കല്‍പ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എല്‍.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എല്‍.എ ആയിട്ടുണ്ട്. മുമ്ബ് സത്യൻ മൊകേരി മത്സരിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ രണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടില്‍നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വയനാട്ടില്‍ പ്രിയങ്കയെത്തിയതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രിയങ്കയുടെ കന്നി അങ്കമാണിത്. പ്രിയങ്കയുടെ സ്ഥാനാർഥിത്വം കോണ്‍ഗ്രസ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു . രാജി പ്രഖ്യാപന സമയത്തുതന്നെ പ്രിയങ്ക…
Category: Politics
ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ
പാലക്കാട്: സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്രനായ അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. വ്യാജ ഡിഎംകെയുമായാണ് അന്‍വറിന്റെ രംഗപ്രവേശം. ഈ ഉപതിരഞ്ഞെടുപ്പു വഴി യുഡിഎഫ് മുന്നിണിയിലേക്ക് വഴിവെട്ടാന് സാധിക്കുമോ എന്ന ആലോചനയിലാണ് അന്‍വര്‍. അതിന്റെ ഭാഗമായി സമ്മര്‍ദ്ദ നീക്കങ്ങളുമായി സജീവമായി രംഗത്തുണ്ട്. ചേലക്കരയിലും പാലക്കാട്ടും സ്വന്തമായി സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ പദ്ധതിയിട്ട അന്‍വര്‍ ഉദ്ദേശിക്കുന്നത് യുഡിഎഫുമായുള്ള വിലപേശലാണ്. പലയിടത്തും കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായ ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ച ഒവൈസി പാര്‍ട്ടിയുടെ ലൈനാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ താനുമായി ചര്‍ച്ചക്ക് യുഡിഎഫ് തയ്യാറാകുമെന്ന കണക്കുകൂട്ടലുമായാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. ഇതിന് വഴിയൊരുക്കുന്ന സമ്മര്‍ദ്ദ തന്ത്രമായാണ് ചേലക്കരയിലെയും പാലക്കാട്ടെയും സ്ഥാനാര്‍ഥിത്വം. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എന്‍.കെ.സുധീര്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ അറിയിച്ചു. ആലത്തൂര്‍…
പ്രതിഷേധക്കാരെ തല്ലിയ ഗണ്മാൻമാര്ക്ക് ക്ലീൻചിറ്റ്: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർക്ക് ക്ലീൻചിറ്റ് നല്കി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആലപ്പുഴ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. ഗണ്മാൻമാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ഡ്യൂട്ടിയാണെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ സമർപ്പിച്ച റഫർ റിപ്പോർട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം, പോലീസിന്റെ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് മർദനമേറ്റ യൂത്ത്കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസും കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസും തടസഹർജി ഫയല്‍ ചെയ്യും. ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളോടെയാണ് പരാതിക്കാർ കോടതിയെ സമീപിക്കുന്നത്.
അഭിമുഖം തിരുത്താൻ മുഖ്യമന്ത്രി എന്തിന് 32 മണിക്കൂര്‍ കാത്തിരുന്നു? എല്ലാം നാടകം -പി.വി. അൻവര്‍
നിലമ്ബൂർ: ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം തെറ്റാണെങ്കില്‍ തിരുത്താൻ എന്തിനാണ് 32 മണിക്കൂർ കാത്തിരുന്നതെന്ന് പി.വി. അൻവർ എം.എല്‍.എ. ആ തിരുത്ത് ഒട്ടും ആത്മാർത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂർ പിന്നിട്ടപ്പോഴാണ് തിരുത്തല്‍ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവർക്കും അറിയാം -അൻവർ മാധ്യമങ്ങളോട് പറഞ്ഞു. തിരുത്തല്‍ ആത്മാർത്ഥതയുള്ളതാണെങ്കില്‍ പത്രം രാവിലെ കേരളത്തില്‍ ഇറങ്ങിയ ഉടൻ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വാർത്താ കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വർണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്ബും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവർത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ്. ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്ലിം ഭൂരിപക്ഷ…
‘ആദ്യമേ സംശയമുണ്ടായിരുന്നു’; അന്‍വറിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: പി വി അന്‍വറിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹിയിലെ കേരളാ ഹൗസിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു കാര്യങ്ങള്‍ക്ക് പിന്നെ മറുപടി പറയാം. പ്രതിപക്ഷത്തിന്റെ ശബ്ദമായാണ് അന്‍വര്‍ സംസാരിക്കുന്നത്. എന്നാല്‍, നേരത്തേ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ മാറ്റമൊന്നുമുണ്ടാവില്ല. പി വി അന്‍വര്‍ നേരത്തേ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന്റെ പിന്നിലെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ ആ സംശയത്തിലേക്കൊൊന്നുമല്ല ആ ഘട്ടത്തില്‍ പോയത്. ഒരു എംഎല്‍എ എന്ന നിലയില്‍ കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണരീതിയാണ് സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ലെന്ന് അദ്ദേഹം ഇന്നലെയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് നേരത്തേ സംശയിച്ചതു പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് അന്‍വറിന്റെ ലക്ഷ്യം. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് അദ്ദേഹം സ്വയമേവ വ്യക്തമാക്കി. നിയമസഭാ…
അൻവര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്: അൻവറിനെ ലീഗ് സ്വാഗതം ചെയ്യുന്നില്ല; എല്‍ഡിഎഫ് വിടുന്നതും അകത്തു പോകുന്നതും ലീഗിന്റെ പ്രശ്നമല്ലെന്ന് പിഎംഎ സലാം
ഇടതുമുന്നണിയില്‍ നിന്ന് പിവി അൻവർ പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അൻവർ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയനുണ്ട് എന്നാണ് പറയുന്നത്. ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണം.സി പി ഐ പോലും ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പൂരം കലക്കലില്‍ അന്വേഷണം ADGP യെ ഏല്പിച്ചത് കള്ളന് താക്കോല്‍ കൊടുക്കും പോലെയാണ്. ഇന്ന് യുഡിഎഫ് കോഴിക്കോട് സമര പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം.അൻവറിനെ സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന് ഇല്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികള്‍ യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കുന്നതില്‍ തെറ്റില്ല. അൻവർ ഉന്നയിച്ച കാര്യങ്ങളില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അധിക്ഷേപിച്ച് കളയാമെന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല; ആന മദിച്ചിട്ട് കുലുങ്ങാത്തത് കോഴി ചെനച്ചിട്ട് കുലുങ്ങില്ല’; അൻവറിന് വ്യക്തിത്വമില്ലെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം∙ ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പി.വി.അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ. അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്തു നില്‍ക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെയൊരു അന്വേഷണം നടക്കുമ്ബോള്‍ അത് പൂർത്തിയാക്കുന്നതിന് മുൻപ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്? എന്തിനാണ് സിപിഎമ്മിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും സജി ചെറിയാൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. ”പാർട്ടിയുടെ സമുന്നതനായ നേതാവാണ് പിണറായി വിജയൻ. ആർഎസ്എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലയ്ക്ക് വിലയിടുകയും ചെയ്തയാളാണ്. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതല്‍ സംഘപരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്നോർക്കണം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ അവരുടെ പ്രതീക്ഷയായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് എതിരായി കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങളെയും അതുമായി വരുന്നവരെയും അവജ്ഞയോടെ തള്ളിക്കളയും. ആന…
‘പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാര്‍ട്ടി പരിശോധിക്കണം’; ആക്രമണം കടുപ്പിച്ച് അൻവര്‍
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണം ശക്തമാക്കി പി.വി. അൻവർ എം.എല്‍.എ. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ഡി.ജി.പി സർക്കാറിന് നല്കിയ ശിപാർശയില്‍ ഉത്തരവിറക്കാൻ എട്ട് ദിവസം വൈകിയതില്‍ എന്തുകൊണ്ട് വിശദീകരണമില്ല? മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന് താൻ സംശയിക്കുന്നതിന് കാരണങ്ങളിലൊന്നാണിതെന്ന് അൻവർ പറഞ്ഞു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാർട്ടി പരിശോധിക്കണമെന്നും അൻവർ പറഞ്ഞു. ഡി.ജി.പിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നില്‍ വ്യാഴാഴ്ച എത്തിയതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് അൻവർ പറഞ്ഞു. റിപ്പോർട്ടിന്മേല് അന്വേഷണത്തിന് ഉത്തരവിറങ്ങുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് ഇത്ര വലിയ ചർച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ല? മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാൻ…
ബിജെപിക്കെതിരെ വോട്ടുചെയ്ത സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പിണറായി; എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല; പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും
തിരുവനന്തപുരം; കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. തൃശൂർ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നാട്ടില്‍ ബിജെപി ആദ്യമായി ലോക്സഭയില്‍ വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെടുന്നു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടില്‍ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നു. ജനങ്ങളെ ചേർത്തു നിർത്തി നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി…
സിപിഎമ്മിന്റെ അടിത്തറ ഇപ്പോഴും ശക്തം; കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം; പാര്‍ട്ടിയുടെ മുഖത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ല: എംവി ഗോവിന്ദൻ
തിരുവനന്തപുരം: വൻ തിരിച്ചടിയേറ്റിട്ടും സമ്മതിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഇപ്പോഴും ഭദ്രമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ട് കോണ്‍ഗ്രസ് പിടിക്കുമെന്നാണ് കരുതിയത്. മണ്ഡലത്തില്‍ 86,000 വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. സുരേഷ് ഗോപി 74,000 വോട്ടിനാണ് വിജയിച്ചത്. സിപിഎമ്മിന് 6,000-ത്തിലധികം വോട്ടുകള്‍ കുറയുകയും ചെയ്തു. ബിജെപി ജയിക്കില്ലെന്ന് നേരത്തെ പറഞ്ഞത് ശരിയാണെന്നും കോണ്‍ഗ്രസാണ് ബിജെപിയെ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച് യാതൊരുവിധ പ്രതിസന്ധിയുമില്ല. അടിസ്ഥാനപരമായ വോട്ട് നഷ്ടപ്പെട്ടില്ല. 47 ശതമാനം വോട്ട് ഉണ്ടായിരുന്ന യുഡിഎഫിന് 42 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. അഞ്ച് ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. 36 ശതമാനം വോട്ടുണ്ടായിരുന്ന സിപിഎമ്മിന് ഒരു ശതമാനം വോട്ട് മാത്രമേ ഇത്തവണ കുറഞ്ഞിട്ടുള്ളതെന്നും അടിത്തറ ശക്തമാണെന്നും എം. വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാജയത്തിന് പിന്നിലെ കാരണം കണ്ടെത്താനായി പരിശോധന…