ചെന്നൈ: സനാതന ധര്‍മ്മം വന്‍ വിവാദം ഉയര്‍ത്തുമ്ബോള്‍ ഡോ. ബി.ആര്‍. അംബേദ്ക്കറെയും തിരുവള്ളുവരെയും ആക്ഷേപിച്ച് സംസാരിച്ച ആര്‍എസ്‌എസ് ചിന്തകനും വിശ്വഹിന്ദു പരിഷത്ത് മുന്‍ സംസ്ഥാന അധ്യക്ഷനും ഹിന്ദുത്വ വാഗ്മിയുമായ ആര്‍ബിവിഎസ് മണിയന്‍ അറസ്റ്റില്‍.
ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ജനപ്രിയ പ്രഭാഷകനായ അദ്ദേഹത്തിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിവാദം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അംബേദ്ക്കറാണ് ഭരണഘടന ഉണ്ടാക്കിയതെന്ന് പറയുന്നവര്‍ക്ക് വട്ടാണെന്നും അംബേദ്ക്കര്‍ വെറുമൊരു പട്ടികജാതിക്കാരനാണ് എന്ന രീതിയിലെല്ലാം പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു.
ഭരണഘടന ഉണ്ടാക്കിയ ചെയര്‍മാന്റെ പേര് ചോദിച്ചാല്‍ താന്‍ രാജേന്ദ്രപ്രസാദിന്റെ പേര് പറയുമെന്നും അംബേദ്കര്‍ അവിടെ ഗുമസ്തനായി ജോലി ചെയ്തു, ടൈപ്പ് ചെയ്തു, തരം പ്രൂഫ് ചെയ്തു.
തന്റെ തലച്ചോറില്‍ നിന്നാണ് ഭരണഘടന എഴുതിയതെന്ന് അദ്ദേഹം എവിടെയും എഴുതിയിട്ടില്ലെന്നും പ്രസംഗത്തില്‍ പറയുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവള്ളുവരെക്കുറിച്ച് അങ്ങിനെ ഒരാളേ ഇല്ലെന്നും ആളുണ്ടെന്ന് പറയുന്നത് ഒരു സങ്കല്‍പ്പമാണെന്നും നിന്ദ്യമായി പറഞ്ഞിരുന്നു.
ഈ പ്രസംഗത്തിന്റെ പേരില്‍ ആര്‍ബിവിഎസ് മണിയനെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. പോലീസില്‍ പരാതിയും നല്‍കപ്പെട്ടിട്ടുണ്ട്.
ഇതേ തുടര്‍ന്നാണ് ഇന്ന് രാവിലെ ചെന്നൈയിലെ ടി.നഗറിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകമായി കേസെടുത്ത വിവിധ അന്വേഷണം നടത്തുമെന്നും പറഞ്ഞു.