മലയിന്‍കീഴ് : മാറനല്ലൂര്‍ അരുമാളൂര്‍ കണ്ടല മയൂരം വീട്ടില്‍ അരുന്ധതി(68)യെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പൊലീസിന് ഇതുവരെ പ്രതിയെ സംബന്ധിച്ച് വിവരമൊന്നുമില്ല. തിങ്കളാഴ്ച 11.45 ന് വെള്ളം ചോദിച്ചെത്തിയ യുവാവ് വെള്ളം കുടിച്ച ശേഷം അരുന്ധതിയെ മുഖത്തടിച്ച് വീഴ്ത്തി രണ്ടുപവന്റെ മാല പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. കണ്ണിനും മുഖത്തും ഗുരുതരപരിക്കേറ്റ വൃദ്ധയെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത അരുന്ധതിയുടെ കണ്ണിന് താഴെ പൊട്ടലുള്ളതായി കണ്ടെത്തി. ആഹാരമൊന്നും കഴിക്കാനാകാത്ത നിലയിലാണ്. അരുന്ധതിയും മകള്‍ സുജയുമാണ് അരുമാളൂരിലെ വീട്ടില്‍ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ വൃദ്ധ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സുജ തയ്യല്‍ ജോലിക്ക് പോയിരുന്നു. ബൈക്കിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയതെന്നും വീടിന്റെ മതില് ചാടിയാണെന്നും പറയുന്നുണ്ടെങ്കിലും അക്രമി എത്തിയതെങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വെള്ളം കുടിച്ചശേഷം ഗ്ലാസ് തിരികെ വാങ്ങവേ യുവാവ് അരുന്ധതിയുടെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ്…
Category: Local
കമ്ബിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു
പത്തനംതിട്ട: ആറന്മുള പഞ്ചായത്തിലെ കളരിക്കോട് വാര്‍ഡില്‍ പരുത്തുപാറയില്‍ കമ്ബിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു. ഇടയാറന്മുള കണ്ടന്‍ചാത്തന്‍കുളഞ്ഞിയില്‍ സജി (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കളരിക്കോട് വടക്കേതില്‍ റോബിനെതിരെ (26) പൊലീസ് കേസെടുത്തു. മരിച്ച സജിയും സുഹൃത്ത് സന്തോഷും തെരുവുനായയെ ഓടിക്കാന്‍ കമ്ബിവടിയുമായി പോകുമ്ബോഴാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കമ്ബിവടിയുമായി എത്തിയ ഇവരോട് മനുഷ്യനെ കൊല്ലാന്‍ ഇറങ്ങിയതാണോ എന്ന് റോബിന് ചോദിച്ചിരുന്നു. ഇതോടെ തുടങ്ങിയ തര്‍ക്കം അടിപിടിയിലാണ് കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സജി മരിച്ചത്. തടയാന്‍ ശ്രമിച്ച സുഹൃത്ത് സന്തോഷിന്റെ കൈയ്ക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. ഇരുവരും കമ്ബിവടിയുമായി പോയ സാഹചര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.
ബൈപ്പാസ് ഇല്ല , മേല്‍പ്പാലം തന്നെ
കൊല്ലം: കൊട്ടാരക്കര പുലമണ്‍ കവലയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ വീണ്ടും ആലോചന. ബൈപ്പാസിന് സാദ്ധ്യത മങ്ങിയതോടെയാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നകാര്യത്തില്‍ വീണ്ടും ആലോചന തുടങ്ങിയത്. മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ 59.75 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ ഫയലില്‍ കുരുങ്ങിക്കിടന്നതാണ്. എം.സി റോഡിന്റെയും കൊല്ലം-തിരുമംഗലം ദേശീയപാതയുടെയും വികസനത്തിനായി 1500 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തുകയും നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷ. ബൈപ്പാസിന് അനുകൂല സാഹചര്യമില്ല കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന കവലയാണ് പുലമണ്‍ ജംഗ്ഷന്. കൊട്ടാരക്കരയുടെ പ്രധാന ഭാഗവും ഇവിടമാണ്. കൊല്ലം, പുനലൂര്‍, തിരുവനന്തപുരം, അടൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് പുലമണ്‍ കവലയില്‍ സംഗമിക്കുന്നത്. കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടുന്ന പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് മേല്‍പ്പാലം നിര്‍മ്മിക്കുന്നത് ഉചിതമല്ലെന്ന് ആക്ഷേപങ്ങളുണ്ടായപ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തിയത്.…
തിരുവനന്തപുരത്ത് 50-കാരന് വീടിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍
വെള്ളറട: 50 കാരനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റശേഖരമംഗലം പൂഴനാട് ചാനല്‍കര വീട്ടില്‍ സതിയുടെ മൃതദേഹമാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി 12 ന് ശേഷം ആണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ സതിയും മാതാവ് ജൈനിയും മാത്രമാണ് താമസം. മദ്യപാനശിലമുള്ള ആളാണ് സതി. തറയില്‍ പഞ്ഞിയിലുള്ള മെത്തയില്‍ കത്തികരിഞ്ഞ നിലയിലാണ് സതിയുടെ മൃതദേഹം കണ്ടത്. മേശയുടെ പുറത്ത് മദ്യകുപ്പിയും ഇരിപ്പുണ്ട്. സിഗരറ്റില്‍ നിന്ന് തീ മെത്തയില്‍ വീണ് കത്തി അപകടം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം.
വിതരണത്തിനിടെ കട്ടില് ഒടിഞ്ഞു വീണു; കരാര്‍ റദ്ദാക്കി അടിമാലി പഞ്ചായത്ത്
അടിമാലി: വയോജനങ്ങള്‍ക്കായി അടിമാലി പഞ്ചായത്ത് നല്കിയ കട്ടില് വിതരണത്തിനിടെ ഒടിഞ്ഞു വീണു. ‘വയോജനങ്ങള്‍ക്കൊരു കട്ടില് പദ്ധതി’ പ്രകാരം വിതരണം ചെയ്യാനെത്തിച്ച കട്ടിലുകളാണ് അധികൃതര്‍ക്ക് മുന്നില്‍ തന്നെ ഒടിഞ്ഞു വീണത്. പ്രതിഷേധത്തെ തുടര്‍ന്നു കട്ടില് വിതരണം നിര്‍ത്തി. പിന്നീട് അടിയന്തര കമ്മിറ്റി ചേര്‍ന്ന് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ഇന്നലെ രണ്ടാം ഘട്ടം വിതരണത്തിനു കൊണ്ടുവന്ന കട്ടിലുകളില്‍ ഒന്നാണ് അധികൃതരുടെ കണ്മുന്നില് ഒടിഞ്ഞു വീണത്. ബലമില്ലാത്ത തടികൊണ്ടാണ് പല കട്ടിലും നിര്‍മ്മിച്ചതെന്നു കണ്ടെത്തി. 20 ലക്ഷം മുടക്കിയാണ് ‘വയോജനങ്ങള്‍ക്കൊരു കട്ടില് പദ്ധതി’ നടപ്പാക്കുന്നത്. 60 വയസ്സിനു മുകളിലുള്ള 540 പേര്‍ക്കാണ് കട്ടില് നല്‍കുന്നത്. ഒരു കട്ടിലിന് 2800 രൂപ വച്ച് കോട്ടയത്തുള്ള ഫര്‍ണിച്ചര്‍ സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയത്. ആദ്യ ഘട്ടത്തില്‍ 161 കട്ടില് വിതരണം ചെയ്തു. ഇതില്‍ കിടന്ന പലരും പരാതിയുമായി പഞ്ചായത്തിലെത്തിയെങ്കിലും അധികൃതര്‍ കാര്യമായെടുത്തില്ല. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.…
താമരക്കുളം ഗ്രാമം കേട്ടത് ഭിന്നശേഷിക്കാരായ മക്കളെയും അമ്മയെയും കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍
ചാരുംമൂട്: ചൊവ്വാഴ്ച രാവിലെ താമരക്കുളം ഗ്രാമം കേട്ടത് ഭിന്നശേഷിക്കാരായ മക്കളെയും അമ്മയെയും വീട്ടില്‍ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെന്ന വാര്‍ത്തയായിരുന്നു. കിഴക്കേമുറി പച്ചക്കാട് കലാഭവനത്തില്‍ ശശിധരന് പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കള്‍ കലമോള് (33), മീനുമോള് ( 32 )എന്നിവര്‍ മരിച്ചത് നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. മക്കളെയും അമ്മയെയും കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതുമാത്രമാണ് പറയാനുള്ളത്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ പ്രസന്നയുടെ സഹോദരി സുജാത തൊഴിലുറപ്പ് ജോലിക്കായി പോകുന്നതിനിടയിലാണ് പ്രസന്നക്കും മക്കള്‍ക്കുമുള്ള പ്രഭാത ഭക്ഷണവുമായി ഈ വീട്ടിലെത്തിയത്. ജനല്‍ ചില്ലുകള്‍ പൊട്ടിയതും ഭിത്തിയില്‍ കരിപുരണ്ടതും കണ്ട സുജാത വാതില്‍ തുറന്നപ്പോഴാണ് മൂവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. രണ്ടു പേരെ രണ്ടു കട്ടിലിലും ഒരാളെ തറയിലും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിയനിലയിലായിരുന്നു. മുറിയുടെ ജനാലകളും ഗ്രില്ലുകളും തകര്‍ന്ന നിലയിലാണ്. നാട്ടുകാരെത്തി അധികൃതരെ അറിയിക്കുകയായിരുന്നു.…
കോവിഡ് അവലോകന യോഗം ഇന്ന്; പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ ഉണ്ടാവില്ല
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക് ഡൗണ്‍ ഫലപ്രദമായിരുന്നോ എന്ന് യോഗം വിലയിരുത്തും. വിദേശത്തുള്ള മുഖ്യമന്ത്രി ഓണ്‍ലൈനില്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാല്പതിനായിരത്തിലധികം പേര്‍ക്കാണ് ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന വിലയിരുത്തലുകളും ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ശക്തമാണ്. അതു കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് സര്‍ക്കാരും കാണുന്നത്. ടി.പി.ആര് ഒഴിവാക്കി ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന വിമര്‍ശനവും സര്‍ക്കാര്‍ നേരിടുന്നുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ ഇടയില്ലെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടായേക്കും. രോഗ വ്യാപന തോത് ഉയരുമ്ബോഴും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം…
യാത്രയ്ക്കിടെ ഹൃദയാഘാതം; ബസിലെ യുവാവിന് രക്ഷകരായി സഹയാത്രികരായ നഴ്സും ജീവനക്കാരും
കൊല്ലം: ( 14.01.2022) ബസ് യാത്രക്കാരനായ യുവാവിന് രക്ഷകരായി അതേ വാഹനത്തിലുണ്ടായിരുന്ന നഴ്സും ജീവനക്കാരും. കൊട്ടിയത്തിനും ഉമയല്ലൂരിനും ഇടയ്ക്ക് വച്ച് ബസ് നീങ്ങുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതമുണ്ടായത്. ബസിലെ വനിതാ കന്‍ഡക്ടര്‍ ശാലിനിയാണ് സീറ്റിലിരുന്ന യുവാവ് കുഴഞ്ഞുവീഴുന്നത് ആദ്യം കണ്ടത്. ഉടന്‍ ബസ് നിര്‍ത്തിക്കുകയായിരുന്നു. തിരുവനന്തരപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സൂപെര്‍ഫാസ്റ്റ് ബസില്‍ ബുധനാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. ഹോളിക്രോസ് ആശുപത്രിയിലെ ഡ്യൂടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലിജി എം അലക്സിന്റെയും ശാലിനിയുടെയും സമോയചിത ഇടപെടലും ഡ്രൈവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതും യുവാവിന് തുണയായി. ബസിലുണ്ടായിരുന്ന ലിജി ഉടന്‍തന്നെ ഓടിയെത്തി യുവാവിന് സിപിആര്‍ നല്കി. എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടത് ലിജിയാണ്. ബസ് ഡ്രൈവര്‍ ശ്യാം കുമാര്‍ ഉടന്‍ തന്നെ ബസ് അടുത്തുള്ള സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്തിരുന്ന ചിലരോട് യുവാവ്…
കണ്ണൂര്‍ നഗരത്തില്‍ ഓടുന്ന ബസ്സിന് തീപിടിച്ചു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂര്‍ പൊടിക്കുണ്ടിലാണ് സംഭവം. അഞ്ചാംപീടിക – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിലാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവര്‍ ബസ് നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു . പിന്നീട് നിന്ന് കത്തിയ ബസ്സ് അഞ്ച് മിനിറ്റിനകം പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ബസ്സില്‍ നിന്ന് മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ തീ പടരാതെ ഉടന്‍ തന്നെ തീയണച്ചു. ഡീസല്‍ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ചതിനാല്‍ ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവായത് .അതെസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ വ്യക്തമാക്കുന്നു.
ക്ഷേത്രം ഏറ്റെടുക്കുന്നത് തടഞ്ഞു, ഓങ്ങല്ലൂര്‍ കടപ്പറമ്ബത്ത് കാവില്‍ സംഘര്‍ഷാവസ്ഥ
പട്ടാമ്ബി: ക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം ക്ഷേത്ര കമ്മിറ്റി തടഞ്ഞു. ഓങ്ങല്ലൂര്‍ കടപ്പറമ്ബത്ത് കാവില്‍ ചുമതലയേല്‍ക്കാനെത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫിസറെയാണ് തടഞ്ഞത്. ഭജനയും കുത്തിയിരിപ്പുമായി കുട്ടികളും സ്ത്രീകളും പിന്തുണ നല്‍കിയതോടെ പ്രതിഷേധം കനത്തു. ദേവസ്വം ബോര്‍ഡ് നടപടി പ്രതീക്ഷിച്ചിരുന്നതിനാല്‍ രാവിലെ മുതല്‍ ഹൈന്ദവ സംഘടനകള്‍ ക്ഷേത്രത്തില്‍ ഭജന ചൊല്ലി പ്രതിഷേധം ആരംഭിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സംഘടന ഭാരവാഹികളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തി. ഏറ്റെടുക്കലിനെതിരെ ക്ഷേത്ര കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഡിസംബര്‍ ഏഴിന് വിധി വരാനിരിക്കെ ബോര്‍ഡിെന്റ തിരക്കിട്ടുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, കോടതി വിധി വരുന്നത് വരെ കാത്തു നില്‍ക്കാനാകില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിയമാനുസൃതമായി നടപ്പാക്കുമെന്ന നിലപാടില്‍ ബോര്‍ഡ് ഉറച്ചുനിന്നു. രണ്ടു കൂട്ടരും നിലപാട് കടുപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി വി.…