അതിര്‍ത്തിയില്‍ കെ.എസ്.ആര്‍.ടി.സി തടഞ്ഞ് തമിഴ്നാട് പൊലീസ്

പാറശ്ശാല: തമിഴ്‌നാട്ടിലെ ലോക്​ഡൗണിന്‍റെ ഭാഗമായി കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ ഊരമ്ബ്, കൊല്ലങ്കോട്, പളുകല്‍, ഇഞ്ചിവിള, പനച്ചമൂട് തുടങ്ങിയ ഭാഗങ്ങളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട് പൊലീസ്.

കടകമ്ബോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. പൊതുഗതാഗതം അടക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തിയായ ഇഞ്ചിവളയിലേക്ക്​ കേരളത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ കടത്തിവിടുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇഞ്ചിവിളക്ക് അപ്പുറത്തേക്ക് സര്‍വിസ് അനുവദിക്കില്ലെന്ന്​ തമിഴ്​നാട്​ അധികൃതര്‍ അറിയിച്ചു.

ശബരിമല ദര്‍ശനം കഴിഞ്ഞുപോയ വാഹങ്ങള്‍ക്ക്​ തടസ്സമുണ്ടായില്ല. ഇരുചക്ര വാഹനങ്ങള്‍ പോലും കടത്തിവിടാതെയായിരുന്നു കഴിഞ്ഞദിവസം തമിഴനാട് പൊലീസിന്‍റെ പരിശോധന. ജനുവരി 6 മുതല്‍ 20 വരെയാണ് നിയന്ത്രണം. ഞായറാഴ്ചകളിലാണ് സമ്ബൂര്‍ണ ലോക്‌ഡോണ്‍. ചിത്രം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാറശ്ശാല ഇഞ്ചിവിളക്ക് സമീപം പൊലീസ്​ തടയുന്നു

Related posts

Leave a Comment