ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍കാര്‍ഡിലെ പേരുവെട്ടും; കര്‍ശന നിര്‍ദ്ദേശം

തൃശൂര്‍: ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡിലുള്ളവരുടെ പേരുകള്‍ കാര്‍ഡില്‍നിന്നു നീക്കാന്‍ കര്‍ശന നിര്‍ദ്ദേശം. ഫെബ്രുവരി 15ന് മുന്‍പായി ഇതു പൂര്‍ത്തിയാക്കാത്ത മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കെതിരെയാകും നടപടി. 25,000 ലേറെ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ ഇപ്പോഴും ആധാര്‍ ലിങ്കിങ് നടത്തിയിട്ടില്ലെന്നാണ് കണക്ക്. ഈ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് (പിങ്ക്, മഞ്ഞ കാര്‍ഡുകള്‍) പൊതുവിഭാഗത്തിലേക്കു (നീല, വെള്ള കാര്‍ഡുകള്‍) മാറ്റാനും നീക്കമുണ്ട്. റേഷന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്. റേഷന്‍ കടകളിലെ ഇ പോസ് മെഷീന്‍ ഉപയോഗിച്ചു ലിങ്കിങ് നടത്തുകയാണ് ആദ്യ വഴി. കേരളത്തിലെ ഏതു റേഷന്‍ കടകളില്‍ നിന്നും ആധാര്‍ ലിങ്കിങ് നടത്താനാകും. പേര് ബന്ധിപ്പിക്കേണ്ടയാള്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി റേഷന്‍ കടകളിലെത്തണം. അക്ഷയ സെന്ററിലൂടെയും ലിങ്കിങ് നടത്താം.

നടനും എം.എൽ.എയുമായ മുകേഷുമായുള്ള വിവാഹ മോചന വാർത്ത സ്ഥിരീകരിച്ച് മേതിൽ ദേവിക.

പല കാരണങ്ങളാൽ ഒത്തു പോകാൻ കഴിയാത്തതിനാലാണ് എറണാകുളത്തെ അഭിഭാഷകൻ മുഖേന നോട്ടിസയച്ചത്. ഗാർഹിക പീഡനമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച ദേവിക സൗഹാർദപരമായി പിരിയാനാണ് ആഗ്രഹിക്കുന്നതെന്നും പാലക്കാട് പറഞ്ഞു. പിരിയാൻ ഞാനാണ് തീരുമാനിച്ചത്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. മുകേഷിന് മേൽ ചളി വാരിയെറിയാൻ താല്പര്യമില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്നത്. ലീഗൽ നോട്ടീസ് നല്കിയിട്ടുണ്ട്. ഗാർഹിക പീഡനമെന്ന പ്രചാരണം തെറ്റ് വ്യക്തിപരമായ കാരണങ്ങളാലാണ് പിരിയുന്നതെന്നും മേതിൽ ദേവിക പറഞ്ഞു. വിവാദങ്ങൾക്ക് താല്പര്യമില്ല. വിവാഹം എറണാകുളത്ത് രജിസ്‌റ്റർ ചെയ്തതിനാലാണ് അവിടുത്തെ അഭിഭാഷകൻ വഴി നോട്ടിസ് അയച്ചത് .മുകേഷ് നല്ല തിരക്കുള്ള പൊതുപ്രവർത്തകനാണ്. എന്റെ കലാജീവിതവുമായി ഒത്തുപോകാൻ കഴിയില്ലെന്ന് എട്ട് വർഷത്തിനിടെ പല സാഹചര്യങ്ങളിൽ മനസിലാക്കി.മുകേഷിനെ ഒരു വില്ലനായി ചിത്രീകരിക്കേണ്ടതില്ല. രണ്ടു പേരുടേയും ആശയങ്ങൾ വ്യത്യസ്തമാണ്.മുകേഷുമായി സംസാരിക്കാറുണ്ടെന്നും അവർ പറഞ്ഞു. നോട്ടിസിന് മുകേഷ് മറുപടി നൽകിയിട്ടില്ല. കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങാതെ പരിഹാരം…

വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു യുവാവുണ്ട് രാജസ്ഥാനിൽ. മാസത്തിൽ 25 ദിവസം ഉറങ്ങുന്ന 42കാരനായ പുർഖരം.

ജയ്പൂർ: ഒരാൾക്ക് ഒരു ദിവസം എത്ര നേരം കിടന്നുറങ്ങാൻ സാധിക്കും. ആരോഗ്യകരമായ ഉറക്കം ആറ് മുതൽ എട്ട് വരെ മണിക്കൂറാണ്. ഉറക്കം അതിനേക്കാൾ കൂടിയാൽ ക്ഷീണം കൂടിയേക്കാം…. എന്നാൽ വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു യുവാവുണ്ട് രാജസ്ഥാനിൽ. മാസത്തിൽ 25 ദിവസം ഉറങ്ങുന്ന 42കാരനായ പുർഖരം. ഭദ്വ ഗ്രാമത്തിലുള്ള ഇയാളുടെ ഉറക്കത്തിന് കാരണം ആക്‌സിസ് ഹൈപ്പർസോംനിയ എന്ന പ്രത്യേക രോഗമാണ്. രാമയണ കഥകളിൽ ആറ് മാസം ഉറങ്ങുന്ന കുംഭകർണനെ കുറിച്ച്‌ പലരും വായിച്ചുകാണും. രാവണന്റെ സഹോദകനായ കുംഭകർണൻ ഒരു വർഷത്തിൽ ആറ് മാസമാണ് ഉറങ്ങുക. പുർഖരത്തിന് കഴിഞ്ഞ 23 വർഷമായി ഈ രോഗമുണ്ട്. വീടിനടുത്ത് ഒരു കട നടത്തുകയാണ് ഇയാൾ. ഉറക്കം കാരണം മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് കട തുറക്കാറുള്ളത്. ഉറക്കം തുടങ്ങിയാൽ പിന്നെ ആർക്കും ഉണർത്താൻ സാധിക്കില്ല. പലവിധ ചികിൽസകളും നടത്തി. ഇപ്പോഴും…

സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കി നിയമം പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക.

ഇസ്ലാമിക നിയമപ്രകാരം ഒരു പുരുഷന് നാല് സ്ത്രീകളെ വരെ ഭാര്യമാരാക്കാം. എന്നാല്‍ ഈ നിയമത്തിന് ബദല്‍ നിയമവുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രാജ്യത്ത് ഇനി സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടം പോലെ എത്രവേണമെങ്കിലും വിവാഹം കഴിക്കാം. സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കി നിയമം പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ഇതടക്കം വിവാഹ സങ്കല്‍പ്പങ്ങളില്‍ വന്‍ പൊളിച്ചെഴുത്താണ് നിയമം വഴി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. എന്തായാലും ഇത് ദക്ഷിണാഫ്രിക്കയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ യാഥാസ്ഥിതികരേയും ചില മതക്കാരേയും ഇത് പ്രകോപിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ബിസിനസുകാരനും നാലു ഭാര്യമാരുമുള്ള മുസാ മസ്ലീക്ക് ആണ് ആദ്യം എതിര്‍പ്പുമായി രംഗത്ത് എത്തിയത്. ആഫ്രിക്കന്‍ സംസ്‌ക്കാരത്തെ തന്നെ ഇത് നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത്തരം കുടുംബത്തില്‍ പിറക്കുന്ന കുട്ടികളുടെ ഐഡന്റിറ്റി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ആഫ്രിക്കയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ആഫ്രിക്കന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി…

വരന് കാഴ്ചശക്തി കുറവായതിനാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു.

കാഴ്ചശക്തി കുറവായ വരന് പവറുള്ള കണ്ണട ഉപയോഗിക്കാതെ പത്രം വായിക്കാന്‍ പോലും കഴിയില്ലെന്ന് കണ്ടെത്തിയതോടെയാണ് വധുവിന്റെ പിന്മാറ്റം.ഉത്തര്‍പ്രദേശിലെ ഔരിയ എന്ന സ്ഥലത്താണ് സംഭവം. അര്‍ജുന്‍ സിങ്ങിന്റെ മകളായ അര്‍ച്ചനയാണ് വിവാഹത്തിന് തൊട്ടുമുന്‍പ് പിന്മാറിയത്. ശിവ എന്ന ചെറുപ്പക്കാരനുമായാണ് അര്‍ച്ചനയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ദിവസം ബന്ധുക്കളുമായി വീട്ടിലേക്ക് വരുമ്ബോള്‍ വരന്‍ കണ്ണട ധരിച്ചിട്ടുള്ളതായി വധു ശ്രദ്ധിച്ചു. ചടങ്ങില്‍ വരന്‍ കണ്ണട ധരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വരന് കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്നായി സദസിലെ ചര്‍ച്ച. പിന്നാലെ കണ്ണട മാറ്റിവെച്ച്‌ പത്രം വായിക്കാന്‍ വധുവും ബന്ധുക്കളും ശിവയോട് ആവശ്യപ്പെട്ടു. വരന് ഇതിന് സാധിച്ചില്ല. ഇതോടെയാണ് വിവാഹത്തില്‍ നിന്ന് അര്‍ച്ചന പിന്മാറിയത്. സത്യം മറച്ചുവെച്ച്‌ കല്യാണത്തിന് ശ്രമിച്ചു എന്നാരോപിച്ച്‌ അര്‍ച്ചനയുടെ ബന്ധുക്കള്‍ ശിവയുടെ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. നല്‍കിയ സ്ത്രീധനം തിരികെ നല്‍കണമെന്ന് അര്‍ച്ചനയുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും വരന്റെ കുടുംബം അതിന്…

ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ ഉപയോഗം കേഴ്വിശക്തിയെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

വാഷിംഗ്ടണ്‍ : ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ അമിതമായ ഉപയോഗം ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും പില്‍ക്കാലത്ത് കേള്‍വി തടസ്സത്തിന് കാരണമാകുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ആരോഗ്യത്തിന് സുരക്ഷിതമെന്ന് കരുതുന്ന 70 ഡെസിബെല്‍ ശരാശരിക്കും മുകളിലാണെന്നും പഠനത്തില്‍ പറയുന്നു. കുട്ടികളെ സംബന്ധിച്ച്‌ അവരുടെ ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ച പൂര്‍ണമായിട്ടുണ്ടാവില്ല. ഇത് ഭാവിയില്‍ കേള്‍വി തകരാറിന് കാരണമാകും. കുട്ടികള്‍ക്ക് ഭാവിയില്‍ പഠനത്തിനും സമൂഹവുമായി ഇടപഴകുന്നതിനും ശരിയായ കേള്‍വി ശക്തി അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. സ്വാഭാവിക കേള്‍വി ശക്തിയുടെ പ്രശ്‌നങ്ങള്‍ ആശയവിനിമയ പ്രശ്‌നങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടല്‍, അപകട സാധ്യതകള്‍, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു. ഹെഡ്‌ഫോണ്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സിസ്റ്റം ആണ് ചെറുപ്പക്കാരും കുട്ടികളും അധികമായി ഉപയോഗിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷന്‍ ആന്റ് ഹെല്‍ത്ത് ശുപാര്‍ശ ചെയ്യുന്ന 85 ഡെസിബെല്‍ പരിധി…

വിവാഹ മോചനം കഴിഞ്ഞു, കുട്ടികളെ വിട്ടുകിട്ടാൻ അമേരിക്കയിലെ ഫെഡറൽ കോടതിയിൽ, നടി രംഭയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ – വാർത്തയോട് പ്രതികരിച്ചു താരം

ഒരു കാലത്ത് മലയാളികൾക്ക് സുപരിചിതയായ നടിയായിരുന്നു രംഭ. വിജയ ലക്ഷ്മി എന്നാണ് രംഭയുടെ യഥാർത്ഥ പേര്. ആദ്യ കാലങ്ങളിൽ അമൃത എന്നായിരുന്നു താരം അറിയപ്പെട്ടിരുന്നത്. പിന്നീട് അത് മാറിയാണ് രംഭ എന്നാകുന്നത്. 1992ൽ സർഗം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ഉടനെ തന്നെ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയ താരം. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ പ്രകടനം ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ? ഒരു സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഇത്. വിനീത് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. അതിനു ശേഷം ഒരു തെലുങ്ക് ചിത്രത്തിൽ താരത്തിന് അവസരം ലഭിച്ചു. ആ ഒക്കത്തി അടക്കൂ എന്ന ചിത്രമായിരുന്നു അത്. അതിലൂടെ അവസരങ്ങളുടെ വലിയൊരു ജാലകമാണ് രംഭയ്ക്ക് മുന്നിൽ തുറന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എങ്കിലും മലയാള സിനിമയെ താരം പൂർണമായും കഴിഞ്ഞില്ല.…

Manoj K. Jayan | രണ്ടു വര്‍ഷം മുന്‍പ് മകന്റെ ക്‌ളാസില്‍ പാട്ടുമായി മനോജ് കെ. ജയന്‍; ഓര്‍മ്മകള്‍ നിറയുന്ന വീഡിയോ

തേജാലക്ഷ്മി എന്ന് വിളിക്കുന്ന കുഞ്ഞാറ്റയുടെയും കുഞ്ഞനുജന്‍ അമൃതിന്റെയും അച്ഛനാണ് മനോജ് കെ. ജയന്‍. ഈ സ്കൂള്‍ വര്‍ഷം ആരംഭിക്കുമ്ബോള്‍, മകന്റെ സ്കൂളിലെ നനുത്ത ഓര്‍മ്മയുടെ വീഡിയോയുമായി എത്തുകയാണ് അദ്ദേഹം. രണ്ടു വര്‍ഷം മുന്‍പ് മകന്റെ ക്‌ളാസില്‍ പോയി തന്നിലെ ഗായകനെ പുറത്തെടുക്കാന്‍ മനോജ് കെ. ജയന് അവസരം ലഭിച്ചിരുന്നു. ക്‌ളാസ്സിലെ ബാക്ക്ബെഞ്ചില്‍ ഒരാള്‍ കൂടിയുണ്ട്, ഭാര്യ ആശ. മനോജ് പാടുന്നത് ക്യാമറയില്‍ പകര്‍ത്തുകയാണ് ആശ. ആ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണിത്. “ഇന്ന്.. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് ,മോന്‍റെ (അമൃത്) ക്ലാസ്സില്‍ (ചോയ്സ് സ്കൂള്‍, എറണാകുളം) ഒരു ഫങ്ക്ഷന് പോയപ്പോള്‍.. ബാക്ക്ഗ്രൗണ്ടില്‍ ക്ലാസ് ടീച്ചറിന്റെ ശബ്ദം കേള്‍ക്കാം.. ഏറ്റവും ബാക്സീറ്റില്‍ ഭാര്യ ആശ വീഡിയോ എടുക്കുന്നു. അസുലഭ നിമിഷം. ക്ലാസ്സ് റൂമില്‍ ഇങ്ങനെ ഒരുമിച്ചിരുന്ന് കളിച്ച്‌ ചിരിച്ചുല്ലസിച്ച്‌ പഠിക്കാന്‍,…

നമുക്ക് ഒന്നിച്ചു വളര്‍ന്ന് സ്നേഹിച്ചു മരിക്കാം, ഹാപ്പി ബര്‍ത്ത്ഡേ ഏട്ടാ; ​ഗോപി സുന്ദറിന് ആശംസകളുമായി ഹിരണ്‍മയി

മലയാളത്തിന്റെ പ്രിയ സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദര്‍. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ​ഗായികയുമായ അഭയ ഹിരണ്‍മയി. കോവിഡ് കാലത്തിനു മുന്‍പ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വിഡിയോയ്ക്കൊപ്പമാണ് ആശംസ കുറിച്ചത്. ഹാപ്പി ഹാപ്പി ബര്‍ത്ത്ഡേ ഏട്ടാ, ഐ ലവ് യൂ. ഒന്നിച്ചു വളര്‍ന്ന് സ്നേഹിച്ച്‌ മരിക്കാം. മികച്ച ആരോ​ഗ്യവും സമാധാനവും നല്‍കി അനു​ഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ ഹീ​ഗോ, ശിവാജി, പുരുഷു, തങ്കപ്പന്ഡ, മാഷ, കല്യാണി പിന്നെ ഞാനും- ഹിരണ്‍മയി കുറിച്ചു. ഉക്രെയിനിലേക്കുള്ള യാത്രക്കിടയില്‍ തെരുവില്‍ കുട്ടികള്‍ക്കൊപ്പം പ്രകടനം നടത്തുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ​ഗോപിസുന്ദറിന് ആശംസകളുമായി എത്തുന്നത്.

ഭാര്യ പ്രഗ്നന്റ് ആയ സമയത്ത് ആശുപത്രി ചിലവിന് പൈസ ഇല്ലായിരുന്നു, അന്ന് ചെയ്യേണ്ടി വന്ന ചിത്രമായിരുന്നു അത്‌ .

ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് ടൊവിനോ തോമസ്. ഒരുപാട് കഷ്ടപ്പെട്ട് ശേഷമാണ് മോളിവുഡിലെ താരമൂല്യമുളള നടന്മാരില്‍ ഒരാളായി ടൊവിനോ മാറിയത്. എന്ന് നിന്‌റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായത്. പൃഥ്വിരാജ് നായകനായ ചിത്രത്തിലെ ക്യാരക്ടര്‍ റോള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നായകനായുളള സിനിമകള്‍ കൂടുതല്‍ ടൊവിനോയ്ക്ക് ലഭിക്കുകയായിരുന്നു. മെക്‌സിക്കന്‍ അപാരത എന്ന സിനിമ ഹിറ്റായതോടെ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നടന്‍ മാറി. തുടര്‍ന്ന് കൈനിറയെ സിനിമകളുമായിട്ടാണ് നടന്‍ മുന്നേറിയത്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം ടൊവിനോ പ്രവര്‍ത്തിച്ചിരുന്നു. സഹനടനായി നിരവധി സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ടൊവിനോ പിന്നീട് നായക വേഷങ്ങള്‍ ചെയ്തുതുടങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് ചിത്രം ചാര്‍ലിയില്‍ ഒരു റോളില്‍ ടൊവിനോയും അഭിനയിച്ചിരുന്നു. മാര്‍ട്ടിന്‍ പ്രകാട്ടിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം…