വളരെ വർഷങ്ങൾക്ക് മുൻപ് നടൻ പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയിൽ അരങ്ങേറിയ നായികയാണ് ചന്ദ്ര ലക്ഷ്മൺ. പിന്നെ ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം ചന്ദ്ര സീരിയൽ രംഗത്തിലൂടെയാണ് തിരികെയെത്തിയത്. ‘സ്വന്തം സുജാത’ എന്ന പരമ്പരയിലെ നായികാ വേഷം ചന്ദ്രയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. സ്വന്തം എന്ന പരമ്പരയിൽ ചന്ദ്ര അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും വെറുക്കുന്ന ഒരു കഥാപാത്രം കൂടിയാണു.. വില്ലത്തി വേഷങ്ങളിൽ നിന്നും മാറി ‘സ്വന്തം സുജാത’ എന്ന പരമ്പരയിലേക്ക് എത്തിയപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുജാതയായി ചന്ദ്ര മാറി. ഇപ്പോഴിതാ താരത്തിന് വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആരാധകർ എപ്പോഴും ചന്ദ്രയോട് ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, ചന്ദ്രയുടെ വിവാഹം എന്നാണെന്ന്.. ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള മറുപടിയായിട്ടാണ് ചന്ദ്ര ഇപ്പോൾ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താരം തന്റെ വിവാഹവാർത്ത പങ്കുവച്ചത്. സ്വന്തം സുജാത എന്ന പരമ്പരയിലെ നായകനായ ടോഷ് ക്രിസ്റ്റി ആണ് ചന്ദ്രയുടെ വരൻ. അങ്ങനെ സീരിയലിലെ നായകൻ ചന്ദ്രയുടെ ജീവിതത്തിലെയും നായകനാകാൻ ഒരുങ്ങുകയാണ്.. ചന്ദ്ര ടോഷ് ക്രിസ്റ്റിയുടെ കൈകൾ പിടിച്ചുകൊണ്ടു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു ; കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും, ഞങ്ങൾ പുതിയ ഒരു ജീവിത യാത്ര തുടങ്ങുകയാണ്. ഞങ്ങൾ ജീവിതത്തിൽ കൈകോർത്തു പിടിക്കുമ്പോൾ ഞങ്ങളെ സ്നേഹിക്കുന്നവരും ഒപ്പം വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഇവിടെ ഒരു അവസാനമാകുന്നു. ഞങ്ങൾ അനുഗ്രഹിക്കുകയും നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കുകയും വേണം.. ചന്ദ്ര കുറിച്ചു
ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, സീരിയലിലെ കാമുകൻ ഇനി ജീവിതനായകൻ
