പത്തനംതിട്ട: നിരവധി ബൈക്ക് മോഷണ, മാല മോഷണകേസുകളില്‍ പ്രതിയായ മോഷ്ടാവിനെ പ്രായം തളര്‍ത്താത്ത വീര്യത്തിലൂടെ കീഴ്പ്പെടുത്തിയ രാധാമണിയമ്മയെ ജില്ലാ പൊലീസ് മേധാവി ആര്. നിശാന്തിനി ആദരിച്ചു. തെള്ളിയൂര്‍ അനിത നിവാസില്‍ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പൊലീസ് ആദരിച്ചത്. അഡിഷണല്‍ എസ്പി ആര് രാജന്, രാധാമണിയുടെ വീട്ടിലെത്തി ജില്ലാ പൊലീസ് മേധാവിയുടെ അനുമോദന പത്രം കൈമാറി. ഏഴുമറ്റൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ 31 നാണ് സംഭവം. ബാങ്കില്‍ പോയി മടങ്ങുകയായിരുന്ന രാധാമണിയമ്മയെ വഴി ചോദിക്കാനെന്ന വ്യാജേനെയാണ് മോഷ്ടാവ് ആക്രമിച്ചത്. കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ വയോധിക നേരിട്ടു. പിടിവലിക്കിടയില്‍ മോഷ്ടാവ് ബൈക്കില്‍ നിന്ന് വീണു. മാലയുടെ ഒരു കഷണവുമായി, മോഷ്ടാവ് ബൈക്കും ഹെല്‍മറ്റും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പ്രതിയെ പിടികൂടി. ഇയാള്‍ കൊടുംക്രിമിനലും സ്ഥിരം മോഷ്ടാവുമാണ്.…
Category: Trends
നട്ടപ്പാതിരയ്ക്ക് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഓക്സിജന്‍ ടാങ്കര്‍ നന്നാക്കിയ ശേഷം പണിക്കൂലിയൊന്നും വേണ്ടെന്നു പറഞ്ഞ അഖില്‍; മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് പങ്കുവെച്ച കുറിപ്പ്
കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ചില നല്ല വാര്‍ത്തകള്‍ ചുറ്റും കേള്‍ക്കുന്നുണ്ട്. അത്തരത്തിലൊരു കഥ പങ്കുവെച്ചിരിക്കുകയാണ് കേരളാ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ്. നട്ടപ്പാതിരയ്ക്ക് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഓക്സിജന്‍ ടാങ്കര്‍ നന്നാക്കിയ ശേഷം പണിക്കൂലിയൊന്നും വേണ്ടെന്നു പറഞ്ഞ അഖില്‍ എന്ന യുവാവിനെക്കുറിച്ചാണ് കുറിപ്പ്. മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്: ‘തൃശ്ശൂര്‍ പാലക്കാട്ട് അതിര്‍ത്തിയായ വാണിയമ്ബാറയില്‍ തൃശൂര്‍ എന്‍ഫോഴ് മെന്‍ന്‍്റ് AMVIമാരായ പ്രവീണ്‍ P P, സനീഷ്TP, ഡ്രൈവര്‍ അനീഷ് MA എന്നിവര്‍ ഒക്സിജന്‍ കയറ്റി വന്ന TN 88B 6702 ടാങ്കര്‍ പൈലറ്റ് ചെയ്ത് വരവെ ഏകദേശം രാത്രി 12.30 ആയപ്പോള്‍ നടത്തറയില്‍ വച്ച് എയര്‍ ലീക്ക് ശ്രദ്ധയില്‍ പെട്ടു . വാഹനം നിര്‍ത്തി പരിശോധിച്ചതില്‍ പിന്‍വശത്തെ ഇടതുഭാഗത്തെ ബ്രേക്ക് ആക്ടിവേറ്റ് ചെയ്യുന്ന ബൂസ്റ്ററില്‍ നിന്നാണെന്ന് സ്ഥിതീകരിച്ചു. വെളിച്ച കുറവ് മൂലം…
Mammootty for Lakshadweep | പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി ലക്ഷദ്വീപിന് വേണ്ടി ചെയ്തത്; വിമര്‍ശകര്‍ക്ക് മുന്നില്‍ ഒരു കുറിപ്പ്
ലക്ഷദ്വീപിന് വേണ്ടി പൃഥ്വിരാജ് ശബ്ദമുയര്‍ത്തിയ പശ്ചാത്തലത്തില്‍, ഒട്ടേറെ വിമര്‍ശനങ്ങള്‍ നേടിയ താരമാണ് മമ്മൂട്ടി. നിലപാട് പറയാത്തതിന്റെ പേരില്‍ അദ്ദേഹം രൂക്ഷമായ ആക്രമണത്തിനാണ് സൈബര്‍ ഇടത്തില്‍ വിധേയനായത്. പുതിയ ചിത്രത്തിലെ തന്റെ ലുക്ക് പോസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് മമ്മൂട്ടിക്കെതിരെ ആക്രമണമുയര്‍ന്നത്. ഇപ്പോള്‍ മമ്മൂട്ടി ലക്ഷദ്വീപിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്ത കാര്യം ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. റോബര്‍ട്ട് എന്ന വ്യക്തിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ചുവടെ: ഇന്നത്തെ ദിവസത്തിനു ഒരു വലിയ പ്രത്യേകത ഉണ്ട്. ഇന്നേക്ക് കൃത്യം പതിനഞ്ചു വര്‍ഷം മുന്‍പ് ആണ് മമ്മൂക്ക ഒരു മെഡിക്കല്‍ സംഘത്തെ ആദ്യമായി ലക്ഷദ്വീപില്‍ അയക്കുന്നത്. കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ…
പതിനായിരത്തിലേറെ പേര് എതിര്‍പ്പറിയിച്ചു, 593 പേര് മാത്രമെന്ന് ഭരണകൂടം; ടൗണ്‍ പ്ലാനിങ് കരടില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ലക്ഷദ്വീപ് നിവാസികള്‍
കൊച്ചി: ലക്ഷദ്വീപ് ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിംഗ് റെഗുലേഷനുമായി ബന്ധപ്പെട്ട് ഭരണകൂടം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ദ്വീപ് നിവാസികള്‍. പതിനായിരത്തിലേറെ പേര് കരട് നിയമത്തിനെതിരെ എതിര്‍പ്പ് അറിയിച്ചിട്ടും 593 പേര് മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നാണ് ഭരണകൂടം കോടതിയെ അറിയിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുജനാഭിപ്രായം ഇ മെയില്‍, തപാല്‍ വഴി അറിയിക്കാന്‍ ഏപ്രില്‍ 28 മുതല്‍ മേയ് 19 വരെയാണ് സമയം നല്‍കിയത്. എന്നിട്ടും എല്ലാ ദ്വീപില്‍ നിന്നും എതിര്‍പ്പ് അറിയിച്ചിരുന്നുവെന്നും ദ്വീപുകാര്‍ പറയുന്നു. 20 ദിവസം മാത്രമാണ് അഭിപ്രായം അറിയിക്കാന്‍ ദ്വീപ് ജനതക്ക് നല്‍കിയിരുന്നത്. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ ദിവസങ്ങള്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി എത്തി. ഇതിന് മറുപടിയായാണ് 593 പരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കോടതിയെ അറിയിച്ചത്. എന്നാല്‍ കവരത്തിയില്‍ നിന്ന് മാത്രം ആയിരത്തില്‍ പരം അപേക്ഷകള്‍ നേരിട്ട് കൈമാറുകയും…
“ടൊയോട്ടയുടെ വാഗണാർ” പരീക്ഷണയോട്ടം നടത്തുന്നു. വീഡിയോ പുറത്തു
വാഹനലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോകോത്തര വാഹനനിർമാണ കമ്പനികളായ ടോയോട്ടയും മരുതിയുമായുള്ള കൂട്ടുകെട്ടിൽ നിലവിൽ രണ്ടു വാഹനങ്ങൾ ടൊയോട്ട വിപിനിയിൽ എത്തിച്ചിട്ടുണ്ട്. ഇനി മാരുതിയുടെ സിയാസിനെയും എർറ്റിഗയെയും ഉടൻതന്നെ ടൊയോട്ടയുടെ ബാഡ്ജിങ്ങിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഉണ്ടായതു മറ്റൊരു ട്വിസ്റ്റാണ്. മാരുതിയുടെ ജനപ്രിയ മോഡൽ ആയ വാഗണ്‍ആറിൽ ടൊയോട്ട ബാഡ്ജ് പതിച്ചു കൊണ്ട് പരീക്ഷണ ഓട്ടം നടത്തുന്ന വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ പുറത്തുവെന്നിരിക്കുന്നത്. വിഡിയോയിൽ ഉള്ള വാഹനത്തിന്റെ അലോയ് വീലിൽ ആണ് ടൊയോട്ടയുടെ ബാഡ്ജിങ് കാണാവുന്നത്. എന്നാൽ ടൊയോട്ടയുടെ ബാഡ്ജിങ് മുന്നിൽ പതിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളും പിന്നീട് പുറത്തു വന്നു. വാഹനത്തിന്റെ അടിസ്ഥാന ശൈലി വാഗണ്‍ആറിന്റെ ആണെങ്കിലും ഡിസൈനിൽ പുതുമ കൊണ്ട് വന്നിട്ടുണ്ട്. ഹെഡ്ലൈറ്റിലും ബമ്പറുകളിലും മാറ്റം കൊണ്ടുവന്നിട്ടു. വാഗണ്‍ആറിൽ നിന്നും വ്യത്യസ്തമായി മുന്നിൽ വളരെ നേർത്ത ഗ്രിൽ ആണ്…
ഭാര്യയുടെ പരാതി; പ്രമുഖ ഹിന്ദി സീരിയല്‍ താരം അറസ്റ്റില്‍
പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്റ അറസ്റ്റില്‍. ഭാര്യയും നടിയുമായ നിഷ റാവല്‍ നല്കിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് നടനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്നാണ് കരണിനെതിരെ നിഷ പരാതി നല്‍കിയത് എന്നാണ് സൂചന. നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഹിന്ദി സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്ബതികളായിരുന്നു കരണ്‍ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരണ്‍. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരണ്‍ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. മെയ് ആദ്യമാണ് താരദമ്ബതികള്‍ തമ്മില്‍ സംഘര്‍ഷമുള്ളതായി ആദ്യം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ കരണ്‍ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി ഫോണ്‍…
ബിഗ്ബോസിലെ മണിക്കുട്ടനെവിമർശിച്ച ഒമർ ലുലു വിനു കിട്ടിയ രസകരമായ കമെന്റ്
ബിഗ്ബോസ് മൂനാം സീസോണും ഇപ്പോൾ കോവിഡ് കാരണം നിർത്തിവെക്കേണ്ട സാഹചര്യം ആയിരുന്നു ഉണ്ടായിരിക്കുന്നത്. സീസൺ രണ്ടും പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് ആരാധകരെ ഒരുപാട് വിഷമപ്പെടുത്തിയിരുന്നു . എന്നാൽ ഇത്തവണ ബിഗ്ബോസ് ആരാധകരെ സങ്കടപെടുത്താതെ തന്നെ ഷോ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ബിഗ്ബോസ് . തൊണ്ണൂറു ദിവസങ്ങൾ പൂർത്തിയാക്കിയ എല്ലാ മത്സരാര്ഥികളേയും ഫൈനൽ മത്സരാർത്ഥികൾ ആയി തീരുമാനിച്ച് ഇപ്പോൾ വിജയിയെ തിരഞ്ഞെടുക്കുവാനുള്ള വോട്ടിംഗ് നടത്തുകയാണ് ഏഷ്യാനെറ്റ് ഇപ്പോൾ. വളരെ ശക്തരായ മത്സരാർത്ഥികൾ തന്നെ ആയൊരുന്നു ബിഗ്ബോസ് മൂന്നാം സീസണിൽ പങ്കെടുത്തത് എന്നു നിസംശയം പറയുവാൻ സാധിക്കും . നിരവധി നാടകിയ സംഭവങ്ങളിലൂടെ. കടന്നുപോയ ബിഗ്ബോസ് മൂന്നാം സീസോണിന്റെ ഏറ്റവും ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു മണിക്കുട്ടൻ ഷോയിൽ നിന്നു പിൻവാങ്ങിയത്. കാരണം അറിയിക്കാതെ മണിക്കൂട്ടനെ തിരികെ ബിഗ്ബോസ് വിളിച്ചപ്പോൾ ആരാധകർ ഏവരും ഒന്നടങ്കം ഞെട്ടിയൊരുന്നു, എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും…
പിള്ളച്ചേട്ടനോട് ദിലീപിനു കൊടുത്ത അഡ്വാൻസ് തുക തിരിച്ചു വാങ്ങിക്കോളാൻ പറഞ്ഞു… വീണ്ടും കടുത്ത പ്രതികരണവുമായി വിനയൻ.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സത്യം, രാക്ഷസരാജാവ് ,വാറൻ ലൗ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് വിനയൻ. ഇടക്കാലത്ത് സംഘടനാപരമായി വിലക്ക് നേരിട്ട സംവിധായകൻ കൂടിയാണ് വിനയൻ. നടൻ ദിലീപിനെതിരെ നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ഇദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ വീണ്ടും പ്രതികരണ രൂപത്തിൽ ഒരു ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുയാണ് വിനയൻ . കുറുപ്പിനെ പൂർണ്ണരൂപം. പഴയ ഒരു വിവാദത്തെ പറ്റി വീണ്ടും പ്രതികരിച്ചു ഇരിക്കുകയാണ് അദ്ദേഹം കുറുപ്പിനെ പൂർണ്ണരൂപം. മലയാളസിനിമയിലെ തലമുതിർന്ന തിരക്കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ കലൂർ ഡെന്നീസ് മാദ്ധ്യമം ആഴ്ചപ്പതിപ്പിൽ ആത്മകഥ എഴുതുന്ന വിവരം ഞാൻ ഈ ഒാൺലൈൻ ന്യൂസിലുടെയാണ് അറിഞ്ഞത്. ഇത്തവണത്തെ അദ്ധ്യായം വായിച്ചപ്പോൾ എൻെറ മനസ്സും 19 വർഷം പിന്നിലുള്ള ആ ഒാർമ്മകളിലേക്ക് അറിയാതെ പോയി..ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണല്ലോ നമ്മൾ പഴയ കാര്യങ്ങൾ ഒാർക്കുന്നത്.. “ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യൻ”എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില…
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തെ തള്ളിയും. പിണറായിയെ ചേർത്ത് നിർത്തിയും പ്രതിപക്ഷ നേതാവ് VD സതീശൻ.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തെ തള്ളിയും. പിണറായിയെ ചേർത്ത് നിർത്തിയും പ്രതിപക്ഷ നേതാവ് VD സതീശൻ. പ്രതിപക്ഷനേതാവ് ആയതിനു ശേഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്. രാജ്യമോ ലോകമോ ഇതുവരെ കാണാത്ത ഒരു മഹാമാരിയുടെ പിടിയിലാണ്. ഓരോ ദിവസവും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകളെ മരണവാർത്ത കേട്ട് നമ്മൾ എഴുന്നേക്കുന്നതും ഉറങ്ങുന്നതും. അവരുടെ ശവശരീരത്തിൽ പോയി ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യം. കഴിഞ്ഞ ഒരു മാസമായി ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ അനുഭവിക്കുന്ന വേദന എനിക്കറിയാം. വേണ്ടപ്പെട്ടവർ പോയ എത്രയോ പേര്. പതിനായിരക്കണക്കിന് ആശുപത്രികളിൽ മാതാപിതാക്കൾ നഷ്ട്ടപെട്ടവർ മക്കൾ നഷ്ട്ടപെട്ടവർ. കുഞ്ഞുങ്ങൾ കിടക്കുകയാണ് ആശുപത്രികളിൽ. ഇതൊരു വല്ലാത്ത കാലമാണ്. ഈ മഹാമാരി ഉണ്ടാക്കിയ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ ജനങളുടെ ഇടയിൽ നിൽക്കുന്നു. ഈ സമയം ഞങ്ങൾ പ്രതിപക്ഷം പറയുന്നു ഞങ്ങൾ…
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ആട്ടിന്‍തോലിട്ട വര്‍ഗീയ കോമരം; ദ്വീപില്‍ നിന്ന് ഒാടിക്കണം -വി.ഡി. സതീശന്
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേല്‍ ആട്ടിന്‍തോലിട്ട വര്‍ഗീയ കോമരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അഡ്മിനിസ്ട്രേറ്റര്‍ കാണിക്കുന്നത് തോന്നിവാസമാണ്. ദ്വീപില്‍ നിന്ന് അഡ്മിസ്ട്രേറ്ററെ ഒാടിക്കണം. ലക്ഷദ്വീപുകാരുടെ തനിമയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്നും വി.ഡി. സതീശന് പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ സംഘ്പരിവാര്‍ അജണ്ടകള്‍ക്കെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് രാഷ്ട്രീയ കേരളം ഒത്തുചേരുന്നത്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികളും ചലച്ചിത്ര, സാംസ്കാരിക പ്രവര്‍ത്തകരും ലക്ഷദ്വീപിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീര്‍, ശശി തരൂര്‍, അടക്കമുള്ളവര്‍ രൂക്ഷ പ്രതികരണമാണ് നടത്തിയത്. ലക്ഷദ്വീപില്‍ നിന്ന് വരുന്നത് ഗൗരവകരമായ വാര്‍ത്തകളാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത് അംഗീകരിക്കാനാവില്ല. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപ്…