തൃശ്ശൂര്‍: കേരളത്തില്‍ ഇനിയും താമര വിരിയുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. തൃശൂർകാർക്ക് നല്ല രാഷ്‌ട്രീയ ബോധമുണ്ട്. തൃശ്ശൂരുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പത്മജ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടി. തിരുവനന്തപുരത്തും ആലപ്പുഴയിലും വോട്ട് ശതമാനം നല്ല രീതിയിലാണ് കൂടിയിരിക്കുന്നതെന്നും ഓരോ തവണയും ബിജെപിയ്‌ക്ക് വോട്ട് ഷെയര്‍ കൂടുന്നുവെന്നും പത്മജ വ്യക്തമാക്കി. കോണ്‍ഗ്രസ് വിടാൻ എടുത്ത തീരുമാനം തെറ്റിയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ.മുരളീധരന്റെ പരാജയത്തോടെ തന്റെ തീരുമാനം ശരിയായിരുന്നു എന്നതിനെ ബലപ്പെടുത്തിയെന്നും അവർ വാർത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. തൃശ്ശൂർ പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്‍ നിന്നും ഹൃദയം പൊട്ടിയാണ് പാർട്ടിവിടാൻ തീരുമാനിച്ചത്. ഇന്നിപ്പോള്‍ ബിജെപി വിജയത്തെക്കുറിച്ചു സംസാരിക്കാൻ ഇരിക്കുമ്ബോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഇന്ന് ഇവിടെ വച്ചു തന്നെ പ്രസ് മീറ്റ് നടത്തുമ്ബോള്‍ അന്നു ഞാൻ പൊട്ടിക്കരഞ്ഞെടുത്ത തീരുമാനത്തിന്…
Category: Politics
ഐസക്, ശൈലജ, മുകേഷ്, സ്വരാജ്: രണ്ടും കൽപ്പിച്ച് സിപിഎം; കേന്ദ്രത്തില്‍നിന്ന് ആളെ ഇറക്കാന്‍ ബിജെപി
തിരുവനന്തപുരം: ലോക്സഭാ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കേരളത്തിലെ മുന്നണികൾ കടന്നു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച പൂർത്തിയാകാറായി.നിലവിലെ സീറ്റ് ധാരണ തുടരാനാണ് എൽഡിഎഫ് ഉദ്ദേശിക്കുന്നത്. എൻഡിഎയിൽ അനൗപചാരിക ചർച്ചകൾ മുറുകിസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ 10 മുതൽ 12 വരെയും സിപിഐ സംസ്ഥാന നിർവാഹകസമിതി, കൗൺസിൽ യോഗങ്ങൾ 9 മുതൽ 11 വരെയും ചേരും. സ്ഥാനാർഥികളുടെ പ്രഖ്യാപനം ഈ യോഗങ്ങൾക്കു ശേഷം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. സീറ്റ് വിഭജനം ഔപചാരികമായി പൂർത്തിയാക്കിയ ശേഷമേ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ. മുതിർന്ന നേതാക്കളെയും ചില എംഎൽഎമാരെയും സിപിഎം രംഗത്തിറക്കുമെന്നാണു സൂചന. എ.വിജയരാഘവൻ (പാലക്കാട്), കെ.കെ.ശൈലജ (കണ്ണൂർ/വടകര), തോമസ് ഐസക് (പത്തനംതിട്ട/ആലപ്പുഴ), എളമരം കരീം (കോഴിക്കോട്), എം.സ്വരാജ് (പാലക്കാട് / കൊല്ലം), കടകംപള്ളി സുരേന്ദ്രൻ (ആറ്റിങ്ങൽ), നടൻ മുകേഷ് (കൊല്ലം), സി.രവീന്ദ്രനാഥ് (ചാലക്കുടി), ടി.വി.രാജേഷ് (കാസർകോട്), ജോയ്സ് ജോർജ് (ഇടുക്കി)…
കേരള കോൺഗ്രസ് വിട്ട് ജോണി നെല്ലൂർ; പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ ചേര്‍ന്നേക്കും
കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂർ അറിയിച്ചു. ദേശീയ തലത്തിൽ നിൽക്കുന്ന ഒരു ദേശീയ മതേതര പാർട്ടി രൂപീകരിക്കുമെന്ന് പാർട്ടി വിട്ട ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നതിനു മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘എന്നും കർഷകർക്കൊപ്പമാണ്. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തുന്ന ഒരു ദേശീയ പാർട്ടിയാണ് ലക്ഷ്യം. റബറിന്റെ വില 300 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ഞാൻ അടക്കമുള്ളവരുടെ ആവശ്യം. റബറിനെ ഇന്നും കാർഷിക ഉൽപന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്. എല്ലാ സമുദായത്തിൽപ്പെട്ട ആളുകളുമായി മതേതര പാർട്ടി രൂപീകരിക്കും.…
ബിജെപി സീറ്റ് നിഷേധിച്ചു; കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിലേക്ക്
ബെംഗളൂരു : ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി. മുന്‍ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസില്‍ ചേരുമെന്നുറപ്പായി.ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വന്തം തട്ടകമായ ബെളഗാവി അത്തണിയില്‍ സാവഡി വിളിച്ച അനുയായികളുടെ യോഗത്തിലാകും പ്രഖ്യാപനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സാവഡി ചര്‍ച്ച നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കി. സീറ്റില്ലെന്നുറപ്പായതോടെ ചൊവ്വാഴ്ച മറ്റൊരു ഉപമുഖ്യമന്ത്രിയായ കെ.എസ്.ഈശ്വരപ്പ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.തിരഞ്ഞെടുപ്പിന് അപ്പുറത്ത് കര്‍ണാടക ബിജെപിയിലെ മുഖംമാറ്റത്തിനാണു കേന്ദ്രനേതൃത്വം തുടക്കമിട്ടത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം പ്രാദേശിക തീരുമാനങ്ങളുമായി മുന്നോട്ടുപോയിരുന്ന മുന്‍മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒന്നടങ്കം വെട്ടിയത് ഇതിന്റെ തുടക്കമാണ്. പുതുമുഖങ്ങള്‍ക്ക് അവസരമെന്ന പേരിലായിരുന്നു ഈ ഒതുക്കല്‍.
പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല, പാര്‍ട്ടി മുഖപത്രത്തിലും പേരുണ്ടായില്ല; തന്റെ സേവനം പാര്‍ട്ടിക്കു വേണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്ബോള്‍ പാട്ടുനിര്‍ത്താനാണ് തീരുമാനം; വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരന്‍
കൊച്ചി: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരന്‍. പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല, പാര്‍ട്ടി മുഖപത്രത്തിലും പേരുണ്ടായില്ല. വിഷയത്തില്‍ ഐഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അതൃപ്തി അറിയിച്ചു. തന്റെ സേവനം പാര്‍ട്ടിക്കുവേണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്ബോള്‍ പാട്ടുനിര്‍ത്താനാണ് തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത ചടങ്ങില്‍ മുന്‍നിരയില്‍ തന്നെ കെ. മുരളീധരനും ഉണ്ടായിരുന്നു. ആദ്യം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രസംഗിച്ചു. പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ എന്നിവരും സംസാരിച്ചു. എന്നാല്‍ തനിക്ക് മാത്രം അവസരം നല്‍കിയില്ലെന്ന് മുരളീധരന്‍ കെപിസിസിയോട് പരാതിപ്പെട്ടു.
മോദി– അദാനി ബന്ധം: ‘രാഹുലിന്റെ പരാമർശം നീക്കണം’, നടപടി വേണമെന്ന് ബിജെപി
ന്യൂഡല്‍ഹി: ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കൊള്ളേണ്ടിടത്തു തന്ന കൊണ്ടു. ഇന്ന് രാഹുലിനെതിരെ ബിജെപി സഭയില്‍ കൂട്ടത്തോടെ വിമര്‍ശനവുമായി രംഗത്തുവന്നു. കടുത്ത വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നു നീക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എംപിമാര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന ചട്ടം രാഹുല്‍ പാലിച്ചില്ലെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നടപടിക്ക് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ”പാര്‍ലമെന്റ് ചട്ടങ്ങള്‍ അനുസരിച്ച്, ഒരു എംപി മുന്‍കൂര്‍ അറിയിപ്പ് നല്‍കിയില്ലെങ്കില്‍ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ കഴിയില്ല. ഒരു കോണ്‍ഗ്രസ് നേതാവ് (രാഹുല്‍ ഗാന്ധി) അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുകയും നോട്ടിസ് നല്‍കുകയും…
ഫ്ലെക്സിനു പിന്നില്‍ വലതുപക്ഷ നീക്കം; ഭിന്നതയെന്ന് വരുത്തുന്നു: പി.ജയരാജന്‍
കണ്ണൂര്‍:സിപിഎമ്മിലെ ഉന്നത നേതാക്കളായ ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള പോര് തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു നേതാക്കളേയും അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കേയാണ് പോര് തെരുവിലേക്കുമെത്തിയത്. അഴീക്കോട് കാപ്പില്‍ പീടികയില്‍ പി. ജയരാജ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചത്. ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നും ഒന്ന് വര്‍ഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.പി. ജയരാജനെതിരായ പി. ജയരാജന്റെ പരാതി പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുള്ളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികള്‍ ഉയര്‍ത്തുന്നത്. സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റംഗവും ഐ. ആര്‍.പി.സി ചെയര്‍മാനുമായ എം. പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടത്താണ് പി. ജയരാജന് അനുകൂലമായി ബോര്‍ഡുയര്‍ന്നത്. നിരവധിതവണ സി.പി. എമ്മില്‍ ഒതുക്കപ്പെട്ട പി.ജയരാജന്‍ അനുകൂലസാഹചര്യം ലഭിച്ചപ്പോള്‍ വീണ്ടും ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നത് അദ്ദേഹത്തെ ആരാധിക്കുന്ന പ്രവര്‍ത്തകരെ…
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് ;ഇഞ്ചോടിഞ്ച് പോരാടി ബിജെപിയും എഎപിയും
ന്യൂഡൽഹി∙ ബിജെപിയും എഎപിയും കൊമ്പുകോർത്ത ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുകയാണ്. ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 250ൽ എഎപി 118 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 126 സീറ്റുകളിലും കോൺഗ്രസ് അഞ്ച് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങള്‍. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആശങ്കയിലാണ് ആംആദ്മി പാർട്ടി പ്രവർത്തകർ. 250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷൻ ഭേദഗതി ബില്‍ 2022 പ്രകാരം വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഒന്നാക്കി മാറ്റിയിരുന്നു. ഇതോടെ സീറ്റുകളുടെ എണ്ണം 272ല്‍നിന്ന് 250 ആയി കുറഞ്ഞു. ആകെ 250 വീതം സ്ഥാനാർഥികളെയാണ് ബിജെപിയും…
സതീശനു മറുപടിയുമായി തരൂരും രാഘവനും; തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലും ഞാന്‍ നല്‍കാം: തരൂര്‍
തലശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഊതിവീര്‍പ്പിച്ച ബലൂണ്‍ പ്രയോഗത്തിനു മറുപടിയുമായി എംപിമാരായ ഡോ.ശശി തരൂരും എം.കെ. രാഘവനും. ഇന്നലെ രാവിലെ തലശേരി അതിരൂപത ആസ്ഥാനത്ത് ആര്‍ച്ച്‌ബിഷപ് മാര്‍ ജോസ ഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് സതീശന്‍റെ പരാമര്‍ശത്തിനു ശശി തരൂര്‍ മറുപടി പറഞ്ഞത്. തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലും താന്‍ നല്‍കാമെന്നായിരുന്നു മറുപടി. എനിക്ക് ആരോടും എതിര്‍പ്പില്ല, ആരെയും ഭയവുമില്ല. ഞാനുള്‍പ്പെടെ രണ്ട് എംപിമാര്‍ പൊതുവേദികളില്‍ പങ്കെടുക്കുന്നതില്‍ എന്താണു പ്രശ്നം? ഇതില്‍ എന്താണ് വിഭാഗീയത എന്ന് എനിക്കറിയില്ല. ഇതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നത്- അദ്ദേഹം പറഞ്ഞു. വിഭാഗീയത ആരോപിക്കുന്നവര്‍ എന്താണ് വിഭാഗീയത എന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പര്യടനം. അഖിലേന്ത്യാ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള വേളയില്‍ എം.കെ. രാഘവന്‍ എംപിയുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാര്‍ മേഖലയില്‍നിന്നു പല പരിപാടികളിലും പങ്കെടുക്കാന്‍ ക്ഷണിക്കാറുണ്ട്. എന്നാല്‍, പലപ്പോഴും…
വിമര്‍ശകരുടെ വായടപ്പിച്ചിച്ച പ്രതികരണവുമായി തരൂര്‍
കോഴിക്കോട്: തനിക്കെതിരായ വിമര്‍ശനത്തെ തള്ളി ശശി തരൂര്‍ എം.പി. വിഭാഗീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ചിലര്‍ കേള്‍ക്കുമ്ബോള്‍ വിഷമമുണ്ട്, പക്ഷെ, എനിക്ക് ആരേയും ഭയമില്ല. മലബാര്‍ പര്യടനത്തിനിടെ കണ്ണൂരില്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിലെ `മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍’ പ്രയോഗത്തെ പരിഹസിക്കാനും അദ്ദേഹം പറന്നില്ല. ‘എന്തുകൊണ്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം, നിങ്ങള്‍ ബലൂണ്‍ ഊതാനല്ല വന്നത്, അതേയോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. `വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഞാനും രാഘവനും ചെയ്യുന്നതെന്ന് പറയുമ്ബോള്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. കഴിഞ്ഞ ദിവസത്തെ പരിപാടി തന്നെ നോക്കൂ. രാവിലെ പോയി പ്രഭാത ഭക്ഷണം കഴിച്ചത് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പമാണ്,പിന്നെ ഡി.സി.സി അധ്യക്ഷനെ കണ്ടു. ഓഫീസില്‍ കുറച്ചു സമയം ചെലവിട്ടു. അത് കഴിഞ്ഞ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച സിവില്‍ സര്‍വീസ്…