പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയില്‍. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ (26) ആണ് മരിച്ചത്.
വയറിൽ ആഴത്തിലുള്ള മുറിവുണ്ട്. കാട്ടുപന്നിയുടെ ആക്രമണമാകാമെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു.
രാത്രി വീടിനു പുറത്തിറങ്ങിയപ്പോൾ കാട്ടുപന്നികൾ ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
വയറിൽ ആഴത്തിൽ കുത്തേറ്റ രീതിയിലുള്ള മുറിവുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
മൃതദേഹം അഗളി ആശുപത്രിയിലേക്കു മാറ്റി.