സതീശനു മറുപടിയുമായി തരൂരും രാഘവനും; തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലും ഞാന്‍ നല്‍കാം: തരൂര്‍

തലശേരി:  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഊതിവീര്‍പ്പിച്ച ബലൂണ്‍ പ്രയോഗത്തിനു മറുപടിയുമായി എംപിമാരായ ഡോ.ശശി തരൂരും എം.കെ.
രാഘവനും.

ഇന്നലെ രാവിലെ തലശേരി അതിരൂപത ആസ്ഥാനത്ത് ആര്‍ച്ച്‌ബിഷപ് മാര്‍ ജോസ ഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് സതീശന്‍റെ പരാമര്‍ശത്തിനു ശശി തരൂര്‍ മറുപടി പറഞ്ഞത്.

തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലും താന്‍ നല്‍കാമെന്നായിരുന്നു മറുപടി. എനിക്ക് ആരോടും എതിര്‍പ്പില്ല, ആരെയും ഭയവുമില്ല. ഞാനുള്‍പ്പെടെ രണ്ട് എംപിമാര്‍ പൊതുവേദികളില്‍ പങ്കെടുക്കുന്നതില്‍ എന്താണു പ്രശ്നം?

ഇതില്‍ എന്താണ് വിഭാഗീയത എന്ന് എനിക്കറിയില്ല. ഇതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നത്- അദ്ദേഹം പറഞ്ഞു.

വിഭാഗീയത ആരോപിക്കുന്നവര്‍ എന്താണ് വിഭാഗീയത എന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പര്യടനം. അഖിലേന്ത്യാ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള വേളയില്‍ എം.കെ. രാഘവന്‍ എംപിയുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലബാര്‍ മേഖലയില്‍നിന്നു പല പരിപാടികളിലും പങ്കെടുക്കാന്‍ ക്ഷണിക്കാറുണ്ട്. എന്നാല്‍, പലപ്പോഴും പങ്കെടുക്കാന്‍ കഴിയാറില്ല. ഇതിനൊരു പരിഹാരംകൂടിയായാണു മലബാര്‍ പര്യടനം നടത്തുന്നത്. -ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment