പഴയങ്ങാടി: കാറപകടത്തില്‍ മരിച്ച 31കാരന് മുക്കലക്കകത്ത് മുഹമ്മദ് ബിലാലിെന്റയും നാലു മാസം പ്രായമായ മകള്‍ ഷസ ഫാത്തിമയുടെയും വേര്‍പാടില്‍ കണ്ണീര്‍പൊഴിച്ച് മാട്ടൂല്‍ ഗ്രാമം. ഒരു മണിക്കൂറിനിടയില്‍ പ്രിയതമന് കാറപകടത്തിലും മുലയൂട്ടി കൊതിതീരാത്ത പിഞ്ചോമന രോഗാവസ്ഥയിലും മരിച്ച വേര്‍പാടില്‍ തകര്‍ന്നു തളര്‍ന്ന ഷംസീറയെ അഭിമുഖീകരിക്കാനായില്ല ആര്‍ക്കും. ഒരു കി.മീ അകലെയുള്ള ഭാര്യയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് മുഹമ്മദ് ബിലാല്‍ സഞ്ചരിച്ച കാര്‍ കൈത്തോടിലേക്ക് മറിഞ്ഞത്.
മാട്ടൂലിന്റെ കണ്ണീരായി പിതാവും പിഞ്ചോമനയും
