ഇതിനിടെ വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയം ചൈല്‍ഡ് ലൈനിനേയും പോലീസിനേയും അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പിന്നീട് കഴിഞ്ഞ ദിവസമാണ് കൂടുതല്‍ പ്രതികളുടെ പേരുകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കോളനിവാസികളായ രണ്ടുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊല്ലം ജില്ലയില്‍ ഒരു കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ മറ്റുചിലര്‍ കൂടി പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണത്തിലാണ് പോലീസ്.