മാറിമറിഞ്ഞ് ഫലം: തിരിച്ചുവരവിന്റെ സൂചന നൽകി ട്രംപ്; വാതുവയ്പുകാരും ട്രംപിനൊപ്പം

വാഷിങ്ടൻ∙ യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ കടുക്കുന്നു. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്നു ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ്. ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇതോടെ ട്രംപിനെ അനുകൂലിച്ച് വാതുവയ്പ്പ് കേന്ദ്രങ്ങൾ നിലപാട് മാറ്റി. നിലവിൽ 209 സീറ്റ് ബൈഡനും118 സീറ്റ് ട്രംപും സ്വന്തമാക്കി. 209ൽ നിന്നും ജയിക്കാനാവശ്യമായ 270 ലേക്ക് എത്തുക എന്നത് ബൈഡന് എളുപ്പമല്ല ഇനി വരാനുള്ള 4 സംസ്ഥാനങ്ങളിലെ ഫലം നിർണായകമാകും. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാർട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ജോബൈഡൻ വിജയിച്ചു. അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിലിൽ ട്രംപ് ജയിച്ചു

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ട്രംപിന് മുന്‍തൂക്കം, മാറിമറിഞ്ഞ് ലീഡ് നില

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരം. നിലവില്‍ 209 ഇലക്ടറല്‍ കോളജുകള്‍ ബൈഡന്‍ നേടി. ട്രംപിനൊപ്പം നിലവില്‍ 118 ഇലക്ടറല്‍ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡന്‍ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. ഉച്ചയോടെ അന്തിമഫലം അറിയാനാകും.

അമേരിക്കയില്‍ അന്തിമ വിധിയെഴുത്ത് ഇന്ന്

വാഷിങ്ടണ്‍: നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച. നാലു വര്‍ഷത്തിലൊരിക്കല്‍ ഈ ദിനത്തിലാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിന്റെ അന്തിമ വിധിയെഴുത്ത് ഇന്ന്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മൈക്കല്‍ റിച്ചാര്‍ഡ് പെന്‍സും മത്സരിക്കുന്നു. ഇന്ത്യന്‍ വംശജയായ കമലാ ദേവി ഹാരിസ് ആണ് ഡെമോക്രാറ്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഔദ്യോഗിക വോട്ടെടുപ്പ് ചൊവ്വാഴ്ചയാണെങ്കിലും വോട്ടെടുപ്പ് പ്രക്രിയ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിനോടകം ഏകദേശം 10 കോടി പേര്‍ വോട്ട് ചെയ്ത് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ജനങ്ങളുടെ കൂടുതല്‍ വോട്ടു കിട്ടിയതുകൊണ്ടു മാത്രം പ്രസിഡന്റാകാനാവില്ല. ജനകീയ വോട്ടിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിരിക്കുന്ന ഇലക്ടറല്‍ വോട്ടാണ് യഥാര്‍ത്ഥത്തില്‍ പ്രസിഡന്റിനെ തീരുമാനിക്കുക. ആകെയുള്ളത് 538 ഇലക്ടറല്‍ വോട്ടാണ് ഉള്ളത്. പ്രസിഡന്റിനെ തീരുമാനിക്കാന്‍ 270 പേര്‍ മതിയാകും. ഓരോ സംസ്ഥാനത്തും…

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ്; യുഎസില്‍ രോ​ഗബാധിതര്‍ 75 ലക്ഷത്തിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടവായ ഹോപ് ഹിക്‌സിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് ലോകത്തെ അറിയിച്ചത്. ഇരുവരും ക്വാറന്റീനിലാണ്. എയര്‍ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍ അടക്കം ട്രംപ് പങ്കെടുത്തപ്പോള്‍ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്‌സ് ഉണ്ടായിരുന്നു. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാമതുളള അമേരിക്കയില്‍ ഇന്നലെ 47,389 പേര്‍ക്കാണ് രോ​ഗം കണ്ടെത്തിയത്. 920 പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയില്‍ ഇതുവരെ 74.94 ലക്ഷം ജനങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.12 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവര്‍ 47.36 ലക്ഷമാണ്. നിലവില്‍ 25.45 ലക്ഷം പേരാണ്…

സൗദിയിലെ ദമാമില്‍ വാഹന അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.

ദമാം- സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാം-കോബാര്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. ഉണ്ടായത്. വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ്-22, കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് -22, താനൂര്‍ കുന്നുംപുറം സ്വദേശി സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ്-22 എന്നിവരാണ് മരിച്ചത്. ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

വാഷിങ്ടന്‍ : വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ കസ്റ്റംസും അതിര്‍ത്തി രക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയില്‍നിന്നാണ് കവര്‍ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച്‌ എഫ്ബിഐയും പോസ്റ്റല്‍ ഇന്‍സ്പെക്‌ഷന്‍ സര്‍വീസും കാനഡയിലെ ഏജന്‍സികളുമായി ചേര്‍ന്നാണ് അന്വേഷിക്കുന്നത്. കവര്‍വന്ന വിലാസത്തില്‍നിന്ന് നേരത്തെ അയച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. അറസ്റ്റിലായ സ്ത്രീയാണോ കവര്‍ അയച്ചത് എന്നുള്‍പ്പെടുള്ള യാതൊരു വിവരങ്ങളും…

ക്രൈസ്റ്റ് ചര്‍ച്ച്‌ പള്ളി ആക്രമണം; 51 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം

ക്രൈസ്റ്റ് ചര്‍ച്ച്‌: 2019 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ മുസ്ലിം ആരാധാനാലയങ്ങളില്‍ വെടിവെയ്പ്പ് നടത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം വിധിച്ച്‌ കോടതി. ന്യൂസിലന്‍ഡില്‍ ഇതാദ്യമായാണ് ഒരു കേസിലെ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. കൊലയാളിയായ 29കാരന്‍ ബ്രെന്‍റന്‍ ടറന്‍റിനാണ് കോടതി കനത്ത ശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച്‌ 15ന് മുസ്ലിം പള്ളികളില്‍ അതിക്രമിച്ച്‌ കയറി ബ്രെന്‍റണ്‍ നടത്തിയ വെടിവെപ്പില്‍ 51 പേരായിരുന്നു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവാവ് കഴിയുന്നത്ര പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായാണ് കോടതി വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ ഇയാള്‍ മൂന്നാമത്തെ പള്ളിയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കോടതി കണ്ടെത്തി. വന്‍ സുരക്ഷയിലാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലായിരുന്നു ഇയാള്‍ വെടിവെപ്പ് നടത്തിയത്. ഇതിന് ശേഷം സമാന രീതിയില്‍ ആക്രമണം നടത്താന്‍ ആഷ്ബര്‍ട്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു ബ്രെന്‍റണ്‍ ടറന്‍റിനെ പോലീസ് പിടികൂടിയത്.…

വിഷമോ പുതിയ ജൈവായുധമോ; യുഎസിലെ വീടുകളിലേക്ക് അജ്ഞാത വിത്തുകള്‍ അയച്ച്‌ ചൈന

കോവിഡിന് പിന്നാലെ യുഎസിനെ തകര്‍ക്കാന്‍ പുതിയ നീക്കം ചൈന തുടങ്ങിയോ..? യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയില്‍ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്-വിത്തു പായ്ക്കറ്റുകള്‍. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ വീടുകളില്‍ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയില്‍നിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാര്‍ഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയില്‍ പലതും യുഎസില്‍ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓര്‍ഡര്‍ ചെയ്തിട്ടുമല്ല ലഭിച്ചതും. കൃഷി ചെയ്താല്‍ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്ക ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാര്‍ട്മെന്റ് ഓഫ് അഗ്രികള്‍ചേഴ്സ് ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്പെക്‌ഷന്‍ സര്‍വീസ്(എപിഎച്ച്‌ഐഎസ്) വിഭാഗം. യുഎസ് കസ്റ്റംസ്…

കുവൈത്തില്‍ ഏഴു രാജ്യക്കാര്‍ക്ക് പ്രവേശനവിലക്ക്; ഇന്ത്യയും ഉള്‍പ്പെടും

കുവൈത്ത്‌ സിറ്റി : ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ കുവൈത്ത് പ്രവേശന വിലക്ക്‌ ഏര്‍പ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു പ്രവേശന വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. നാളെ മുതല്‍ കുവൈത്തില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെ പ്രവശന വിലക്കേര്‍പ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി. ഇതേസമയം മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും രാജ്യത്തേക്ക്‌ വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല.

ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കാനാകുമോ? ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ പറയുന്നു

ദുബായ്: സ്വര്‍ണ വില രാജ്യാന്തര നിലവാരത്തില്‍ നിജപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്ന് ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍. 1970കളിലാണ് സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വര്‍ണക്കള്ളക്കടത്ത് വ്യാപകമായത്. മുംബൈ കേന്ദ്രീകരിച്ച്‌ അധോലോകനായകന്‍ ഹാജി മസ്താന്റെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് സജീവമായി. പിന്നീട് ഒട്ടേറെ മലയാളികളും രംഗത്ത് വന്നു. യുഎഇയില്‍ മൂല്യവര്‍ധിത നികുതി( വാറ്റ്) മാത്രമേ നിലവില്‍ ഈടാക്കുകയുള്ളു.എന്നാല്‍ തനിതങ്കത്തിന് (സ്വര്‍ണക്കട്ടി)ക്ക് ഇതും ബാധകമല്ല. സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമേ വാറ്റ് നല്‍കേണ്ടതുള്ളൂ. ഇന്ത്യയിലാണെങ്കില്‍ 12% ഇറക്കുമതി ഡ്യൂട്ടി നല്‍കണം. ഒരു കിലോ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങിക്കുമ്ബോള്‍ നിലവിലെ വിലനിലവാരമനുസരിച്ച്‌ ഏതാണ്ട് 43 ലക്ഷം രൂപയാണ് വില നല്‍കേണ്ടത്. ഇത് ഇന്ത്യയിലെത്തിച്ചാല്‍ 49 ലക്ഷത്തോളം രൂപ കിട്ടും. ഇൗ സമയം കസ്റ്റംസിനെ വെട്ടിച്ചുകൊണ്ടുപോയാല്‍, അതായത് കള്ളക്കടത്ത് നടത്തിയാല്‍ ഏഴ് ലക്ഷം രൂപ വരെ…