ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് നടപടി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. സജി മോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബർ 19ന് പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികള്‍ വിവരമായി പരിഗണിച്ച്‌ കേസെടുക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദേശം. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കേസെടുക്കാവുന്ന പരാതികളുമുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. പ്രത്യേക അന്വേഷണ സംഘത്തിന് നിയമപ്രകാരം കേസെടുത്ത് മുന്നോട്ട് പോകാമെന്നായിരുന്നു കോടതി നിർദേശം. മൊഴി നല്‍കാൻ അതിജീവിതമാർ തയ്യാറല്ലെങ്കില്‍ നിർബന്ധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

നവീൻ ബാബുവിന്റെ മരണം ; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്‌ ; സംഘര്‍ഷം

കണ്ണൂര്‍ : കണ്ണൂരില്‍ എഡിഎം നവീൻ ബാബു മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. എഡിഎമ്മിനെ അധിക്ഷേപിച്ച പി പി ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച്‌ സംഘര്‍ഷത്തിലാണ് കലാശിച്ചത്. അവധിയെടുത്ത് തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് റവന്യൂ ജീവനക്കാർ. സിപിഎമ്മിന് ഉള്ളിലും പ്രതിഷേധം ശക്തമാണ്. അതേസമയം, ദിവ്യയുടെ വീടിന് സംരക്ഷണ വലയമൊരുക്കിയിരിക്കുകയാണ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍. നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷമുണ്ടായി. ദിവ്യയുടെ വീടിന്‍റെ മതില്‍ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം സിവില്‍…

അങ്കമാലിയിലെ കൂട്ടമരണം; കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തല്‍

അങ്കമാലിയിലെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചന. ജൂണ്‍ 8നാണ് പാറക്കുളം അയ്യമ്ബിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍, ഭാര്യ അനുമോള്‍, മക്കളായ ജൊവാന, ജെസ്വിന്‍ എന്നിവര്‍ മരിച്ചത്. വീടിന് തീപിടിച്ചായിരുന്നു മരണം. ഇവരുടെ കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തല്‍. തലേദിവസം ബിനീഷ് കുര്യന്‍ പെട്രോള്‍ വാങ്ങിവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രാസപരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. ബിനീഷും ഭാര്യയും മക്കളും മുകളിലെ നിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ബിനീഷിന്റെ അമ്മ ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ മുകളിലത്തെ നിലയിലെ മുറിയില്‍ നിന്നുയര്‍ന്ന നിലവിളി കേട്ടാണ് ബിനീഷിന്റെ അമ്മ ഉണര്‍ന്നത്. മുറിയില്‍നിന്ന് തീ ഉയരുന്നത് കണ്ട് പകച്ചുപോയ അമ്മ ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയെയും കൂട്ടി പുറത്ത് നിന്നും തീ അണക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറിയുടെ കതക് കുത്തിത്തുറന്ന് ബിനീഷിനെയും കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.…

കളിയിക്കാവിള കൊലപാതകം: കേസിലെ രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്ബിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിലാണ് മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്ബിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്നത്. ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്. കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുൻപ് ദീപുവെടുത്ത നാലുകോടിയോളം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ വേണ്ടിയാണോ കൊല…

കടല്‍ ക്ഷോഭം; കാപ്പാട്-കൊയിലാണ്ടി റോഡ് തകര്‍ന്നു

കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി റോഡ് ശക്തമായ കടല്‍ക്ഷോഭത്തില്‍ തകർന്നു. വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തി തകർന്നു റോഡില്‍ കുഴി രൂപപ്പെട്ടു. കഴിഞ്ഞ പ്രളയകാലത്ത് തകർന്ന ഭാഗങ്ങള്‍ തന്നെയാണ് ഇപ്പോഴും കടലിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ കൊയിലാണ്ടി പഴയ മാർക്കറ്റില്‍നിന്ന് കാട്ടിലപ്പീടികവരെ എത്താൻ കഴിയുന്ന റോഡിലെ യാത്ര ദുരിതമായി. നേരത്തേ റോഡ് തകർന്നപ്പോള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും എം.എല്‍.എ കാനത്തില്‍ ജമീലയും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി റോഡിന്റെ നിർമാണം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഉടൻ പൂർത്തീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഗോവൻ കടല്‍തീരത്തെ റോഡുകള്‍പോലെ നിർമിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ക്വാറി വേസ്റ്റ് കൊണ്ട് കുഴി നികത്തിയതല്ലാതെ രണ്ടുവർഷമായിട്ടും ഒന്നും നടന്നില്ല. കൊയിലാണ്ടി ഫിഷിങ് ഹാർബർ വന്നതോടെയാണ് ഇവിടെ തിരകള്‍ ശക്തമായതെന്ന് കാപ്പാട് തീരത്തെ താമസക്കാർ പറയുന്നു. ഇതൊഴിവാക്കാൻ ഇവിടെ പുലിമുട്ട് പണിയുമെന്നും അന്ന് ഉറപ്പ്…

കളിക്കുന്നതിനിടെ അപകടം; പത്തനംതിട്ടയിൽ രണ്ടു വയസുകാരി കോണിപ്പടിയിൽനിന്ന് വീണു മരിച്ചു

പത്തനംതിട്ട: കോന്നിയിൽ രണ്ടുവയസുകാരി കളിക്കുന്നതിനിടെ വീടിനു പിന്നിലെ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു. കോന്നി മാങ്കുളം സ്വദേശി ഷെബീർ–സജീന ദമ്പതികളുടെ മകൾ അസ്റ മറിയമാണ് മരിച്ചത്. 11.30ന് ആണ് സംഭവം. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 മീറ്റർ താഴ്ച്ചയിലേക്കു വീണു; യുവതിക്ക് ദാരുണാന്ത്യം

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാർ കോക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. 23 കാരിയായ ശ്വേത സൂര്‍വാസെയാണ് മരിച്ചത്. റിവേഴ്‌സ് ഗിയറില്‍ ആണെന്നറിയാതെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതോടെ കാർ പിന്നിലോട്ട് സഞ്ചരിച്ച്‌ കൊക്കയിലോട്ടു മറിയുകയായിരുന്നു. യുവതിക്ക് കാർ ഓടിക്കാൻ അറിയില്ലായിരുന്നു എന്നും പോലീസ് പറഞ്ഞു. യുവതി കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവരുടെ സുഹൃത്തായ ശിവരാജ് മുലെ പകർത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്വേത കാറുമായി പിന്നിലോട്ട് നീങ്ങുന്നതും വീഡിയോയില്‍ കാണാം. തുടർന്ന് അപ്രതീക്ഷിതമായി വാഹനം പാറക്കെട്ടിനരികിലേക്ക് വേഗത്തില്‍ സഞ്ചരിക്കുകയും സുഹൃത്ത് നിലവിളിച്ച്‌ ഓടുകയും ചെയ്യുന്നുണ്ട്. ” ശ്വേത ആദ്യമായി കാർ ഓടിക്കുമ്ബോഴാണ് അപകടം സംഭവിച്ചത്. കാർ റിവേഴ്‌സ് ഗിയറിലിരിക്കുമ്ബോള്‍ യുവതി അബദ്ധത്തില്‍ ആക്‌സിലറേറ്റർ ചവിട്ടുകയായിരുന്നു. തുടർന്ന് വാഹനം പിന്നിലേക്ക് തെന്നി ക്രാഷ് ബാരിയർ…

‘സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത്, പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ല’; രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡൻറ്

പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമർശവുമായി പാലക്കാട് ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും എ തങ്കപ്പൻ ആരോപിച്ചു. മുതിർന്ന നേതാക്കള്‍ അടക്കം നിർദേശിച്ച കാര്യങ്ങള്‍ സ്ഥാനാർത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി ഗോപിനാഥ് ഫാക്ടർ ആലത്തൂരില്‍ പ്രവർത്തിച്ചിട്ടില്ല. ആകെ കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പൻ പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കില്ലെന്നായിരുന്നു ഡിസിസിയുടെ ആരോപണത്തില്‍ രമ്യാ ഹരിദാസിൻറെ മറുപടി. പറയാനുളളത് പാർട്ടി വേദികളില്‍ പറയുമെന്നും വിവാദത്തിനില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു. ഡിസിസി പ്രസിഡൻറിൻറെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് പ്രവർത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാർട്ടി പരിശോധിക്കട്ടെയന്നും രമ്യാ ഹരിദാസ് പറഞ്ഞു. അതേസമയം, തൻറെ നിലപാട് രമ്യയുടെ തോല്‍വിക്ക് ഒരു ഘടകമായി…

പോളിങ് കുറഞ്ഞത് ആർക്ക് അനുകൂലം? തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഇങ്ങനെ; വടകരയിൽ പ്രതീക്ഷ ഇടതുപക്ഷത്തിനോ?

കൊച്ചി: ആവേശകരമായ പ്രചാരണത്തിനുശേഷമാണ് കേരളം പോളിങ് ബൂത്തിലേക്ക് എത്തിയതെങ്കിലും ഇത്തവണ സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ ഇടിവുണ്ടായിരിക്കുകയാണ്. പോളിങ് ശതമാനത്തിൽ വന്ന ഇടിവ് മുന്നണികളെയെല്ലാം ആശങ്കയിലാക്കിയിട്ടുണ്ട് ജനമനസ്സ് എന്താണെന്നറിയാൻ ഇനി 38 ദിവസം കാത്തിരിക്കണം. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത്. ഇന്നലെ രാത്രി 08:15 വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ്. രാത്രി വൈകിയും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. എങ്കിലും ശതമാനക്കണക്കിൽ വലിയൊരു വ്യത്യാസം ഉണ്ടാവുകയില്ല. കഴിഞ്ഞതവണ 77.68 ശതമാനം പോളിങ് ഉണ്ടായിരുന്നതാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്.വിവിധ കാരണങ്ങൾ പോളിങ് കുറയാൻ ഇടയാക്കിയിട്ടുണ്ടാകാമെങ്കിലും ശക്തമായ മത്സരം നടന്ന വടകര പോലുള്ള മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത് വടകര കുറ്റ്യാടി മണ്ഡലത്തിലെ 141-ാം ബൂത്തിലാണ്. മുടപ്പിലാവില്‍ എല്‍പി സ്‌കൂളിൽ രാത്രി 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്.…

മരട് അനീഷിനു നേരെ വിയ്യുര്‍ ജയിലില്‍ ആക്രമണം; ജയില്‍ ഉദ്യോഗസ്ഥനും പരിക്ക്

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിനു നേരെ വിയ്യുര്‍ ജയിലില്‍ ആക്രമണം. സഹതടവുകാരായ അഷറഫും ഹുസൈനുമാണ് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ബിനോയിക്കുംപരിക്കേറ്റു. മരട് അനീഷിനെയും ബിനോയിയേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പുറകിലും പുറത്തുമാണ് പരിക്കേറ്റിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജയിലിലെ ആശുപത്രി ബ്ലോക്കില്‍ ആണ് അനീഷ് കഴിഞ്ഞിരുന്നത്. ഇയാളെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് ജീവനക്കാരന്‍ ബിനോയ് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ സഹതടവുകാര്‍ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ബിനോയിക്ക് മര്‍ദ്ദനമേറ്റു. ഇതിനിടെ മറ്റ് ജീവനക്കാര്‍ എത്തി മല്‍പ്പിടുത്തത്തിലൂടെ സഹതടവുകാരെ കീഴടക്കുകയായിരുന്നു. ജയിലില്‍ തടവുകാര്‍ തമ്മിലുള്ള തര്‍ക്കവും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. വിയ്യൂര്‍ ജയിലില്‍ മുന്‍പും തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്.