വാഷിംഗ്ടണ്‍: യുക്രെയിന് അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ച സേനയില്‍ 50 ശതമാനവും ആക്രമണത്തിന് സജ്ജരായി കഴിഞ്ഞുവെന്ന് അമേരിക്ക. 1,50,000 സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. പ്രധാന സ്ഥലങ്ങളില്‍ 48മണിക്കൂറിനുള്ളില്‍ തന്നെ സൈന്യം നിലയുറപ്പിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നല്കി. സാധാരണ 60 ബറ്റാലിയനാണ് യുക്രെയിന് അതിര്‍ത്തിയില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഫെബ്രുവരി ആദ്യം തന്നെ റഷ്യ 80 ബറ്റാലിയനായി ഉയര്‍ത്തിയിരുന്നു. നിലവില്‍ 125 ബറ്റാലിയനെയാണ് യുക്രെയിന് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഈ ആഴ്ചയില്‍ തന്നെ റഷ്യയുടെ ആക്രമണമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യുക്രെയിനിലെ ഡോണ്‍ബസ് മേഖലയിലെ സൈനികര്‍ക്കു നേരെയുള്ള ഷെല്ലാക്രമണം രണ്ടാം ദിവസവും തുടര്‍ന്നു. ഇതിനു പിന്നില്‍ റഷ്യയാണെന്നാണ് യുക്രെയിന് ആരോപിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം 700ലേറെ തവണ സ്ഫോടനശബ്ദം കേട്ടതായി നിരീക്ഷകര്‍ അറിയിച്ചു. 2015ലെ വെടിനിര്‍ത്തലിനു ശേഷം…
Category: US
കൊവിഡ് മരണനിരക്കില്‍ ലോകരാജ്യങ്ങളില്‍ ഒന്നാമതായി അമേരിക്ക
ഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തില്‍ എത്തി നില്‍ക്കുമ്ബോള്‍ ആകെ അഞ്ച് ലക്ഷത്തിലേറെ ജീവനുകളാണ് കൊവിഡ് കവര്‍ന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 ജൂലൈയിലാണ് രാജ്യത്തെ കൊവിഡ് മരണം 4 ലക്ഷം കടന്നത്. അതിന് ശേഷം 217 ദിവസമെടുത്താണ് മരണസംഖ്യ 5 ലക്ഷത്തിലേക്ക് എത്തിയത് എന്നത് ആശ്വാസകരമാണ്. കോവിഡ് വാക്സീന് മരണ സംഖ്യയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മൂന്നാം തരംഗത്തില്‍ രാജ്യത്ത് മരിച്ചവരില്‍ 90 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരുന്നില്ലെന്ന് കണക്കുകള്‍ പുറത്തുവരുന്നു.
‘ടെറസില്‍ ഭയാനകമായ ശബ്ദം; വിമാനത്തില്‍ നിന്ന് അവര്‍ വന്ന് വീണത് എന്റെ വീടിന് മുകളില്‍’; ദുരന്തം വിവരിച്ച് അഫ്ഗാന് യുവാവ്
കാബൂള്‍: താലിബാന് അഫ്ഗാന് പിടിച്ചെടുത്തതിന് ജീവനുവേണ്ടി രാജ്യം വിടുന്ന അഫാഗാന് ജനതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ലോകമാകെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ടയറില്‍ തൂങ്ങി രക്ഷപ്പെടുന്നതിനിടെ രണ്ട് യുവാക്കള്‍ മുകളില്‍നിന്ന് വീണ് മരിച്ച സംഭവം. എന്നാല്‍ തന്റെ വീടിന്റെ ടെറസിന് മുകളിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ വന്നു വീണതെന്ന് വെളിപ്പെടുത്തി വാലി സാലെക് എന്ന അഫ്ഗാന് യുവാവ് രംഗത്തെത്തി. ‘വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഭയാനകമായി ശബ്ദം ടെറസില്‍ നിന്ന് കേട്ടത്. ട്രാക്കിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിന് സമാനമായിരുന്നു അത്. ടെറസിലെത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. രണ്ട് മൃതദേഹങ്ങള്‍ തലപൊട്ടി തലച്ചോര്‍ പുറത്ത്, വയറെല്ലാം പൊട്ടി ആന്തരിക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു’ യുവാവ് പറഞ്ഞു. കാഴ്ച കണ്ട തന്റെ ഭാര്യ ബോധം കെട്ട് വീണെന്നും ഒരു ടവലിലാണ് അവശിഷ്ടം മാറ്റിയതെന്നും ബന്ധുക്കളും ഞങ്ങളും…
മുഖ്യമന്ത്രിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്ത് താരമായി ബാലൻ; വൈറലായി ‘കുട്ടി ജേര്‍ണലിസ്റ്റി’ന്റെ വീഡിയോ
ന്യൂസ് ചാനലുകളിൽ കാണുന്ന റിപ്പോർട്ടര്‍മാരെ അനുകരിക്കുന്ന കലാകാരന്മാരെ നമ്മുക്ക് അറിയാം. എന്നാല്‍ സ്വന്തം ഗ്രാമത്തിലേക്ക് മുഖ്യമന്ത്രിയെത്തിയപ്പോൾ ജേർണലിസ്റ്റായി മാറിയ ഒരു കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മണിപ്പൂരിലെ ഒരു ഗ്രാമത്തിലാണ് ‘കുട്ടി ജേർണലിസ്റ്റി’ന്റെ ആവേശകരമായ റിപ്പോർട്ടിംഗ് വീഡിയോ അരങ്ങേറിയത്. മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെത്തി ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സേനപതി എന്ന ഗ്രാമത്തിലെ ഒരു കൊച്ചുമിടുക്കന് വളരെ രസകരമായി ഇങ്ങനെയൊരു വീഡിയോ അവതരിപ്പിച്ചത്. ഉദ്ഘാടന വേദിക്ക് അല്പം അകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് ബാലന്റെ റിപ്പോർട്ടിംഗ്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്ന സമയത്ത് ബാലന് ആ ദൃശ്യം വളരെ ആവേശത്തോടെ അവതരിപ്പിക്കുന്നത് കാണാം. മുഖ്യമന്ത്രിയുടെ വരവിനെപ്പറ്റിയും ഓക്സിജൻ പ്ലാന്റുകൾ ഗ്രാമത്തിലെ ജനങ്ങളെ എങ്ങനെയെല്ലാം സഹായിക്കുമെന്നും കുട്ടി വീഡിയോയിൽ പറയുന്നു. എന്നാലും ഹെലികോപ്റ്ററിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ എങ്ങനെയാണ് ആ കുട്ടിക്ക് റിപ്പോർട്ട്…
ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക പിന്‍വലിച്ചു.
വാഷിംഗ്ടൺ: ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏർപ്പെടുത്തിയ വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ സാങ്കേതിക മേഖലയിലെ സുരക്ഷകൾ വർദ്ധിപ്പിക്കാൻ മറ്റ് നൂതന സംവിധാനങ്ങൾ ഏർപ്പാടാക്കിയ പശ്ചാത്തലത്തിലാണ് നിരോധനം പിൻവലിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കയുടെ ഇന്റർനെറ്റ് സംവിധാനങ്ങളിലൂടെ ചൈനീസ് ആപ്പുകൾ രഹസ്യങ്ങൾ ചോർത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ചൈനീസ് ആപ്പുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്. ഓൺലൈൻ ആപ്പ് മേഖലകളെ കർശന നിയന്ത്രണത്തിൽ നിർത്തിയും സുരക്ഷ ഉറപ്പാക്കാമെന്നും ബൈഡൻ പറഞ്ഞു. ചൈനീസ് ആപ്പുകളുടെ നിരോധനം നീക്കിയെങ്കിലും പ്രവർത്ത നാനുമതി എന്നുമുതൽ നൽകുമെന്നതിൽ തീരുമാനം ആക്കിയിട്ടില്ല. 2019 മെയ് മാസം 15നാണ് ട്രംപ് ടിക് ടോകിനേയും വീ ചാറ്റിനേയും നിരോധിച്ചത്. കഴിഞ്ഞയാഴ്ചയാണ് 59 ചൈനീസ് കമ്ബനികളിലെ നിക്ഷേപം മരവിപ്പിച്ചുകൊണ്ട് അമേരിക്ക നടപടി എടുത്തത്. ചൈനീസ് സൈന്യത്തിന് നേരിട്ട് ബന്ധമുള്ള പ്രതിരോധരംഗത്തെ സാങ്കേതിക സംവിധാനങ്ങളൊരുക്കുന്ന കമ്ബനികളെയാണ് നിരോധിച്ചത്.…
ട്രംപിന്റെ ഫെയ്സ്ബുക് വിലക്ക് രണ്ട് വര്‍ഷത്തേക്ക് നീട്ടി; പരിശോധന അതിനു ശേഷം മാത്രം
വാഷിങ്ടന്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക് അക്കൗണ്ടിന് രണ്ടു വര്‍ഷത്തേക്കുകൂടി വിലക്ക് നീട്ടി. ഇതിനുശേഷം മാത്രമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്സ്ബുക് വ്യക്തമാക്കി. യുഎസ് ക്യാപിറ്റലില്‍ നടന്ന അക്രമത്തിനു പിന്നാലെ ഫെയ്സ്ബുക്കിനെക്കൂടാതെ ട്വിറ്ററും യൂട്യൂബും ട്രംപിന്റെ അക്കൗണ്ടുകള്‍ വിലക്കിയിരുന്നു. ട്രംപിന്റെ വാക്കുകള്‍ അക്രമത്തിന് പിന്തുണയേകിയെന്നതാണ് വിലക്കിന് കാരണമായി സമൂഹമാധ്യമങ്ങള്‍ പറഞ്ഞത്. നിങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. നിങ്ങള്‍ വളരെ പ്രത്യേകത നിറഞ്ഞവരാണ്’ എന്ന് കലാപകാരികളോട് വിഡിയോ സന്ദേശത്തില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റാഗ്രാമില്‍നിന്നും ഫെയ്സ്ബുക്കില്‍നിന്നും ട്രംപിനെ താല്‍ക്കാലികമായി നീക്കം ചെയ്തത്. ട്രംപ് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാം എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്വിറ്റര്‍. ജനുവരി 6ന് ആയിരുന്നു യുഎസ് ക്യാപിറ്റലിലെ അക്രമം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം അലങ്കോലപ്പെടുത്തുകയായിരുന്നു ട്രംപ് അനുകൂലികളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ കൃത്രിമം…
ബിയര്‍ കഴിക്കുക ,വാക്സിന് എടുക്കുക ; കോവിഡ് വാക്സിനേഷന് ‘പ്രോത്സാഹനമേകി ബൈഡന്
വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനമേകി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ‘ഒരു ബിയര്‍ കഴിക്കുക. മുടിവെട്ടുന്നതിനാണെന്ന പോലെ ഇരുന്നു കൊടുക്കുക..നിങ്ങളുടെ വാക്സിനേഷന് സ്വീകരിക്കുക ‘ ബൈഡന് പറഞ്ഞു. ജൂലൈ 4 ന് ദേശീയ അവധി ദിനത്തില്‍ 70 ശതമാനം പേര്‍ക്ക് കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണത്തിന് സന്ദേശം പകര്‍ന്നുകൊണ്ടാണ് ബൈഡന് പ്രതികരിച്ചത് . ഒരു ഷോട്ട് നേടുക, ബിയര്‍ കഴിക്കുക യുഎസ് സ്വാതന്ത്ര്യദിനത്തിലെ ലക്ഷ്യം കൈവരിക്കാനുള്ള പ്രചാരണത്തെ കുറിച്ചുള്ള പ്രസംഗത്തില്‍ ബൈഡന് വ്യക്തമാക്കി . ആന്‍ഹ്യൂസര്‍ ബുഷ് പോലുള്ള വന്‍കിട മദ്യകമ്ബനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ വരെയുള്ളവയെ പദ്ധതിയിലേക്ക് വൈറ്റ്ഹൗസ് റിക്രൂട്ട്മെന്റ് നടത്തി . ‘ഞങ്ങള്‍ അമേരിക്കന്‍ ജനതയോട് സഹായം തേടുന്നു. ഇത് എല്ലാവരും എടുക്കാന്‍ പോകുന്നു. കോവിഡില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും ഒരു വര്‍ഷത്തിലേറെ കാലം നമ്മുടെ ജീവിതത്തെ വരിഞ്ഞുമുറുക്കിയതിന്റെ…
ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ വെടിവയ്പ്പ്; നാലുവയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ശനിയാഴ്ച നടന്ന വെടിവയ്പ്പില്‍ നാല് വയസുകാരിയും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന കുടുംബത്തിന് പരിക്കേറ്റു. പ്രാദേശിക സമയം വൈകീട്ട് 5 മണിക്ക് സെവന്ത് അവന്യൂ, 44 സ്ട്രീറ്റ് കവലയിലാണ് വെടിവയ്പ്പ് നടന്നതെന്ന് ന്യൂയോര്‍ക്ക് പോലിസ് വക്താവ് എഎഫ്പിയോട് പറഞ്ഞു. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാനെത്തിയതായിരുന്നു കുടുംബം. ഇതിനിടയിലാണ് വെടിവയ്പ്പ് നടന്നത്. 46 കാരിയുടെയും 23 കാരിയുടെയും കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ മാന്‍ഹട്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകട നിലയിലല്ലെന്നും ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൈംസ് സ്ക്വയറില്‍ നാലുപേര്‍ തമ്മിലുണ്ടായ വാക്കിതര്ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തില്‍ പോലിസ് ആരെയും അറസ്റ്റുചെയ്തിട്ടില്ല. സാക്ഷിമൊഴികള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലിസ്. സ്ഥലത്തെ കാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട
യുഎസ് കൊളോണിയല്‍ പൈപ്പ് ലൈന്‍ കമ്ബനിക്ക് നേരെ സൈബര്‍ ആക്രമണം ; ഇന്ധന വില കൂടി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഒന്നാം നിര ഇന്ധന പൈപ്പ്ലൈന് ഓപ്പറേറ്ററായ കൊളോണിയല്‍ പൈപ്പ്ലൈന് കമ്ബനിക്ക് നേരെ സൈബര്‍ ആക്രമണം. ഇതേ തുടര്‍ന്ന് കമ്ബനിയുടെ മുഴുവന്‍ പൈപ്പ് ലൈന്‍ ശൃംഖലകളും അടച്ചു. വെള്ളിയാഴ്ചയാണ് കമ്ബനിക്ക് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് കമ്ബനിയുടെ സംവിധാനങ്ങള്‍ ഓഫ്ലൈനാക്കി നിര്‍ത്തിവെച്ചു. ഇതിന് പുറമെ ആക്രമണം ഐ.ടി സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ സ്വകാര്യ സൈബര്‍ സുരക്ഷ സ്ഥാപനത്തെ കമ്ബനി ചുമതലപ്പെടുത്തി. കൂടാതെ മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും ബന്ധപ്പെട്ടിട്ടുണ്ട്. അതെ സമയം വെള്ളിയാഴ്ച രാത്രി ന്യൂയോര്‍ക്ക് മെര്ക്കന്റല് എക്സ്ചേഞ്ചില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട് . പെട്രോളിന് 0.6 ശതമാനം ഉയര്‍ന്ന് ഒരു ഗ്യാലന് 2.1269 ഡോളറിലെത്തി. ഡീസലിന് 1.1 ശതമാനം ഉയര്‍ന്ന് 2.0106 ഡോളറിലെത്തി. പൈപ്പ്ലൈനുകള് എത്രകാലം അടച്ചിടും എന്നതിന് അനുസരിച്ച് വിലയില്‍ ഇനിയും മാറ്റം വന്നേക്കാം . യുഎസിലെ ഗള്‍ഫ് തീരത്തെ…
Covid Vaccine പേറ്റന്റ് ഒഴിവാക്കാന്‍ അമേരിക്ക; നീക്കം കമ്ബനികളുടെ എതിര്‍പ്പ് അവഗണിച്ച്
വാഷിങ്ടണ്‍: ലോകത്താകമാനം കൊവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്സിന്റെ (Covid Vaccine) പേറ്റന്റ് ഒഴിവാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഫൈസര്‍, മോഡേണ കമ്ബനികളുടെ എതിര്‍പ്പ് അവഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന് (Joe Biden) നടപടിക്കൊരുങ്ങുന്നത്. പേറ്റന്റ് ഒഴിവാക്കുന്നതിലൂടെ ഏത് ഉത്പാദകര്‍ക്കും വാക്സിന് നിര്‍മിക്കാന്‍ സാധിക്കും. ഇതിലൂടെ വാക്സിന് ക്ഷാമം പരിഹരിക്കാന്‍ സാധിക്കും. കൊവിഡ് മഹാമാരി ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും അസാധാരണ കാലത്ത് അസാധാരണ നടപടി ആവശ്യമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വ്യാപാരങ്ങള്‍ക്ക് പേറ്റന്റ് പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കൊവിഡ് വാക്സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന് തായ് പറഞ്ഞു. കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയാണ് ലോകവ്യാപാര സംഘടനയ്ക്കുള്ളില്‍, കൂടുതല്‍ മരുന്ന് കമ്ബനികളെ വാക്സിന് ഉത്പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു.…