പിതാവിന്റെ ടീമിനെതിരെ മകന്റെ വെടിക്കെട്ട് ബാറ്റിങ്; 8 സിക്സും 9 ഫോറും; 42 പന്തില്‍ അസം ഖാന്‍ അടിച്ചെടുത്തത് 97 റണ്‍സ്

കറാച്ചി: എതിര്‍ ടീമിന്റെ പരിശീലകന്‍ സ്വന്തം പിതാവ്. ആ പിതാവിനെ സാക്ഷിയാക്കി മകന്റെ തകര്‍പ്പന്‍ ബാറ്റിങ്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ പിതാവിന്റെ നേര്‍ക്ക് കൈ ചൂണ്ടി നെഞ്ചിലിടിച്ച്‌ ആഹ്ലാദം. അപൂര്‍വ രംഗങ്ങള്‍ക്ക് സാക്ഷിയായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20 പോരാട്ടം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ അധ്യായത്തിലാണ് തകര്‍പ്പന്‍ ബാറ്റിങും അപൂര്‍വ നിമിഷവും പിറന്നത്. മുന്‍ പാകിസ്ഥാന്‍ താരം കൂടിയായ മൊയിന്‍ ഖാന്റെ മകന്‍ അസം ഖാനാണ് പിതാവ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. മൊയിന്‍ ഖാന്‍ പരിശീലിപ്പിക്കുന്ന ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെയാണ് ഇസ്ലാമബാദ് യുനൈറ്റഡിനായി മകന്‍ അസം ഖാന്‍ തട്ടുപൊളിപ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞത്. മത്സരത്തില്‍ 42 പന്തില്‍ നിന്ന് അസം ഖാന്‍ വാരിയത് 97 റണ്‍സ്. സെഞ്ച്വറി തികയ്ക്കാന്‍ അവസരമുണ്ടായെങ്കിലും താരം ക്ലീന്‍ ബൗള്‍ഡായതോടെ ആ കൊടുങ്കാറ്റ് നിലച്ചു. You can never write…

ഇത് ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍; വൈറലായി സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

നടന്‍ ബിജു മേനോന്റെ അപൂര്‍വ പഴയകാല ചിത്രം പങ്കുവച്ച്‌ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മികച്ച അഭിനേതാവ് മാത്രമല്ല, പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്ന ബിജു മേനോന്റെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കൊടുത്തിരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം സഞ്ജുവിന്റെ വൈറല്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ‘അറിഞ്ഞില്ല ആരും പറഞ്ഞില്ല’ എന്നാണ് ബിജു മേനോന്റെ ചിത്രത്തിന് സഞ്ജു നല്‍കിയിരിക്കുന്ന ക്യപ്ഷന്‍. ]ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍ എന്ന് ബിജു മേനോനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ കളിക്കാരനായിരുന്ന സമയത്തെ ബിജുവിന്റെ ചിത്രമാണിത്. രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന, കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് ബിജു മേനോന്‍ നല്ലൊരു ക്രിക്കറ്റ് താരം കൂടിയായിരുന്നു എന്നോര്‍മിപ്പിക്കുന്ന സഞ്ജു പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തൃശൂര്‍…

അണ്ടര്‍ 19 വനിതാ ലോക കിരീടം; ഇന്ത്യന്‍ ടീമിന് അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച്‌ ബിസിസിഐ

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വനിതാ ക്രിക്കറ്റ് ഇന്ത്യയില്‍ പുതിയ ഉയരങ്ങള്‍ കൈവരിച്ചിരിക്കുകയാണെന്ന്, ജയ് ഷാ ട്വീറ്റ് ചെയ്തു. ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി അഞ്ചു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഷാ അറിയിച്ചു. ടീമിനെ ഷാ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്കു ക്ഷണിച്ചു. ഇവിടെയാണ് വിജയാഘോഷങ്ങള്‍ നടക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ്, ഷഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്.

ടിക്കറ്റ് വില 850 രൂപ മുതൽ, ഏകദിനം കാണാൻ 29,408 കാണികൾ; ഗാലറി നിറച്ച് ഹൈദരാബാദ്

ഹൈദരാബാദ്:  ഇന്ത്യ– ന്യൂസീലൻഡ് ഒന്നാം ഏകദിന മത്സരം കാണാൻ ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെത്തിയത് 29,408 പേർ. ആകെ 39,112 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ 75 ശതമാനവും കാണികൾ നിറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേ‍ഡിയത്തിൽ നടന്ന ഇന്ത്യ–ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിൽ 16,210 കാണികളാണ് എത്തിയത്. കോംപ്ലിമെന്ററി ടിക്കറ്റ് ഉൾപ്പെടെയാണിത്. 9695 കോംപ്ലിമെന്ററി ടിക്കറ്റുകളൊഴികെ 29417 ടിക്കറ്റുകളാണ് ഹൈദരാബാദ് ഏകദിനത്തിനായി വിൽപനയ്ക്കു വച്ചത്. 850 രൂപ മുതൽ 20,650 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 500 രൂപയായിരുന്നു തിരുവനന്തപുരത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. പൊരുതിക്കളിച്ച ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. തോൽവിയുടെ വക്കിൽനിന്നും തിരിച്ചടിച്ച് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ സന്ദർശകരെ, ഒടുവിൽ ഇന്ത്യ വീഴ്ത്തിയത് 12 റൺസിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ്…

പെലെ എന്ന അഗ്നിപർവതം; കോരിത്തരിച്ച കാലം

ഹീബ്രു ഭാഷയില്‍ പെലെ എന്ന വാക്കിന് അത്ഭുതം എന്നാണത്രെ അര്‍ഥം. കറുത്ത മുത്ത് എന്നു ഫുട്‌ബോള്‍ ലോകം വാത്സല്യത്തോടെ വിളിച്ച പെലെ കളിക്കളത്തിലെ അത്ഭുതമായിരുന്നു. ആ അത്ഭുതം ഇനിയില്ല. ഇനി അങ്ങനെയൊരാള്‍ ഉണ്ടാകുമോ എന്നു പറയാനുമാവില്ല. ഉണ്ടായാലും അവരാരും പെലെയെപ്പോലെ ആവുമെന്നു കരുതാനും വയ്യ. ഫുട്‌ബോള്‍ മൈതാനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒരുങ്ങുന്നതായിരുന്നില്ല എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെയുടെ ജീവിതവും പ്രതിഭയും. റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടേക്കാം. പക്ഷേ, ആ പ്രതിഭാസത്തിന്റെ ശോഭ മങ്ങുകയില്ല. അനശ്വരമായി നിലനില്‍ക്കുക തന്നെ ചെയ്യും. കാരണം, പെലെ അതു നേടിയ കാലവും അന്നത്തെ സാമൂഹ്യ, സാങ്കേതിക പശ്ചാത്തലവും ഇനി വരില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള നേട്ടങ്ങളെ അതുമായി താരതമ്യം ചെയ്യാനുമാവില്ല. പെലെ സമം പെലെ എന്നു തന്നെയേ പറയാനൊക്കൂ. ഫുട്‌ബോള്‍ ലോകത്തെ ധാരണകളും വിശ്വാസങ്ങളും അത്ഭുതകരമായി തിരുത്തിക്കുറിച്ച അസാമാന്യ പ്രതിഭയാണ് കടന്നു പോയത്. പോയകാലത്തെ ആ…

2036 ഒളിംപിക്സ് ‘സ്വന്തമാക്കാൻ’ ഇന്ത്യ പരിശ്രമിക്കും; ഗുജറാത്തിനെ വേദിയായി ഉയർത്തിക്കാട്ടും

ന്യൂഡൽഹി : 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രിഅനുരാഗ് താക്കൂര്‍ . ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അധ്യക്ഷപദവി രാഷ്ട്രീയക്കാര്‍ക്ക് നല്‍കാതെ പി.ടി. ഉഷ എന്ന കായികതാരത്തെ തന്നെ കൊണ്ടുവന്നതിന് പിന്നില്‍ മോദിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെ‍ നടത്താനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. 2036ലെ സമ്മര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയും പങ്കെടുക്കുമെന്ന് ബുധനാഴ്ചയാണ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്. 2032 വരെയുള്ള ഒളിമ്പിക്സ് നടത്തേണ്ട രാജ്യങ്ങളുടെ പട്ടിക നേരത്തെ ഉറപ്പിക്ക്പെട്ട സാഹചര്യത്തിലാണ് 2036ലെ ഒളിമ്പിക്സ് നടത്തിപ്പിന് ഇന്ത്യ ശ്രമിക്കുന്നത്. 2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിപി ക് അസോസിയേഷന്‍ (ഐഒസി) യോഗത്തില്‍ ഐഒസി അംഗങ്ങള്‍ക്ക് മുൻപാകെ ഇന്ത്യയില്‍ 2036ലെ ഒളിമ്പിക്സ് നടത്താനുള്ള സാധ്യതയെക്കുറിച്ച്‌…

കയ്യൊപ്പോടെ ജഴ്‌സി; ധോനിയുടെ മകള്‍ക്ക് മെസിയുടെ സ്‌നേഹ സമ്മാനം

റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി. പാപ്പ സിവ എന്നെഴുതിയ ജഴ്‌സിയാണ് മെസി സിവയ്ക്കായി നല്‍കിയത്. മെസിയുടെ കയ്യൊപ്പോടെയുള്ള അര്‍ജന്റൈന്‍ ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. അച്ഛനെ പോലെ, മകളെ പോലെ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. മെസിയുടെ വലിയ ആരാധകനാണ് ധോനി. ഫുട്‌ബോളിനോടുള്ള താത്പര്യം ധോനി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പരിശീലന സെഷനുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ കളിക്കുന്ന ധോനിയുടെ വീഡിയോ പലപ്പോഴും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മെസിയിലേക്ക് വരുമ്പോള്‍, ലോക കിരീടം നേടിയതിന് ശേഷം കുടുംബത്തിനൊപ്പം സമയം ചിലവിടുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം. ജനുവരി ആദ്യ ആഴ്ചയ്ക്ക് ശേഷമാവും മെസി പിഎസ്ജിക്കൊപ്പം പരിശീലനം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ജന്റീനയുടെ വിജയം യുവതി ആഘോഷിച്ചത് ക്യാമറകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രയായി; യുവതിയെ കാത്തിരിക്കുന്നത് ഖത്തറിലെ തടവറയാണോ

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജയിച്ചതോടെ വിവസ്ത്രയായി യുവതി. ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു യുവതി ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രയായത്. ഗൊണ്‍സാലോ മോണ്ടീലിന്റെ പെനാല്‍റ്റികിക്ക്, ഫ്രാന്‍സിനു മേല്‍ പരാജയത്തിന്റെ കരിനിഴല്‍ വിരിച്ചതോടെയാണ് യുവതി തന്റെ ടീഷര്‍ട്ട് ഊരിയെറിഞ്ഞ് ലോകത്തിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചത്. ഖത്തര്‍ പൊലീസ് പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്തു. അതേസമയം, അല്പവസ്ത്രധാരിയായി ലോകകപ്പ് വേദികളിലെത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്രൊയേഷ്യന്‍ മോഡലിന് ലഭിച്ച ഇളവുകളൊന്നും ഈ യുവതിക്ക് കിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ആവേശത്തോടെ ക്യാമറക്ക് മുന്‍പില്‍ ഉടുതുണി പറിച്ചെറിഞ്ഞ ആര്‍ജന്റീനിയന്‍ ആരാധികയെ ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നേരേ ഉയര്‍ത്തിയ വെല്ലുവിളിയായാണ് അധികൃതര്‍ യുവതിയുടെ നീക്കത്തെ കാണുന്നത്. ഒരുപക്ഷെ ഇനിയവര്‍ക്ക് വിധിക്കുന്നത് ജയില്‍ ശിക്ഷയാകാം. അര്‍ജന്റീനിയന്‍ ആരാധാകരുടെ വിജയാഘോഷങ്ങള്‍ ഒപ്പിയെടുക്കാന്‍ തിരിഞ്ഞ ക്യാമറക്കണ്ണുകള്‍ക്ക് അവര്‍ ആഗ്രഹിച്ചതിലും കൂടുതല്‍ നല്‍കിക്കൊണ്ടായിരുന്നു ഈ…

“ഞാന്‍ വിരമിക്കുന്നില്ല;” ലോക കിരീടത്തില്‍ മുത്തമിട്ട ശേഷം സന്തോഷം പങ്കുവച്ച്‌ മെസി

ദോഹ : അര്‍ജന്റീനയ്‌ക്കായി ലോക കിരീടം ചൂടിയ ശേഷം നിര്‍ണായക പ്രഖ്യാപനം നടത്തി ലയണല്‍ മെസി. താന്‍ വിരമിക്കുന്നില്ലെന്നും, അര്‍ജന്റീനയുടെ ദേശീയ ടീമിനായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കിരീടം നേടിയതിന് പിന്നാലെയുള്ള ഈ പ്രഖ്യാപനം ആഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം നല്‍കി. ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മെസിയുടെ ഈ വാക്കുകള്‍ ആശ്വാസമേകി. ” ഇല്ല, അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് ഞാന്‍ വിരമിക്കുന്നില്ല. ഒരു ചാമ്ബ്യനായി കളിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു” മെസി പറഞ്ഞു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീന വിജയിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും മെസി കൂട്ടിച്ചേര്‍ത്തു. അടുത്ത ലോക കപ്പില്‍ താനുണ്ടാകില്ലെന്ന് 35 കാരമായ മെസി പ്രഖ്യാപിച്ചത് ആരാധകരെ സങ്കടത്തിലാഴ്‌ത്തിയിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ നിന്ന് അടുത്തെങ്ങും വിരമിക്കുന്നില്ലെന്നും കളി നിര്‍ത്തില്ലെന്നുമാണ് താരം പറയുന്നത്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്തുകൊണ്ടാണ് അര്‍ജന്റീന മൂന്നാമത്തെ…

ആ ബ്രസീലുകാരൻ എഴുതിയതുപോലെ ലോകം ഒന്നടങ്കം കൊതിച്ചു: കപ്പിൽ മെസ്സി മുത്തം

മെക്സിക്കോ സിറ്റിയിലെ പ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ ചരിത്രം പിറന്നിട്ട് 36 വർഷം കഴിയുന്നു. അർജന്റീന രണ്ടാം വട്ടം ഫുട്ബോളിലെ വിശ്വവിജയികളായത് 1986 ജൂൺ 29നാണ്. ഡിയേഗോ അർമാൻഡോ മറഡോണ എന്ന ലാറ്റിൻ അമേരിക്കൻ യുവാവ് ലോകമെങ്ങുമുള്ള ആരാധകമനസ്സുകളിൽ ഇതിഹാസ താരമായി മാനംമുട്ടെ വളർന്നത് അന്നാണ്. പിന്നീട് 34 വർഷം കൂടി ജീവിക്കുന്ന ഇതിഹാസമായി മറഡോണ നമ്മുടെയൊക്കെ ഹൃദയങ്ങളിൽ പന്തു തട്ടിക്കളിച്ചെങ്കിലും ഇക്കായളവിൽ ലോകകിരീടം അർജന്റീന ആരാധകരുടെ സ്വപ്നമായി ശേഷിച്ചു. ഇന്നലെ ദോഹയിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അനാവൃതമായ അറേബ്യൻ മായികരാവിൽ ലയണൽ മെസ്സി എന്ന മാന്ത്രികൻ അതു സാക്ഷാത്ക്കരിക്കുന്നതു വരെ. അർജന്റീനയുടെ ഈ വിജയം ഭൂഗോളത്തിന്റെ ഒന്നടങ്കമുള്ള വിജയമാണ്. ‘നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ ലോകം അതിനായി ഗൂഢാലോചന നടത്തും’ എന്ന് ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോ എഴുതിയതു പോലെ എത്രയെത്ര മനുഷ്യമനസ്സുകളാണ് ഒന്നടങ്കം അതിതീക്ഷ്ണമായി ഈ…