ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Category: movie
25 കോടി പിഴയടച്ചിട്ടില്ല; പ്രചരിക്കുന്നത് വസ്തുതാവിരുദ്ധവും അധിക്ഷേപകരവും: പൃഥ്വിരാജ്
തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ പൃഥ്വിരാജ്. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പൃഥ്വിരാജ് പ്രസ്ഥാവനയായി അറിയിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കു മുമ്പാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി രൂപ പൃഥ്വിരാജ് അടച്ചുവെന്ന തരത്തിൽ വാർത്ത പ്രചരിച്ചത്. ഇതിനെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് കുറിച്ചു. 2022 ഡിസംബറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ് തുടങ്ങിയ മലയാള സിനിമയിലെ മുൻനിര നിർമ്മാതാക്കളുടെ വീട്ടിൽ ഇൻകം ടാക്സിന്റെ വ്യാപക റെയ്ഡ് നടത്തിയെന്ന് വാർത്ത പരന്നിരുന്നു. ഇതിനു പിന്നാലെയാണ് മലയാളത്തിലെ നടനും നിർമാതാവുമായി ഒരു താരം 25 കോടി രൂപ പിഴയായി കെട്ടിവെച്ചെന്നുള്ള വാർത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇന്നു രാവിലെ മുതൽ അത് പൃഥ്വിരാജ് ആണെന്ന തരത്തിൽ വാർത്ത പരന്നു. ഇതിനു…
ഡോ. വന്ദനയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി മമ്മൂട്ടി
കടുത്തുരുത്തി: ഡോ വന്ദന ദാസിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി നടന്‍ മമ്മൂട്ടിയെത്തി. ഇന്ന് വൈകിട്ടാണ് മമ്മൂട്ടി വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു. രാത്രി എട്ടരയോടെ എത്തിയ നടന്‍ 10 മിനിറ്റ് വന്ദനയുടെ വീട്ടില്‍ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും ഡോ വന്ദന ദാസിന്റെ വീട്ടില്‍ എത്തിയിരുന്നു. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ രണ്ടരയോടെയായിരുന്നു വന്ദനയുടെ സംസ്കാരം. വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്ദനയുടെ വീട്ടില്‍ എത്തിയിരുന്നു. വന്ദനയ്ക്ക് അന്ത്യ ചുംബനം നല്‍കി നിറകണ്ണുകളോടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങിയത്. വന്ദനയുടെ ശരീരം ചിതയിലേക്ക് എടുക്കും മുന്‍പ് മാതാപിതാക്കള്‍ നല്‍കിയ അന്ത്യചുംബനം അവിടെ നിന്നവരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. മകളെ അവസാന നോക്ക് കാണാനെത്തിയ അമ്മ അവള്‍ക്കു…
ദി കേരള സ്‌റ്റോറിക്ക് നികുതി ഇളവ് നല്‍കി യു.പി സര്‍ക്കാര്‍; അണിയറ പ്രവര്‍ത്തകര്‍ക്ക് മുംബൈ പോലീസിന്റെ സുരക്ഷ
ലക്‌നൗ/മുംബൈ: ‘ദി കേരള സ്‌റ്റോറി’യോട് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പ്രതികരണം ഉയരുമ്പോൾ സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നതിന് നികുതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സിനിമ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുമെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യോഗി സര്‍ക്കാരിന്റെ നടപടി. അതിനിടെ, സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് അജ്ഞാത നമ്ബറില്‍ നിന്ന് ഭീഷണി സന്ദേശമെത്തി. ഇതേതുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. കഥ സിനിമയില്‍ അവതരിപ്പിച്ചതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് തെറ്റുപറ്റിയെന്നും ഒറ്റയ്ക്ക് പുറത്തുഇറങ്ങരുതെന്നുമായിരുന്നു മുന്നറിയിപ്പ്. സംവിധായകന്‍ സുദീപ്‌തോ സെന്‍ പോലീസിനെ ഭീഷണി അറിയിച്ചത്. എന്നാല്‍ പരാതി എഴുതികിട്ടാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുംബൈ പോലീസ് പറയുന്നൂ. ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം ഝാര്‍ഖണ്ഡില്‍ വിലക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി മുഖ്യമന്ത്രി ഹേമന്ത് സോറന് കത്ത് നല്‍കി.
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് സിനിമ മേഖലയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ ഒട്ടനേകം കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ക്യാരക്ടര്‍ റോളുകളിലും ഹാസ്യ നടനായുമെല്ലാം അദ്ദേഹം പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയുടേയും ഭാഗമായി. തമിഴ് സിനിമ രംഗത്ത് സംവിധാന സഹായിയായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സ്വതന്ത്ര സംവിധായകനായി മാറി. പിന്നീട് നടനായും അദ്ദേഹത്തെ തെന്നിന്ത്യന്‍ സിനിമ അംഗീകരിച്ചു.
സിനിമ സംഘടനകളുടെ നിസ്സഹകരണം: അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി
കൊച്ചി : സിനിമ സംഘടനകൾ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ. ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചത്. നിർമാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്. എഡിറ്റ് ചെയ്ത ഭാഗങ്ങളിൽ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണു ഷെയ്നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്. ഷെയ്ൻ അമ്മ അംഗമാണ്. അതേസമയം, ലഹരി ഉപയോഗവുമായി…
ചിരിയുടെ തമ്പുരാന് വിട; നടൻ മാമുക്കോയ അന്തരിച്ചു
പ്രശസ്ത നടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. നാടകരംഗത്ത് നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ യഥാർഥ പേര് മുഹമ്മദ് എന്നാണ്. ആദ്യം ഹാസ്യ വേഷങ്ങളിലായിരുന്നു മലയാള സിനിമയിൽ തിളങ്ങിയിരുന്നതെങ്കിലും പിന്നീട് നല്ല ക്യാരക്ടർ വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി. കോഴിക്കോടൻ ഭാഷാ ശൈലി മനോഹരമായി അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ഈ സംഭാഷണ ശൈലി തന്നെയായിരുന്നു അദ്ദേഹത്തെ മറ്റു നടൻമാരിൽ നിന്ന് വേറിട്ട് നിർത്തിയതും. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടകത്തിലേക്ക് വന്നിരുന്നു. വളരെ സ്വാഭാവികമായുള്ള അഭിനയവും അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ആണ് അദ്ദേഹം…
ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; റിയാലിറ്റി ഷോ താരം പിടിയിൽ
കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു, രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറഞ്ഞു. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് കീഴ് പ്പെടുത്തിയത്. സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ചു ബഹളം വച്ചതിന് പൊലീസ് കേസെടുത്തു. ശേഷം അമ്മയ്ക്കൊപ്പം ജാമ്യത്തിൽ വിട്ടയച്ചു. മലയാളത്തിലെ പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ആളാണ് മധു അഞ്ചൽ.
മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്‍റിലേറ്റര്‍ നീക്കാറായില്ലെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട്: നടൻ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിൽ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാൻ കാരണം. 76 കാരനായ മാമുക്കോയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മലപ്പുറം കാളികാവിലെ പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഉദ്ഘാടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട്, കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം, മാമുക്കോയയുടെ ചികിത്സ നടക്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില അൽപ്പം ഭേദപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട്ടേക്ക് എത്തിച്ചത്.തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിപാടിയുടെ സംഘാടകരും ട്രോമാ കെയർ പ്രവർത്തകരുമാണ് അദ്ദേഹത്തെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്ന് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ പ്രതികരിച്ചിരുന്നു. കോഴിക്കോട്…
നടന്‍ മമ്മൂട്ടിയുടെ അമ്മ അന്തരിച്ചു; കബറടക്കം ഇന്ന്
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.