തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി നാല് ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള നാല് ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് സംസ്ഥാനത്ത് ഇന്നലെ എത്തിയത്. ലഭിച്ച വാക്സിന്‍ എറണാകുളം, കോഴിക്കോട് റീജിയനുകളിലേക്ക് ഇന്ന് കൈമാറും.
വടക്കന്‍ ജില്ലകളായ കോഴിക്കോടും, മലപ്പുറത്തും വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരുന്നു. മലപ്പുറത്ത് കൊവാക്‌സിനും, കോവിഷീല്‍ഡും കൂടി 15,000 ഡോസ് മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നത്. പ്രതിദിനം 3,000 അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലാണ് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്.
മലപ്പുറത്തേക്കാള്‍ ഗുരുതര സാഹചര്യമായിരുന്നു കോഴിക്കോട് ജില്ലയില്‍. ഇന്നലെ ആകെ സ്റ്റോക്കുള്ളത് 5,000 ഡോസ് കോവിഷില്‍ഡ് മാത്രമായിരുന്നു. സാധാരണ ഒരു ദിവസം 15,000 ഡോസാണ് വിതരണം ചെയ്യുന്നത്. ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു.
ഇതേസമയം കേരളത്തിന് ലഭ്യമായ 73,38,806 ഡോസില്‍ ഒരു തരി പോലും പാഴാക്കാതെ 74,26,164 പേര്‍ക്ക് വാക്സിന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. വാക്സിന്‍ പാഴാക്കാതെ വിതരണം ചെയ്ത നഴ്സുമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും