പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രാര്‍ഥനകളുമായി ട്രാക്കില്‍ കുതിച്ചിരുന്ന അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. 91 കാരനായ മില്‍ഖാ സിങ്ങിന് ശാരീരിക അസ്വസ്ഥതകളോ മറ്റു പ്രശ്നങ്ങളോ അനുഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിെന്റ പത്നിയെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. രാവിലത്തെ ജോഗിങ് കഴിഞ്ഞെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞെതന്നും അദ്ഭുതപ്പെട്ടുവെന്നും മില്‍ഖ സിങ് പറഞ്ഞു. ചണ്ഡിഗഡിലെ വീട്ടില്‍ ക്വാറന്‍റീനിലാണ് ഇപ്പോള്‍.
വീട്ടു ജോലിക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മില്‍ഖാ സിങ് കോവിഡ് പരിശോധന നടത്തിയത്. ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
‘പറക്കും സിങ്’ എന്നായിരുന്നു മില്‍ഖ സിങ് അറിയപ്പെട്ടിരുന്നത്. 1960 ലെ ഒളിമ്ബിക്സില്‍ 400 മീറ്ററില്‍ സെക്കന്റിെന്റ പത്തിലൊരു ഭാഗം സമയത്തിെന്റ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ആദ്യമായി സ്വര്‍ണം നേടിയത് മില്‍ഖ സിങ്ങായിരുന്നു.