‘അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്ക് അറിയാം’; മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര

മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ് ചിത്ര. ഗായികയുടെ തീരാവേദനയാണ് മകള്‍ നന്ദന.

ഇപ്പോള്‍ മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ആരാധകരുടെ കണ്ണു നനയ്ക്കുന്നത്.

അകാലത്തില്‍ വിടപറഞ്ഞ മകളോടുള്ള സ്നേഹം നിറച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.

ചിത്രയുടെ പോസ്റ്റ്

സ്വര്‍ഗത്തില്‍ നിനക്ക് പിറന്നാള്‍ ആശംസകള്‍. അവിടെ മാലാഖമാര്‍ക്കൊപ്പമാണല്ലോ നിന്റെ പിറന്നാള്‍ ആഘോഷം. സ്‌നേഹം മാത്രമുള്ള ഇടം. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നിനക്ക് പ്രായമാകാത്ത ഇടം.

നി എന്നില്‍ നിന്ന് അകലെയാണെങ്കിലും സുരക്ഷിതമാണെന്ന് എനിക്ക് അറിയാം. നിന്നെ സ്‌നേഹിക്കുന്നു.

ഇന്ന് നിന്നെ കുറച്ചധികം മിസ് ചെയ്യു. ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ പ്രിയപ്പെട്ട നന്ദന.- ചിത്ര കുറിച്ചു.

നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ ജനിച്ചത്. എന്നാല്‍ 2011 ല്‍ നന്ദന ലോകത്തോട് വിടപറഞ്ഞു.

ദുബായിലെ വില്ലയിലുള്ള നീന്തല്‍കുളത്തില്‍ വീണായിരുന്നു മരണം.

Related posts

Leave a Comment