അങ്ങനെ വിളിച്ച ഒരാളുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് നിര്‍മ്മാതാവ് രഞ്ജിത്ത്, അമ്മയും ഫെഫ്കയും കൈയൊഴിഞ്ഞു,ഷെയിന്റെ സിനിമാ ഭാവി ?

ഷെയ്ന്‍ നിഗം വിവാദത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്. നിരവധി ശ്രമങ്ങള്‍ നടത്തിയെന്നും,നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചയാളുമായി ഇനി ചര്‍ച്ച നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ ഷെയ്ന്‍ നിഗം മാദ്ധ്യമങ്ങളോട് നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞിരുന്നു. ഇതാണ് നിര്‍മ്മാതാക്കളെ പ്രകോപിപ്പിച്ചത്.

ഷെയിനിന്റെ ‘മനോരോഗി’ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ സിനിമകളില്‍ സഹകരിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയില്‍ നിന്ന് താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും പിന്‍മാറിയിരുന്നു.
കഴിഞ്ഞ ദിവസം ഷെയ്ന്‍ മന്ത്രി എം.കെ ബാലനെക്കണ്ട് പരാതി പറഞ്ഞിരുന്നു. സംഘടനകള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇത്തരത്തില്‍ സര്‍ക്കാരിനെകൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതും പിന്‍മാറ്റത്തിനു കാരണമായി.

Related posts

Leave a Comment