കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സഹയാത്രികരുടെ ശരീരത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖചിത്രം തയ്യാറായി.
എലത്തൂര്‍ പോലീസ് സ്‌റ്റേഷനിലാണ് രേഖചിത്രം തയ്യാറായിരിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്ത റാസികില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കിയിരിക്കുന്നത്.
യാത്രാ വേളയില്‍ റാസികിന്റെ എതിര്‍വശത്തെ സീറ്റില്‍ അക്രമി ഇരുന്നിരുന്നതിനാലാണ് റാഫികിന്റെ സഹായത്തോടെ ചിത്രം വരയ്‌ക്കുന്നത്.
അതേസമയം, കണ്ണൂരിലേക്കുള്ള യാത്രാ മദ്ധ്യേ ഡിജിപി അനില്‍ കാന്ത് അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിച്ചു. സംഭവത്തില്‍ ചില സുപ്രധാന സൂചനകള്‍ ലഭിച്ചിട്ടുണ്ട.
ശാത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ പ്രതിയിലേക്ക് എത്തും. എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കണ്ണൂരില്‍ എത്തിയതിന് ശേഷം ഇപ്പോള്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതിന് പിന്നില്‍ ഗൂഡാലേചനയോ താവ്രവാദ ബന്ധമോ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരിലേക്ക് പോകും വഴിയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് സംവദിച്ചത്.
ഇതര സംസ്ഥാനക്കാരനാണ് അക്രമി എന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതില്‍ കൃത്യമായ വ്യക്തത ലഭിച്ചിട്ടില്ല. റെയില്‍ വേ പോലീസ് സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് കേസെടുത്തിട്ടുണ്ട്.
വളരെ സുപ്രധാന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം, ആക്രമണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 112-ഓളം സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചിരിക്കുന്നത്
. ഇതില്‍ പ്രതിയുടെ മുഴം വ്യക്തമാകുന്ന ഒരു വീഡിയോ ലഭ്യമായതായും സൂചനയുണ്ട്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം നടത്തും.
ഇന്നലെ രാത്രി 9.30-ഓടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവില്‍ ഒറ്റപ്പെട്ട സംഭവം നടന്നത്. ഡി2 കോച്ചില്‍ നിന്ന് ഡി1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്ര്ോളുമായാണ് അക്രമിയെത്തിയത്.
തിരക്ക് കുറവായിരുന്നതിനാല്‍ കോച്ചില്‍ പല സീറ്റുകളിലായാണ് യാത്രക്കാര്‍ ഇരിന്നിരുന്നത്. തുടര്‍ന്ന് എല്ലാവരുടെയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിക്കുകയായിരുന്നു.
ഇതിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ തീയിട്ടതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.