ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് രാജ്യത്ത് തുടരുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിനും, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് നിലവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ളത്. റഷ്യയില്‍ നിന്നെത്തിച്ച സ്പുട്നിക് വി ഉള്‍പ്പെടെ മറ്റ് വാക്സിനുകള്‍ രാജ്യത്ത് ലഭ്യമാകാനിരിക്കുന്നതേയുള്ളൂ. കോവാക്സിന്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുമ്ബോള്‍, ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയും അസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച് പുണെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്നതാണ് കോവിഷീല്‍ഡ്. ഏറെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡ് കൂടുതല്‍ പേരും താല്‍പര്യപ്പെടുമ്ബോള്‍ മറുവശത്ത്, കൊറോണ വകഭേദങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായ വാക്സിനായി കോവാക്സിന്‍ വിലയിരുത്തപ്പെടുന്നു. രണ്ട് വാക്സിനുകളും രണ്ട് ഡോസ് ആയി ആഴ്ചകളുടെ ഇടവേളകളില്‍ മുകളിലെ കൈ പേശികളില്‍ കുത്തിവെക്കുന്നു. രണ്ട് വാക്സിനുകളും ഫലപ്രദവും, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും, കൃത്യമായ രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എങ്കിലും, കൂടുതല്‍ ക്ലിനിക്കല്‍ ഡാറ്റ ലഭ്യമായതോടെ രണ്ട് വാക്സിനുകളെക്കുറിച്ചും പുതിയ നിരീക്ഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ…
Category: Trends
സിനിമയുടെ പ്രമോഷന്‍ വേണ്ടിയാണ് എങ്കിലും ഇങ്ങനെ കളവ് പറയരുത് സ്ത്രീകളിലെ ചേലാകര്‍മ്മം ഇസ്ലാം മതത്തിന്‍്റെ ഭാഗമല്ല, മുസ്ലിങ്ങള്‍ക്കിടയില്‍ ഇല്ല;; സജിന്‍ ബാബുവിനോട് ഒമര്‍ ലുലു
ഇസ്ലാം മതത്തില്‍ സ്ത്രീകളിലെ ചേലാകര്‍മ്മം ഇല്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തിരുവനന്തപുരത്തെ തന്റെ ജമാഅത്തിലടക്കം സ്ത്രീ സുന്നത്ത് നടക്കാറുണ്ടെന്ന ബിരിയാണി സംവിധായകന്‍ സജിന്‍ ബാബുവിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ പ്രമോഷന് വേണ്ടി ഇത്തരം നുണ പറയരുതെന്നും ഒമര്‍ ലുലു പറയുന്നു. സിനിമയുടെ പ്രമോഷന്‍ വേണ്ടിയാണ് എങ്കിലും ഇങ്ങനെ കളവ് പറയരുത് സ്ത്രീകളിലെ ചേലാകര്‍മ്മം ഇസ്ലാം മതത്തിന്‍്റെ ഭാഗമല്ല മുസ്ലിങ്ങള്‍ക്കിടയില്‍ ഇല്ല. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജിന്‍ ബാബു സ്ത്രീ സുന്നത്തിനെക്കുറിച്ച് സംസാരിച്ചത്. ‘എല്ലാ മുസ്ലിം ജമാഅത്തിലും ഒസ്സാനും ഒസ്സാത്തിയും ഉണ്ടാകാറുണ്ട്. പുരുഷ സുന്നത്ത് ചെയ്യുന്നത് ഒസ്സാനും സ്ത്രീ സുന്നത്ത് ചെയ്യുന്നത് ഒസ്സാത്തിയുമാണ്. തിരുവനന്തപുരത്ത് എന്റെ ജമാഅത്തിലടക്കം ഇപ്പോഴും അങ്ങനെ നടക്കുന്നുണ്ട്’, സജിന്‍ ബാബു പറഞ്ഞു. കൊവിഡ് കാലത്തും വിഷം ചീറ്റി ബി.ജെ.പി നേതാവ്, കൊവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ പുറത്താക്കി
കൊറോണയെ കുറിച്ച് വയറൽ കുറിപ്പുമായി ശാലുമേനോൻ.
ആലിപ്പഴം, അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധനേടിയ അഭിനേത്രിയാണ് ശാലുമേനോൻ. സീരിയൽ കൂടാതെ കാക്കക്കുയിൽ, വക്കാലത്ത് നാരായണൻകുട്ടി, തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു . ഇപ്പോൾ നിലവിൽ മഴവിൽ മനോരമ സംരക്ഷണം ചെയ്ത് വരുന്ന മഞ്ഞിൽവിരിഞ്ഞപൂവ് എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ് ശാലു. നർത്തകി കൂടിയായ താരത്തിന് പലയിടത്തും നിർത്ത വിദ്യാലയങ്ങൾ ഉണ്ട്. കൊറോണയെക്കുറിച്ച് ഇപ്പോൾ വൈറൽ കുറിപ്പുമായി രംഗത്തെത്തിയിരിക്കുയാ ണ് ശാലു കുറിച്ച ഫേസ്ബുക്ക് കുറുപ്പ് ഇങ്ങനെ. . ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ് ഒരാളിൽ തുടങ്ങി മറ്റൊരാളിലേക്ക് പടർന്ന്, കിലോമീറ്ററുകൾ താണ്ടി നമ്മുടെ ഭാരതമുൾപ്പടെ ലോകത്തിന്റെ നാനാഭാഗത്തും എത്തിയിരിക്കുന്നു. നമ്മുടെ ആരോഗ്യരംഗം അതിനെതിരെ കാര്യക്ഷമമായി തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പലരും പല രീതിയിൽ sacrifice ചെയ്യുന്നുണ്ട്. കച്ചവടക്കാരും, ടൂറിസം മേഖലയും, എന്തിനു അമ്പലങ്ങളും,പള്ളികളും മറ്റാരാധനാലയങ്ങളും എന്തിനു കല്യാണ ചടങ്ങുകൾ പോലും മാറ്റി വച്ചു. എല്ലാവർക്കും എല്ലായിടങ്ങളിലും…
മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്ക ത്ത് നല്‍കും 10 ന് സത്യപ്രതിജ്ഞ നടക്കാന്‍ സാധ്യത.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച തലസ്ഥാനത്തെത്തി. കണ്ണൂരില്‍നിന്ന് വിമാനമാര്‍ഗം കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാവും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും. എല്‍ഡിഎഫ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപീകരണത്തിന് അദ്ദേഹം ക്ഷണിക്കും.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തിയ്യതി വരെ തുടരും. ബുധനാഴ്ച മുതല്‍ ഒമ്ബതാം തിയ്യതിവരെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍, പത്തിന്…
ഇടതിന് ആശ്വാസമായി കേളുവിന്‍െറ രണ്ടാമൂഴം
മാനന്തവാടി: ജനകീയതയും വികസന നേട്ടങ്ങളും കൈമുതലാക്കി മുന്‍ മന്ത്രിയായ എതിരാളിയെ രണ്ടാം അങ്കത്തിലും പരാജയപ്പെടുത്തിയതോടെ ഒ.ആര്. കേളു ജില്ലയില്‍ എല്‍.ഡി.എഫിെന്റ അഭിമാനമായി. കല്പറ്റ കൈവിടുകയും സുല്‍ത്താന്‍ ബത്തേരിയില്‍ പരാജയം ആവര്‍ത്തിക്കുകയും ചെയ്ത ഇടതുമുന്നണിക്ക് വയനാട്ടിലെ ഏക എം.എല്‍.എയായി മാറി ആശ്വാസം പകരാന്‍ സിറ്റിങ് എം.എല്‍.എക്കായി. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായി മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയെ യു.ഡി.എഫ് മത്സരിപ്പിച്ചതോടെ അങ്കം മുറുകിയിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി മുകുന്ദന് പള്ളിയറയും ബബിത ശ്രീനു (എസ്.ഡി.പി.ഐ), വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) എന്നിവരും മത്സര രംഗത്തെത്തിയതോടെ ഫലം പ്രവചനാതീതമാക്കിയെങ്കിലും മണ്ഡലത്തിലെ വികസന നേട്ടങ്ങളും സംസ്ഥാന സര്‍ക്കാറിെന്റ പദ്ധതികളുമെല്ലാം ഉയര്‍ത്തിയുള്ള ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണം വന്‍ ഭൂരിപക്ഷത്തിലേക്ക് ഒ.ആര്. കേളുവിനെ നയിക്കുകയായിരുന്നു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്ന ആരോപണങ്ങളെ വളരെ പക്വതയോെട കൈകാര്യം ചെയ്യാന്‍ എം.എല്‍.എക്കായതും എതിരാളികളുടെ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു. രാഹുല്‍ ഗാന്ധി എം.പി…
ദൈവത്തിന്‍റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി ; എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി
നിയമനിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ എല്‍ ഡി എഫിനെ അഭിനന്ദിച്ച് നടന്‍ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പിണറായി വിജയനെ പ്രശംസിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ‘ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്റ് വിജയിച്ചു. എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി.’-പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. https://bit.ly/3tfqPlr 99 സീറ്റുകളില്‍ വിജയിച്ചാണ് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത്. യുഡിഎഫിന് ആകെ 41 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബി ജെ പിയ്ക്കാകട്ടെ ഉണ്ടായിരുന്ന സിറ്റിംഗ് സീറ്റും നഷ്ടമായി.
ഉയരംകൂടി, വീഴ്ചയുടെ ആഘാതവും; സുരേന്ദ്രന് രണ്ടിടത്തും തോല്‍വി
കാസര്‍കോട് > ഹെലികോപ്റ്ററില്‍ പറന്ന് കോന്നിക്കൊപ്പം മഞ്ചേശ്വരത്തും മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്തും നിലംതൊട്ടില്ല. മഞ്ചേശ്വരത്ത് 65,013 വോട്ട് നേടിയെങ്കിലും ജയിക്കാനായില്ല. മുസ്ലിംലീഗിലെ എ കെ എം അഷ്റഫ് 745 വോട്ടിനാണ് ജയിച്ചത്. ഇവിടെ സിപിഐ എം സ്ഥാനാര്‍ഥി വി വി രമേശന്‍ 40,639 വോട്ട് നേടി മുന്നേറ്റമുണ്ടാക്കി. 2016–-ല്‍ 89 വോട്ടിനാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. മംഗളൂരുവില്‍നിന്ന് സംഘപരിവാറുകാര്‍ കന്നഡ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ പണമൊഴുക്കി നടത്തിയ പ്രചാരണത്തിലൂടെ നിയമസഭയില്‍ കയറിക്കൂടാമെന്നായിരുന്നു സുരേന്ദ്രന്റെ മോഹം. കടുത്ത വര്‍ഗീയപ്രചാരണവും നടത്തി. കര്‍ണാടകയിലെ ബിജെപി മന്ത്രിമാരും എംപിമാരും എംഎല്‍എമാരും മഞ്ചേശ്വരത്ത് തമ്ബടിച്ചാണ് പ്രചാരണം നടത്തിയത്. കഴിഞ്ഞ തവണ അഞ്ഞൂറില്‍പ്പരം വോട്ടുനേടിയ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദര ഇത്തവണയും പത്രിക നല്‍കിയിരുന്നു. ഇത് പരാജയത്തിന് കാരണമാകുമെന്നു കരുതിയ ബിജെപി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചതും ഫലം…
നിങ്ങള്‍ ഇല്ലായിരുന്നല്‍ ആ സീറ്റ് തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു, ഫേസ്ബുക്കില്‍ രാജഗോപാലിന് നന്ദി അര്‍പ്പിച്ച് ഇടത് പ്രവര്‍ത്തകര്‍, കട്ടക്കലിപ്പില്‍ ബി ജി പി പ്രവര്‍ത്തകരും
ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിരുന്ന നേമം പോവുകയും ചെയ്തു, ഈ അവസ്ഥയിലാണ് കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകര്‍. നേമത്തെ ബി ജെ പി തോല്‍വിക്കുള്ള കാരണങ്ങള്‍ അക്കമിട്ട് എഴുതിയിലാല്‍ രാജഗോപാലിന്റെ പേര് മാറ്റി നിര്‍ത്താനാവില്ല. തനിക്ക് ലഭിച്ചയത്ര വോട്ട് കുമ്മനം രാജശേഖരന്‍ നേമത്ത് പിടിക്കുമോ എന്ന് സംശയമുണ്ടെന്ന് തുറന്നടിച്ച രാജഗോപാലിന്റെ നാവില്‍ നിന്നും എതിരാളികള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടത് പിന്നെയും ലഭിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും അദ്ദേഹത്തെ തള്ളിപ്പറയാന്‍ ആരും രംഗത്ത് വന്നില്ലെന്ന് മാത്രം. ഒടുവില്‍ ഫലം വന്നപ്പോള്‍ രാജഗോപാലിന്റെ പ്രവചനം സത്യമാവുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ബി ജെ പി ക്ക് വോട്ട് ചെയ്ത സമ്മതിദായകര്‍ക്ക് നന്ദി അര്‍പ്പിച്ച് കൊണ്ട് ഫേസ്ബുക്കില്‍ അദ്ദേഹമെഴുതിയ കുറിപ്പിന് താഴെ ശക്തമായ ഭാഷയിലാണ് ബിജെ പി പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്. അതേസമയം രാജഗോപാലിന് നന്ദി അര്‍പ്പിച്ചുകൊണ്ടും ഇടത് പ്രവര്‍ത്തകര്‍ കമന്റ്…
മന്ത്രിമാരില്‍ പരാജയപ്പെട്ടത് മേഴ്‌സിക്കുട്ടിയമ്മ മാത്രം
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ പരാജയപ്പെട്ടത് മേഴ്‌സിക്കുട്ടിയമ്മ മാത്രം. ഇടതുതരംഗവും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ തുണച്ചില്ല. കുണ്ടറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിനോട് 6000-ത്തില്‍പ്പരം വോട്ടിനാണ് മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം. മത്സരിച്ച മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്. മന്ത്രിമാരില്‍ കെകെ ശൈലജയക്കാണ് ഏറ്റവും വലിയ ഭൂരിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയനും റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. മന്ത്രി കെടി ജലീലും അവസാനനിമിഷം വരെ പിന്നിലായിരുന്നെങ്കിലും വിജയം ജലീലിനൊപ്പം നിന്നു.
ആദ്യത്തെ വിജയം എല്‍ ഡി എഫിന്; പേരാമ്ബ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു
പേരാമ്ബ്ര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വിജയം എല്‍ ഡി എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്ബ്രയില്‍ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണന്‍ വിജയമുറപ്പിച്ചു. വോട്ടെണ്ണല്‍ അവസാനിക്കുമ്ബോള്‍ 5000 ത്തിനു മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എല്‍ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഇടതിന് എല്ലാ പിന്തുണയും നല്‍കി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സി പി എമ്മിന്റെ കൊടിയും പിടിച്ച് തെരഞ്ഞ്ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചില ഇടങ്ങളില്‍ എല്‍ ഡി എഫിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. തവനൂരി മുന്‍ മന്ത്രി കെ ടി…