ലഖ്നോ: കോവിഡിെന്റ രണ്ടാം തരംഗം രാജ്യത്ത് അതിതീവ്രമായി തുടരുന്നതിനിടെ രോഗബാധ പ്രതിരോധിക്കാന്‍ എല്ലാവരും ഗോമൂത്രം കുടിക്കണമെന്ന വിചിത്ര നിര്‍ദേശവുമായി യു.പി ഭൈരയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. ഗോമൂത്രം കുടിക്കുന്നതിെന്റ വിഡിയോയും എം.എല്‍.എ പങ്കുവെച്ചു.
പലരും 18 മണിക്കൂര്‍ ജോലി ചെയ്യുന്നതിെന്റ രഹസ്യം ഗോമൂത്രമാണ്. രാവിലെ വെറും വയറ്റിലാണ് ഗോമൂത്രം കുടിക്കേണ്ടത്. അതിന് ശേഷം അരമണിക്കൂര്‍ നേരത്തേക്ക് മറ്റ് ഭക്ഷണ പദാര്‍ഥങ്ങളൊന്നും കഴിക്കരുത്. ശാസ്ത്രം വിശ്വസിച്ചാലും ഇല്ലെങ്കിലും താന്‍ ഗോമൂത്രത്തിെന്റ രോഗം മാറ്റാനുള്ള കഴിവില്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളത്തില്‍ ചേര്‍ത്താണ് ഗോമൂത്രം കുടിക്കേണ്ടത്. നേരിട്ട് ഇത് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പതഞ്ജലിയുടെ ഗോമൂത്രം പരീക്ഷിക്കാം. കോവിഡിന് മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ഗോമൂത്രം ഔഷധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.