അച്ഛന്റെ സ്ഥാനത്ത് ചേച്ചി; അനുജത്തിയുടെ വിവാഹ നിശ്ചയം നടത്തിയതിന്റെ സന്തോഷത്തില്‍ ആര്യ

അച്ഛന്റെ അഭാവത്തില്‍ അനുജത്തി അഞ്ജനയുടെ വിവാഹ നിശ്ചയം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ബിഗ് ബോസ്, ബഡായ് ബംഗ്ലാവ് പരിപാടികളിലൂടെ ശ്രദ്ധേയയായ ആര്യ ബാബു. അഖില്‍ ആണ് വരന്‍. തിരുവനന്തപുരം റെസി‍ഡന്‍സി ടവറില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും സിനിമാ രംഗത്തെ ആര്യയുടെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വീണ, പ്രദീപ്,സുരേഷ്, ദീപന്‍ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തി.

അച്ഛന്റെ അഭാവത്തില്‍ ആ സ്ഥാനത്തു നിന്ന് ആര്യയായിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. അച്ഛന്റെ മരണശേഷം ഏറെ തകര്‍ന്നു പോയിരുന്നുവെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. സഹോദരിയുടെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ആര്യ എഴുതിയ കുറിപ്പിലും ഇതു വ്യക്തമായിരുന്നു.


‘ഈ ദിവസത്തില്‍ ഏറ്റവും സന്തോഷവാനും എക്‌സൈറ്റഡുമായിരിക്കും അച്ഛന്‍. അച്ഛന്‍ നിനക്ക് വേണ്ടി ചെയ്യുന്നത് പോലെ ചെയ്യാന്‍ എനിക്കാവില്ലെന്ന് അറിയാം. എന്നെക്കൊണ്ട് കഴിയാവുന്നത് ഈ ദിവസത്തേക്കായി ഞാന്‍ നിനക്കായി ചെയ്തിട്ടുണ്ട്. അച്ഛന്‍ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ഇനിയങ്ങോട്ടുള്ള നിങ്ങളുടെ ജീവിതം മനോഹരമായിരിക്കട്ടെയെന്നായിരുന്നു ആര്യ കുറിച്ചത്.

മരണത്തിന് മുന്‍പ് അനുജത്തിയെ നല്ല രീതിയില്‍ വിവാഹം കഴിച്ചയക്കണം എന്നായിരുന്നു അച്ഛന്റെ ഒരേയൊരു ആവശ്യം. ഇത്രയും ചെയ്ത് തീര്‍ക്കാന്‍ സാധിച്ചത് അദ്ദേഹം മറ്റൊരു ലോകത്തു നിന്നും നയിക്കുന്നത് കൊണ്ടാണെന്നും ആര്യ വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുജത്തിയുടെ വിവാഹ ചടങ്ങിനുള്ള തയാറെടുപ്പിലായിരുന്നു ആര്യ. മെഹന്ദി ചടങ്ങും വസ്ത്രങ്ങള്‍ അണിഞ്ഞുള്ള റിഹേഴ്‌സലും എന്നിങ്ങനെ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ മുഴുവനും ആര്യ പ്രേക്ഷകരുമായി പങ്കുവച്ചു

Related posts

Leave a Comment