അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ദുബായിലെത്തും. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമത്തിലായിരിക്കും. അതിനുശേഷം വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുകയും യുഎഇയിലെ മന്ത്രിമാര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യുക. ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ കേരള സ്റ്റാളിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. രാജ്യാന്തര വ്യവസായികളെ ഉള്‍പ്പെടുത്തി ഫെബ്രുവരി അഞ്ച് ആറ് തിയതികളില്‍ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായില്‍ നടത്തും. അറബ്, രാജ്യാന്തര വ്യവസായികളെ ഉള്‍പ്പെടുത്തിയും മലയാളി വ്യവസായികളെ ഉള്‍പ്പെടുത്തിയുമായിരിക്കും സമ്മേളനങ്ങള്‍. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
Category: UAE
അബുദാബിയില്‍ ഡ്രോണ്‍ ആക്രമണം; ഉത്തരവാദികള്‍ കണക്കുപറയേണ്ടി വരുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയില്‍ ഹൂത്തി ഭീകരാക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെടുകയും, ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ കണക്കുപറയേണ്ടി വരുമെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള ഹൂത്തി ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും, അംഗീകരിക്കാന്‍ കഴിയാത്ത കുറ്റകൃത്യവുമാണെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിയമവിരുദ്ധമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന്, മേഖലയില്‍ ഭീകരവാദവും അരാജകത്വവും വ്യാപിപ്പിക്കാനുള്ള ഭീരുത്വമാണ് ഹൂത്തി മിലിഷ്യ നടത്തിയതെന്നും, സിവിലിയന്മാരെയും സിവിലിയന്‍ സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ഭീകരപ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിക്കണമെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം മരിച്ചവരില്‍ രണ്ടു പേര് ഇന്ത്യക്കാരാണെന്ന വിവരം ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും യു എ ഇയിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു. അബുദാബി…
സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു
സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നജ്റാന് കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന് (31) എന്നിവരാണ് മരിച്ചത്. സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. മൃതദേഹങ്ങള്‍ നജ്റാനിലെ താര് ജനറല്‍ ആശുപത്രിയിലാണ്. താറില്‍വെച്ച് നഴ്സുമാര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
അബുദാബി കോടതി വധശിക്ഷക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ യൂസഫലി
അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന് ബാലന് മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്‍്റെ(45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്കിയതിന്്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്. 2012 സെപ്റ്റംബര്‍ 7 നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ബെക്സിന്്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന് പൗരനായ കുട്ടി മരിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.…
കിങ് ഫഹദ് കോസ്വേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദമ്മാം: ദമ്മാം കിങ് ഫഹദ് കോസ്വേയില് പാസ്പോര്‍ട്ട് നടപടികള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പാസ്പോര്‍ട്ട് ഒാഫിസ് മേധാവി കേണല്‍ ദുവൈഹി അല്‍സഹ്ലി വ്യക്തമാക്കി. മേയ് 17ന് തിങ്കളാഴ്ച രാജ്യത്തെ കര, വ്യോമ, കടല്‍ കവാടങ്ങള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായാണ് സൗദിക്കും ബഹ്റൈനുമിടയിലെ അതിര്‍ത്തി കടക്കുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്. പത്ത് ട്രാക്കുകള്‍ അധികമായി ഒരുക്കിയിട്ടുണ്ട്. ഇതോടെ ബഹ്റൈനില്‍നിന്ന് വരുന്ന ഭാഗത്തെ മൊത്തം ട്രാക്കുകളുടെ എണ്ണം 27 ആകും. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് യാത്രക്കാര്‍ നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോസ്വേ പാസ്പോര്‍ട്ട് മേധാവി പറഞ്ഞു. അതേസമയം, ബഹ്റൈനിലേക്ക് പോകുന്നവര്‍ക്ക് വേണ്ട യാത്രാനിര്‍ദേശങ്ങള്‍ കോസ്വേയില് നല്കുമെന്നു കിങ് ഫഹദ് കോസ്വേ ഒാഫിസ് വ്യക്തമാക്കി. സ്വദേശികള്‍ക്കും വിദേശികള്‍ വെവ്വേറെ പാതകളുണ്ടാകും. ഇടത് പാത സ്വദേശികള്‍ക്കും വലത്തെ പാത വിവിധ രാജ്യക്കാര്ക്കുമായിരിക്കും. യാത്രാനടപടികള്‍ എളുപ്പമാകാന്‍ മുഴുവനാളുകളും യാത്രാനിബന്ധനകള്‍ പൂര്‍ത്തിയാക്കിയതായി ഉറപ്പുവരുത്തണമെന്നും ഒാഫിസ്…
ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്തും; പ്രതിരോധ ഉപകരണങ്ങളുമായി ആദ്യ വിമാനം രാജ്യത്തെത്തി
ന്യൂഡല്‍ഹി: കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്തും. ഇന്ത്യയ്ക്ക് അടിയന്തിര സഹായവുമായി കുവൈത്തില്‍ നിന്നുള്ള ആദ്യ വിമാനം എത്തി. ജീവന്‍രക്ഷാ ഉപകരണങ്ങളുമായുള്ള ആദ്യ ഘട്ട സഹായമാണ് ഇന്ന് പുലര്‍ച്ചെ രാജ്യത്തെത്തിയത്. ഓക്സിജന്‍ നിറച്ച 282 സിലിണ്ടറുകള്‍, 60 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയാണ് പ്രധാനമായും കുവൈത്ത് ഇന്ത്യയ്ക്ക് നല്‍കിയത്. മരുന്നുകളും ആരോഗ്യരക്ഷാ അനുബന്ധ ഉപകരണങ്ങളും കുവൈത്ത് ഇന്ത്യയ്ക്കായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വിവിധ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവുമായെത്തുന്നത്. അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്ക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ആരാണ്? “ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ” ചിരി പടര്‍ത്തി പിണറായി വിജയന്റെ മറുപടി ആദ്യഘട്ട കോവിഡ് വ്യാപന സമയത്ത് പ്രധാന നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നുകളും പിപിഇ കിറ്റുകളും എത്തിച്ചിരുന്നു.…
ഇന്ത്യക്കൊപ്പം ബഹ്റൈനും; 40 മെട്രിക് ടണ്‍ ലിക്വിഡ് ഒാക്സിജനുമായി രണ്ട് കപ്പലുകള്‍ ഇന്ന് പുറപ്പെടും
മനാമ: കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന ഇന്ത്യക്ക് ആശ്വാസമായി ബഹ്റൈെന്റ സഹായം. കടുത്ത ഒാക്സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ബഹ്റൈന്‍ നല്കുന്ന 40 മെട്രിക് ടണ്‍ ലിക്വിഡ് ഒാക്സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകള്‍ ശനിയാഴ്ച രാവിലെ പുറപ്പെടും. ഇതിനായി െഎ.എന്‍.എസ് കൊല്‍ക്കത്ത, െഎ.എന്‍.എസ് തല്‍വാര്‍ എന്നീ കപ്പലുകള്‍ വെള്ളിയാഴ്ച മനാമ തുറമുഖത്തെത്തി. ഇന്ത്യക്ക് ഒാക്സിജനും മറ്റ് ജീവന് രക്ഷാ ഉപകരണങ്ങളും നല്കാന് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളും ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് ബഹ്റൈനും സഹായ വാഗ്ദാനവുമായി എത്തിയത്. ഒാക്സിജന്‍ കയറ്റി ശനിയാഴ്ച പുറപ്പെടുന്ന കപ്പലുകള്‍ മൂന്ന് ദിവസത്തെ യാത്രക്കൊടുവില്‍ ഇന്ത്യയിലെത്തുമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. രണ്ട് ക്രയോജനിക് കണ്ടെയ്നറുകളിലാണ് ഒാക്സിജന്‍ കൊണ്ടുപോകുന്നത്. ഒാക്സിജന്‍ പുറമേ ഒാക്സിജന്‍…
ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ വോട്ട് നേടി ബൈഡന്; തകര്‍ന്നത് ഒബാമയുടെ റെക്കോര്‍ഡ്
ചരിത്രത്തില്‍ ആദ്യമായി ഏറ്റവുമധികം പോപ്പുലര്‍ വോട്ട് നേടി ജോ ബൈഡന്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി മുന്‍കാല പ്രസിഡന്റ് സ്ഥാര്ത്ഥികളെക്കാള് റെക്കോര്‍ഡ് വോട്ടാണ് ബൈഡന് നേടിയത്. 2008 ല്‍ ഒബാമ നേടിയ 6.95 കോടി വോട്ടാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇതുവരെയുള്ള കണക്കുപ്രകാരം ബൈഡന് 7.16 കോടിയിലധികം വോട്ട് ലഭിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിനായി ശ്രമിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനെക്കാള്‍ 35 ലക്ഷത്തിലേറെ വോട്ടുകളാണ് നിലവില്‍ ബൈഡന് നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ബൈഡന് ലഭിച്ച വോട്ടുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്നതാണെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2008 ല്‍ ഒബാമയ്ക്ക് 6,94,985,16 വോട്ടുകളാണ് ലഭിച്ചത്. ഇതുവരെയുള്ള കണക്ക് അനുസരിച്ചു ബൈഡന് ഒബാമയേക്കാള്‍ 21 ലക്ഷത്തിലേറെ വോട്ടുകള്‍ അധികം ലഭിച്ചു. വോട്ടുകള്‍ ഇനിയും എണ്ണിത്തീരാനുണ്ടെന്ന വസ്തുത നിലനില്‍ക്കെ ബൈഡന്‍്റെ വോട്ട് നില വീണ്ടും വര്‍ധിച്ചേക്കും.…
ചരിത്രമായി ജോ ബൈഡന്റെ അരിസോണയിലെ മിന്നും ജയം
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ അരിസോണ സംസ്ഥാനത്ത് നിന്നുള്ള വിജയം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രമായി. 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ബൈഡന്. 24 വര്‍ഷത്തിന് ശേഷം നേടിയ തിളക്കമാര്‍ന്ന വിജയം അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടു. 7279 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് നിന്ന് 11 ഇലക്ടറല്‍ വോട്ടുകളും ബൈഡന് നേടി. 51.2 ശതമാനം വോട്ട് ബൈഡന് നേടിയപ്പോള്‍ എതിരാളി ഡോണള്‍ഡ് ട്രംപിന് 47.4 ശതമാനവും മറ്റൊരു സ്ഥാനാര്‍ഥി ജോ ജോര്ഗന്സന് 1.4 ശതമാനം വോട്ടുമാണ് ലഭിച്ചത്.
വിജയം അവകാശപ്പെട്ട് ട്രംപ്; തട്ടിപ്പിന് എതിരെ സുപ്രീം കോടതിയെ സമീപിക്കും
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലിയ തട്ടിപ്പ് നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ കിഴക്കെ മുറിയില്‍ നിന്ന് അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. വോട്ടിങ് അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. നമ്മള് യു.എസ് സുപ്രീം കോടതിയിലേക്ക് പോകും. എല്ലാ വോട്ടെടുപ്പും നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. പുലര്‍ച്ചെ നാലു മണിക്ക് അവര്‍ കണ്ടെത്തിയ ബാലറ്റുകള്‍ പട്ടികയില്‍ ചേര്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം നമ്മള് ഇതിനകം വിജയിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, അമേരിക്കയില്‍ വോട്ടിങ് അവസാനിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ എതിരാളി ജോ ബൈഡനും തമ്മിലുള്ള വൈറ്റ് ഹൗസിലേക്കുള്ള മല്‍സരം തീരുമാനിക്കാനുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. നിലവില്‍ ഇലക്ടറല്‍ വോട്ടിന്റെ കാര്യത്തില്‍ ട്രംപിനേക്കാള്‍ ബൈഡന് മുന്നിലാണ്. വാഷിങ്ടണ്‍, ഒറിഗോണ്‍, കാലിഫോണിയ, ഇല്ലിനോയിസ്, ന്യൂ ഹാംഷെയര്‍, ന്യൂ മെക്സിക്കോ എന്നിവയില്‍ ബൈഡന്…