തിരുവനന്തപുരം: അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും കനത്ത കാറ്റ് വീശാന്‍ സാധ്യത. 40 കിലോ മീറ്റര്‍വരെ വേഗത്തിലാകും കാറ്റ് വീശുക. ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്.
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കിലോ മീറ്റര്‍ മുതല്‍ 88 കിലോ മീറ്റര്‍ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് പതിനെട്ടോടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും കനത്ത കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം