്ള കെ രാധാകൃഷ്ണന് നല്‍കാനുള്ള തീരുമാനത്തെ സിപിഎം അണികളും മറ്റും കൊട്ടിഘോഷിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം സജീവമാണ്. ഇത് ചരിത്ര തീരുമാനം അല്ലെന്നും ഇതിനും ദശാബ്ദങ്ങള്‍ക്ക് മുന്‍പേ ദളിത് ദേവസ്വം മന്ത്രി ഉണ്ടായിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ത്യയുടെ പ്രഥമ പൗരന്‍ തന്നെ ദളിതനാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഇതിനെ ട്രോളാക്കിയും പലരും പ്രതികരിക്കുന്നുണ്ട്. ഇപ്രകാരം ജിതിന്‍ ജേക്കബ് അഭിപ്രായപ്പെട്ടിരിക്കുന്നത് ‘അത് വെറും രാഷ്‌ട്രപതി, ഇത് ദേവസ്വം മന്ത്രി.. അത് മനസിലാക്കണം നിങ്ങള്‍’ എന്നാണ്. ‘ഇന്ത്യന്‍ പ്രസിഡന്റ് പദവിക്കും മുകളിലാണ് ഹേ ദേവസ്വം വകുപ്പ് മന്ത്രി സ്ഥാനം .
മറ്റുള്ളവര്‍ ചെയ്യുമ്ബോള്‍ അല്ല, ഞങ്ങള്‍ ചെയ്യുമ്ബോള്‍ ആണ് അത് ചരിത്രമായി മാറുന്നത് .
പോസ്റ്റ് കാണാം;
https://www.facebook.com/photo/?fbid=3895560073847102&set=a.1428696757200125
ചേലക്കരയില്‍ നിന്നും 39400 വോട്ടുകള്‍ക്കാണ് കെ രാധാകൃഷ്ണ നിയമസഭയില്‍ എത്തിയത്. പരേതനായ എംസി കൊച്ചുണ്ണിയുടേയും ചിന്നമ്മയുടേയും മകനാണ്. ഇപ്പോള്‍ ചേലക്കരയ്ക്കടുത്ത് തോന്നുര്‍ക്കരയിലാണ് താമസം.