തമിഴ്നാട്: പൊലീസ് പിടിയിലായ യുവാക്കളുടെ പല്ല്, കട്ടിംഗ് പ്ലേയര്‍ ഉപയോഗിച്ച് പിഴുതു മാറ്റിയെന്ന പരാതി. തിരുനെല്‍വേലിയിലാണ് സംഭവം.
പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം അടിപിടി കേസില്‍ അറസ്റ്റിലായ 10 പേരുടെ പല്ല് പിഴുത് മാറ്റി എന്നാണ് ആരോപണം.
പ്രതിഷേധം ശക്തമായതോടെയാണ് ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
പീഡന വിവരം പുറത്ത് പറയരുതെന്നും, പറഞ്ഞാല്‍ കൂടുതല്‍ കേസില്‍ പ്രതിയാക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നാണ് വിവരം.