ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റ്;ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ; കോഹ് ലിയും സര്‍ഫറാസ് ഖാനും ഡക്ക്

ബെംഗളൂരു: ന്യൂസിലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് ലഭിച്ച്‌ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 12 ഓവര്‍ പിന്നിടുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് 13 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് കോഹ് ലി, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. യശ്വസി ജയ്‌സ്വാളും (8), റിഷ്ഭ് പന്തും (3) ആണ് ക്രീസിലുള്ളത്. ടിം സൗത്തി, മാറ്റ് ഹെന്ററി, വില്ല്യം റോര്‍ക്കെ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് മല്‍സരം മാറ്റിവയ്ക്കുകയായിരുന്നു.

വെങ്കലത്തിളക്കവുമായി ഹോക്കി ടീമെത്തി; ശ്രീജേഷിനും സംഘത്തിനും ഉജ്വല വരവേല്പ്

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങള്‍ക്ക് രാജകീയ വരവേല്പ് നല്കി രാജ്യതലസ്ഥാനം. വിജയശില്പിയും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ പ്രിയതാരങ്ങളെ സ്വീകരിക്കാൻ കുടുംബങ്ങള്‍ക്കൊപ്പം രാവിലെതന്നെ നൂറുകണക്കിന് ആരാധകരാണെത്തിയത്. മനസുനിറയ്ക്കുന്ന സ്വീകരണമാണ് ലഭിച്ചതെന്ന് ശ്രീജേഷ് പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്ബോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്‌ലറ്റിനെ സംബന്ധിച്ചും വലുതെന്നും താരം കൂട്ടിച്ചേർത്തു. പാരിസ് ഒളിംപിക്സ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അത് കേക്കിന് മുകളിലെ ഒരു ചെറി പോലെയായിരുന്നുവെന്നും ശ്രീജേഷ് പറഞ്ഞു. ഇന്ത്യൻ ഹോക്കി ടീമിലെ ചില താരങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച തന്നെ നാട്ടിലെത്തിയിരുന്നു. ഒളിംപിക്സ് സമാപന പരിപാടിക്കായി പാരിസില്‍ തുടർന്നതോടെയാണ് പി.ആർ. ശ്രീജേഷ് ഉള്‍പ്പടെയുള്ളവരുടെ വരവ് വൈകിയത്. സമാപന പരിപാടിയില്‍ ഇന്ത്യൻ പതാകയേന്തിയത്…

ചരിത്രം, മെസ്സിക്ക് 45ആം കിരീടം!! ലോകത്ത് ആരെക്കാളും അധികം

ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു ചരിത്ര മുഹൂർത്തം കൂടെ ലയണല്‍ മെസ്സി സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് അമേരിക്കയില്‍ അർജന്റീനക്ക് ഒപ്പം കോപ അമേരിക്ക കിരീടം മെസ്സി ഉയർത്തിയതോടെ, അർജന്റീനിയൻ മാസ്റ്റർ ലയണല്‍ മെസ്സി ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഫുട്ബോള്‍ താരമായുള്ള തന്റെ കസേര ഒന്നുകൂടെ ഉറപ്പിച്ചു. തന്റെ മുൻ സഹതാരം ഡാനി ആല്‍വസിനെ കഴിഞ്ഞ വർഷം ഇന്റർ മയാമിക്ക് ഒപ്പം കിരീടം നേടിയതോടെ മറികടന്നിരുന്ന മെസ്സി ഇന്ന് തന്റെ കിരീടങ്ങളുടെ എണ്ണം 45 ആക്കി ഉയർത്തി. ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു ചരിത്ര മുഹൂർത്തം കൂടെ ലയണല്‍ മെസ്സി സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് അമേരിക്കയില്‍ അർജന്റീനക്ക് ഒപ്പം കോപ അമേരിക്ക കിരീടം മെസ്സി ഉയർത്തിയതോടെ, അർജന്റീനിയൻ മാസ്റ്റർ ലയണല്‍ മെസ്സി ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഫുട്ബോള്‍ താരമായുള്ള തന്റെ കസേര ഒന്നുകൂടെ…

‘അമ്പയര്‍മാര്‍ കണ്ണ് തുറന്നുനോക്കണം’; ഇന്ത്യൻ ടീം കള്ളത്തരം കാട്ടിയെന്ന ആരോപണവുമായി മുൻ പാക് താരം

ന്യൂയോർക്ക്: സൂപ്പർ എട്ടില്‍ ഓസ്‌ട്രേലിയക്ക് എതിരായ ആധികാരിക ജയത്തോടെ ഇന്ത്യൻ ടീം ടി20 ലോകകപ്പിന്റെ സെമിയിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമി പ്രവേശനം ആർഭാടമാക്കിയത്. എന്നാല്‍ അതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകനും മുഖ്യ സെലക്‌ടറുമായിരുന്ന ഇൻസമാം ഉള്‍ ഹഖ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ഓസീസിനെതിരായ സൂപ്പർ എട്ട് മത്സരത്തില്‍ ഇന്ത്യ കൃത്രിമം കാട്ടിയെന്നാണ് ഇൻസമാമിന്റെ ആരോപണം. ഇന്ത്യൻ ബൗളർമാർ ബോള്‍ ചുരണ്ടിയെന്നും അതുകൊണ്ടാണ് അവർക്ക് പുതിയ ബോളില്‍ റിവേഴ്‌സ് സ്വിങ് കിട്ടിയതെന്നും ഇൻസമാം ആരോപിച്ചു. അർഷദീപ് സിംഗ് എറിഞ്ഞ പതിനാറാം ഓവർ ചൂണ്ടിക്കാട്ടിയാണ് ഇൻസമാം ആരോപണം ഉന്നയിച്ചത്. അമ്ബയർമാർ കണ്ണ് തുറന്ന് നോക്കണമെന്നും ഇൻസി പറഞ്ഞു. ‘അർഷദീപ് സിംഗ് 16-ാം ഓവർ എറിയുമ്ബോള്‍, അദ്ദേഹത്തിന് റിവേഴ്‌സ് സ്വിംഗ് ലഭിച്ചിരുന്നു. താരതമ്യേന ഒരു പുതിയ…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ആര്‍.സി.ബി. കുറിച്ച ആറു വിക്കറ്റിന് 173 റണ്‍ വിജയികള്‍ എട്ടുപന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഇംപാക്‌ട് സബ്ബായെത്തിയ ശിവം ദുബെ 28 പന്തില്‍ ഒരു സിക്‌സും നാലു ഫോറും അടക്കം 34, രവീന്ദ്ര ജഡേജ (17 പന്തില്‍ ഒരു സിക്‌സടക്കം 25) എന്നിവര്‍ പുറത്താകാതെ ചെന്നൈയുടെ വിജയശില്‍പ്പികളായി. ബംഗളുരുവിന്റെ നാലുവിക്കറ്റ് വീഴ്ത്തിയ ചെന്നൈ പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനാണു കളിയിലെ കേമന്‍. 15 പന്തില്‍ മൂന്നുവീതം സിക്‌സും ഫോറും പറത്തി ഓപ്പണര്‍ രചിന്‍ രവീന്ദ്ര 37 റണ്ണുമായി ടോപ്‌സ്‌കോററായി. അജിന്‍ക്യ രഹാനെ (19 പന്തില്‍ 27), ഡാരില്‍…

പാക്കിസ്ഥാന്‍ ടെന്നീസ് താരം കുഴഞ്ഞ് വീണ് മരിച്ചു

യുവ പാക്കിസ്ഥാന്‍ ടെന്നീസ് താരംകുഴഞ്ഞ് വീണ് മരിച്ചു. സൈനബ് അലി നഖ് വി ആണ് മരിച്ചത്. ഐ ടി എഫിന്റെ ജീനിയര്‍ ടൂര്‍ണമെന്റിന് മുന്നോടിയായിപരീശനത്തിന് ശേഷം മുറിയിലെത്തിയ താരം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവം നടന്നത് ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ താരത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണകാരണമായത് ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മാതാപിതാക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി

രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ഇഷാൻ കിഷന്റെ ചെവിക്കു പിടിച്ച് ബിസിസിഐ

മുംബൈ : രഞ്ജി ട്രോഫിയിൽ കളിക്കാതെ ഐപിഎലിനായി പരിശീലനം തുടരുന്ന ഇഷാൻ കിഷന് അന്ത്യശാസനം നൽകി ബിസിസിഐ. ജംഷഡ്പുരിൽ രാജസ്ഥാനെതിരെ 16നു തുടങ്ങുന്ന രഞ്ജി മത്സരത്തിൽ ജാർഖണ്ഡിനായി കളിച്ചില്ലെങ്കിൽ ഐപിഎലിൽ പങ്കെടുപ്പിക്കില്ലെന്നാണ് ഇഷാൻ കിഷനു ക്രിക്കറ്റ് ഭരണസമിതി നൽകിയിരിക്കുന്ന സന്ദേശം. ഇന്ത്യൻ ടീമിന്റെദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ പാതിവഴിയിൽ വച്ച് നാട്ടിലേക്കു മടങ്ങിയ ഇഷാൻ പിന്നീട് വിനോദയാത്രയിലും മറ്റുമായിരുന്നു. രഞ്ജി ഗ്രൂപ്പിൽ ജാർഖണ്ഡ് തകർന്നടിഞ്ഞ നേരത്ത് ബറോഡയിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഐപിഎൽ തയാറെടുപ്പുകളിലായിരുന്നു ഇരുപത്തഞ്ചുകാരൻ ഇഷാൻ. ഇതു പരക്കെ വിമർശനമുയർത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തവർക്ക് ഐപിഎലിൽ അവസരം നൽകില്ലെന്ന നിലപാടുമായി ബിസിസിഐ രംഗത്തെത്തിയത്.ഐപിഎല്ലിനു മുകളിൽ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

യശ്വസ്വീ ജയ്‌സ്വാളിന് ഇരട്ടശതകം കുറിച്ച്‌ ഇന്ത്യയെ രക്ഷിച്ചു ; രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ മികച്ച നിലയില്‍

ഒടുവില്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം എത്തി. ഇന്ത്യന്‍ ഓപ്പണര്‍ യശ്വസ്വീ ജയ്‌സ്വാള്‍ ഇരട്ടശതകം കുറിച്ചു. ഇംഗ്‌ളണ്ടിനെതിരേ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യശ്വസ്വീ ജെയ്‌സ്വാള്‍ പുറത്താകാതെ 207 റണ്‍സ് എടുത്ത നിലയിലാണ്. ജയ്‌സ്വാളിന്റെ മികവില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് എടുത്ത നിലയിലാണ്. ഒരു റണ്‍സ് എടുത്ത കുല്‍ദീപ് യാദവാണ് ജെയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ടശതകം നേടിയ ഏക ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍. ഇന്നലെ ആര്‍ അശ്വിനുമായി ക്രീസില്‍ കളി അവസാനിപ്പിച്ച ജെയ്‌സ്വാള്‍ 179 റണ്‍സ് എടുത്തിരുന്നു. ഇന്ന് കളി പുനരാരംഭിച്ച രാവിലത്തെ സെഷനില്‍ തന്നെ ജെയ്‌സ്വാള്‍ ഇരട്ടശതകവും നേടി. 284 പന്തുകള്‍ നേരിട്ട ജെയ്‌സ്വാള്‍ 19 ബൗണ്ടറികളും ഏഴു സിക്‌സറുകളും പറത്തി. അശ്വിന്‍ 37 പന്തുകളില്‍ നിന്നും 20 റണ്‍സ് നേടി. ഇന്നലെ 94 നില്‍ക്കേ സ്പിന്നര്‍…

സംസ്ഥാന കായികോത്സവത്തിന് ഇന്ന് കൊടിയറക്കം ; എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാട് കുതിപ്പ് തുടരുന്നു

തൃശൂര്‍: 65-ാമത് സംസ്ഥാന കായികമേളക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് 25 ഫൈനല്‍ മത്സരങള്‍ നടക്കും.ജൂനിയര്‍ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800 , 200 മീറ്റര്‍ മത്സരങ്ങളും അധ്യാപകര്‍ക്കായുളള 14 ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. 133 പോയിന്റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്ത്.131 പോയിന്റുമായി മലപ്പുറം രണ്ടാമതും 69 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തും.സ്കൂളുകളില്‍ 43 പോയിന്റുമായി ഐഡിയല്‍ കടകശ്ശേരി ഒന്നാമതും 38 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ രണ്ടാമതുമാണ്. പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 133 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കിരണ്‍ കെ ദേശീയ റെക്കോര്‍ഡ് മറികടന്നു. വടവന്നൂര്‍ വിഎംഎച്ച്‌എസിലെ വിദ്യാര്‍ത്ഥിയാണ് കിരണ്‍. 13.84 സെക്കൻഡു കൊണ്ടാണ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിരണ്‍ ദേശീയ റെക്കോര്‍ഡ് മറികടന്നത്.…

‘ഒരു ട്രാൻസ്‌ജെൻഡറിനോട് തോറ്റു, എന്റെ മെഡല്‍ തിരിച്ചുവേണം’:ഏഷ്യൻ ഗെയിംസ് മെഡല്‍ നേടിയ ഇന്ത്യൻ താരത്തെ അധിക്ഷേപിച്ച്‌ സഹതാരം

ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ മെഡല്‍ നഷ്ടമായത് ട്രാൻജെൻഡൻ കാരണമെന്ന ആരോപണവുമായി ഇന്ത്യൻ താരം. . ഇന്നലെ നടന്ന വനിതാ ഹെപ്റ്റാ‌ത്‌ലനില്‍ നാലാമത് എത്തിയ സ്വപ്ന ബര്‍മൻ ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തന്നെ പിന്തള്ളി മൂന്നാമതെത്തി വെങ്കല്‍ മെഡല്‍ നേടിയ താരം ട്രാൻജെൻഡര്‍ ആണെന്ന് സ്വപ്ന പറഞ്ഞു. ‘ചൈനയിലെ ഹാങ്‌ഷൗവില്‍ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസില്‍ ഒരു ട്രാൻസ്‌ജെൻഡര്‍ വനിതയോട് എനിക്ക് എന്റെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡല്‍ നഷ്ടമായി. അത്ലറ്റിക്സ് നിയമങ്ങള്‍ ലംഘിച്ചു. അതുകൊണ്ട് എനിക്ക് എന്റെ മെഡല്‍ തിരികെ വേണം. സഹായിക്കൂ, ദയവായി എന്നെ പിന്തുണയ്ക്കൂ’ തോല്‍വിക്ക് പിന്നാലെ ബര്‍മാൻ ട്വീറ്റ് ചെയ്തു. ഞായറാഴ്ച നടന്ന വനിതകളുടെ ഹെപ്റ്റത്തലണ്‍ മത്സരത്തില്‍ നാലാമതായാണ് സ്വപ്ന ഫിനീഷ് ചെയ്തത്. നാലു പോയിന്റ് വ്യത്യാസത്തിലാണ് സ്വപ്നയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. മൂന്നാമതെത്തിയ ഇന്ത്യയുടെ തന്നെ നന്ദിനി അഗസരയ്‌ക്കാണ് വെങ്കല…