സംസ്ഥാനത്ത് കടല്‍ക്ഷോഭം അതിരൂക്ഷമാകുന്നു; നിരവധി വീടുകളില്‍ വെള്ളം കയറി; തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭം അതിരൂക്ഷമാകുന്നതായി റിപ്പോർട്ടുകള്‍. തീരപ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതായി വിവരം. പലയിടത്ത് നിന്നും ജനങ്ങള്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയില്‍ ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ ബീച്ചുകളില്‍ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, മലപ്പുറത്തെയും കണ്ണൂരിലെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘ലോറൻസ് ബിഷ്‌ണോയിയുടെ അത്ര സൗന്ദര്യം ഒരു സിനിമാതാരത്തിനുമില്ല’; ഗ്യാംഗ്സ്റ്ററെ പുകഴ്‌ത്തി രാം ഗോപാല്‍ വര്‍മ

ഗ്യാംഗ്‌സ്റ്റർ ലോറൻസ് ബിഷ്‌ണോയിയെ പുകഴ്‌ത്തി സമൂഹമാദ്ധ്യമ പോസ്റ്റുമായി സംവിധായകൻ രാം ഗോപാല്‍ വർമ. ലോറൻസ് ബിഷ്‌ണോയിയുടെയത്ര സൗന്ദര്യം ഒരു സിനിമാതാരത്തിനും ഇല്ലെന്നാണ് രാം ഗോപാല്‍ വ‌ർമ പറയുന്നത്. സംവിധായകന്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയാവുകയാണ്. ‘ഒരു വലിയ ഗ്യാംഗ്സ്റ്ററെക്കുറിച്ച്‌ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒരു നിർമാതാവും ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ എന്നിവരെപ്പോലുള്ളവരെ വച്ച്‌ സിനിമ ചെയ്യില്ല. എന്നാലിവിടെ നോക്കൂ, ബിഷ്‌ണോയിയെക്കാളും സൗന്ദര്യമുള്ള ഒരു സിനിമാതാരത്തിനെ എനിക്കറിയില്ല’- എന്നാണ് രാം ഗോപാല്‍ വർമ എക്‌സില്‍ കുറിച്ചത്. സംവിധായകന്റെ പോസ്റ്റിന് വിവിധ തരത്തിലെ കമന്റുകളും ലഭിക്കുന്നുണ്ട്. ബിഷ്‌ണോയുടെ ബയോപിക് എടുക്കൂവെന്നും അത് സൂപ്പർഹിറ്റ് ആയിരിക്കുമെന്നും ചിലർ കമന്റ് ചെയ്തു. ‘ബിഷ്‌ണോയിയായി സല്‍മാൻ ഖാനെ കാസ്റ്റ് ചെയ്താല്‍ വലിയൊരു വിരോധാഭാസം ആയിരിക്കം, ബിഷ്‌ണോയിയുടെ കഥാപാത്രം അയാളെതന്നെ ഏല്‍പ്പിക്കൂ’ എന്നുള്ള കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസവും സംവിധായകൻ ലോറൻസ് ബിഷ്‌ണോയിയെക്കുറിച്ച്‌ പോസ്റ്റ്…

മദ്യപിച്ച്‌ അമിത വേഗത്തില്‍ കാര്‍ ഓടിച്ച്‌ അപകടം ഉണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച്‌ നടൻ ബൈജു

തിരുവനന്തപുരം : മദ്യപിച്ച്‌ അമിത വേഗത്തില്‍ കാർ ഓടിച്ച്‌ അപകടം ഉണ്ടാക്കിയ സംഭവത്തില്‍ സിനിമ നടന്‍ ബൈജു ക്ഷമ ചോദിച്ചു. നിയമങ്ങള്‍ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്. അപകടത്തില്‍പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കാർ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. മദ്യപിച്ചു വാഹനമോടിച്ചുവെന്നത് തെറ്റായ ആരോപണമാണ് എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ച്‌ കൊണ്ട് പറഞ്ഞു.

പാലക്കാട് വൻഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിക്കും, ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്ന് വ്യക്തമാക്കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തില്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ പി സരിൻ അതൃപ്തി പ്രകടപ്പിച്ചതിനെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം രാഹുലുമുണ്ടായിരുന്നു. ‘സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ആ തീരുമാനത്തോട് ഉറച്ചുനില്‍ക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാല്‍ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തില്‍ പരിഭവം പറഞ്ഞാലും അതുമാറിക്കോളും. വയനാട്ടില്‍ പ്രിയങ്ക തരംഗമുണ്ടാക്കും. ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കും’- അദ്ദേഹം പറഞ്ഞു. സരിൻ തന്റെ അടുത്ത സുഹൃത്താണെന്നും നല്ല പ്രത്യയശാസ്ത്ര വ്യക്തിയാണെന്നും രാഹുലും പ്രതികരിച്ചു. അതേസമയം, കോണ്‍ഗ്രസ് വിടില്ലെന്നും ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും…

കണ്ണൂരില്‍ അനുമതി നല്‍കിയ പെട്രോള്‍ പമ്ബ് പി പി ദിവ്യയുടെ ഭര്‍ത്താവിന്റേത്; പരാതിക്കാരനായ കെ വി പ്രശാന്ത് ബെനാമി; ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്ബില്‍ പങ്കാളിത്തം; ഗുരുതര ആരോപണം ഉന്നയിച്ച്‌ കോണ്‍ഗ്രസ്; സമഗ്രാന്വേഷണത്തിന് മുറവിളി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ, പി.പി. ദിവ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കണ്ണൂരില്‍ അനുമതി നല്‍കിയ പെട്രോള്‍ പമ്ബ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് ബെനാമിയാണ്. ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്ബില്‍ പങ്കാളിത്തമുണ്ട്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. എ.ഡി.എം നവീന്‍ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തുവെന്ന് പറയപ്പെടുന്ന കെ.വി പ്രശാന്ത് പി.പി. ദിവ്യയുടെ ഭര്‍ത്താവിനൊപ്പം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലാണ് ജോലി ചെയ്യുന്നത്. പ്രശാന്തുമായി ദിവ്യയുടെ കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് സി.പി.എം നേതാക്കളുടെ ബെനാമിയായാണ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ കെ.വി പ്രശാന്ത് പെട്രോള്‍ ബങ്ക് തുടങ്ങാനിറങ്ങിയതെന്ന ആരോപണവും സജീവമാണ്. ഇതില്‍ പി.പി ദിവ്യക്കോ കുടുംബത്തിനോ പങ്കുണ്ടോയെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നും…

ഞാന്‍ ലെഫ്റ്റ് അടിക്കുന്ന ആളല്ല,പറയാനുളത് പറഞ്ഞേ പോകൂ; വിമര്‍ശനം പരസ്യമാക്കി സരിന്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനപരിശോധിക്കണമെന്ന് ഡോ.പി സരിന്‍. ഞാന്‍ ലെഫ്റ്റ് അടിക്കുന്ന ആളല്ല പറയാനുള്ളത് പറഞ്ഞേ പോകൂ എന്നും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സരിന്‍ പറഞ്ഞു.തന്റെ ബോധ്യങ്ങളില്‍ കൃത്യമായ ഉറപ്പ് തനിക്കുണ്ടെന്നും എന്റെ പാര്‍ട്ടി തെറ്റ് തിരുത്തുമെന്നും പാലക്കാടിന മനസിലാക്കുന്ന ആളെ നിര്‍ത്തും എന്നും സരിന്‍ പറഞ്ഞു. താന്‍ ഒരു ഗ്രൂപില്‍ നിന്നും പോയിട്ടില്ലെന്നും പി സരിന്‍ കൂട്ടിചേര്‍ത്തു. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയാന്‍ തീരുമാനിച്ചാല്‍ നമ്മള്‍ നിസാരം. സെന്‍സേഷണലാവാന്‍ വേണ്ടി കഥപറയുന്നവര്‍ താരം. ഞാന്‍ ചില കാര്യങ്ങള്‍ തീരുമാനിച്ച്‌ ഇറങ്ങി തിരിച്ച ആളാണ്. നാടിന്റെ നല്ലതിനു വേണ്ടിയാണ് ഞാന്‍ ജോലി രാജിവെച്ചത്. ഒരു ശരിക്കു വേണ്ടി ഒരു മനുഷ്യന്‍ ഇറങ്ങി തിരിച്ചാല്‍ അതിന് വേണ്ടി ഏതറ്റം വരെയും പോകും. ആ എന്നെ നിസാരനാക്കുന്നുവെന്നും സരിന്‍. തന്റെ പരാതികള്‍ ചൂണ്ടിക്കാട്ടി ഇന്നലെ…

‘പാട്ടു പാടുമോയെന്ന് വഴിയേ കാണാം’; കേരളത്തിലെ ജനങ്ങൾ‌ ആഗ്രഹിക്കുന്ന വിധി ചേലക്കരയിലുണ്ടാകും: രമ്യ ഹരിദാസ്

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പ്രചാരണം ഇന്ന് ആരംഭിക്കും. ഇന്ന് പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയാണ് പ്രചാരണം തുടങ്ങുന്നത്. 8.30 ന് ചേലക്കരയിലെ അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തിലും രമ്യ ഹരിദാസ് സന്ദര്‍ശനം നടത്തും. തുടര്‍ന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും കാണും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ ചേലക്കരയിലെ യുഡിഎഫ് പൊതുയോഗത്തില്‍ പങ്കെടുക്കും. ചേലക്കരയില്‍ വിജയം ഉറപ്പാണെന്നും മണ്ഡലം തിരിച്ച്‌ പിടിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. കോണ്‍ഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. പാര്‍ട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ബാറിലെത്തി, വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തി, യുവാവ് കുത്തേറ്റു മരിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

അങ്കമാലി: ബാറിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂര്‍ വലിയോലിപറമ്ബില്‍ ആഷിക് മനോഹരനാണ് (32) മരിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹില്‍സ് പാര്‍ക്ക്’ ബാറിലായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. ഗുണ്ട സംഘങ്ങകളുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്ന് ക്രമിനല്‍ കേസില്‍പ്പെട്ട ആഷിക് പത്ത് ദിവസം മുമ്ബാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് ആഷിക് ബാറില്‍ എത്തിയതെന്നാണ് വിവരം. സംസാരം തര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഒമ്ബതോളം മുറിവകുള്‍ ആഷികിന്റെ ദേഹത്തുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന്‌ മുമ്ബ് തന്നെ മരണം സംഭവിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയവരെ പൊലീസ് രാവിലെയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇതാദ്യമല്ല ആത്മഹത്യാ പ്രേരണ; പി പി ദിവ്യയ്‌ക്കെതിരെ മുൻപും കേസ്

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെആത്മഹത്യാ പ്രേരണയ്‌ക്ക് മുൻപും കേസുള്ളതായി റിപ്പോർട്ടുകള്‍. 2016-ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് പി പി ദിവ്യയ്‌ക്കെതിരെ കേസ് .അന്നത്തെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സ്പീക്കർ എ എൻ ഷംസീറിനെതിരെയും 2016- ല്‍ കേസെടുത്തിരുന്നു. 2016- ല്‍ കോണ്‍ഗ്രസ് തലശേരി ബ്ലോക് സെക്രട്ടറിയായിരുന്ന രാജനെ ഡിവൈഎഫ്‌ഐ നേതാക്കള്‍ മർദ്ദിച്ച സംഭവത്തില്‍ മകളായ അഞ്ജനയും സഹോദരിയും പ്രതിഷേധിച്ച്‌ സിപിഎം ഓഫീസിലെത്തിയിരുന്നു. പാർട്ടി ഓഫീസില്‍ കയറി പ്രവർത്തകരെ മർദ്ദിച്ചെന്ന കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയില്‍ മോചിതരായ ശേഷം ഇവർക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പി പി ദിവ്യയും ഷംസീറും ചാനല്‍ ചർച്ചയില്‍ പങ്കെടുത്തു. ഇതില്‍ മനംനൊന്ത് അഞ്ജന ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഷംസീറിനെതിരെയും കേസെടുത്തെങ്കിലും…

വാള് കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊലപ്പെടുത്താമെന്ന് തെളിയിച്ചു! സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ? ദിവ്യയെ കടന്നാക്രമിച്ച്‌ സോഷ്യല്‍ മീഡിയ; യഥാര്‍ത്ഥ ‘കമ്യൂണിസ്റ്റിന്റെ തുങ്ങി മരണത്തില്‍’ സൈബര്‍ സഖാക്കളും മിണ്ടുന്നില്ല; ‘ആന്തരൂരിലെ സാജന്‍’ വീണ്ടും

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നൊലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് എതിരെ സൈബര്‍ ഇടത്ത് വിമര്‍ശനം ശക്തം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന വ്യക്തിയായ പിപി ദിവ്യ ഇനിയും പ്രതികരിച്ചിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റുകള്‍ ചോദിക്കുന്നു. അതിനിടെ മറ്റൊരു ശ്രദ്ധേയമായ കമന്റും ചര്‍ച്ചകളില്‍ എത്തുന്നു. വാള് കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊലപ്പെടുത്താമെന്ന് തെളിയിച്ചു..-ഇതാണ് ആ കമന്റ്. പ്രകാശ് കുമാറാണ് നിര്‍ണ്ണായകമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പോസ്റ്റിട്ടത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോട് നവീന്‍ ബാബുവിന്റെ മരണത്തേയും കൂട്ടിവായിക്കുകയാണ് ഈ പോസ്റ്റ്. ഇതിനൊപ്പമാണ് ദിവ്യയ്‌ക്കെതിരായ മറ്റ് കന്റുകള്‍. ‘സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ?അതും ക്ഷണിക്കപ്പെടാത്ത ഒരു…