കായംകുളം: വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെ യുഡിഎഫ് 2020ല്‍ നടത്തിയ സമരത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തല പ്രതിഷേധ ദീപം തെളിയിക്കുന്ന ചിത്രം രണ്ടാം പിണറായി സര്‍ക്കാരിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ദീപം തെളിക്കുന്നതായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. കായംകുളം മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിദു രാഘവനാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ..’ ; മോദിയുടെ താടി നീട്ടിയ ലുക്കിനെ വിമര്‍ശിച്ച് സംവിധായകന്‍