ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനവും കരുതല്‍ ധന അനുപാതം (സി.ആര്.ആര്) 0.50 ശതമാനം കൂട്ടിയതിന്റെ ചുവടുപിടിച്ച് വായ്പകളുടെ അടിസ്ഥാന പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ബാങ്ക് ഒഫ് ബറോഡയും ഐ.സി.ഐ.സി.ഐ ബാങ്കും. മറ്റ് ബാങ്കുകളും വൈകാതെ ഇതേപാത സ്വീകരിച്ചേക്കും. ഐ.സി.ഐ.സി.ഐ ബാങ്ക് മേയ് നാലിന് പ്രാബല്യത്തില്‍ വന്നവിധം റിപ്പോ അധിഷ്ഠിത എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഐ-ഇ.ബി.എല്‍.ആര്)ഐ.സി.ഐ.സി.ഐ ബാങ്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ചു. 8.10 ശതമാനമാണ് പുതിയനിരക്ക്. ബാങ്ക് ഒഫ് ബറോഡ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് (ബി-ആര്.എല്‍.എല്‍.ആര്) ബാങ്ക് ഒഫ് ബറോഡ 0.40 ശതമാനം വര്‍ദ്ധിച്ച് 6.90 ശതമാനമാക്കി. പുതിയനിരക്ക് ഇന്നലെ പ്രാബല്യത്തില്‍ വന്നു. എങ്ങനെ ബാധിക്കും? ഇ.എം.ഐ ബാദ്ധ്യത ഉയരുമെന്നതിനാല്‍ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇ.ബി.എല്‍.ആര്) അധിഷ്ഠിതമായി നിലവില്‍ വായ്പയുള്ളവര്‍ക്കും പുതുതായി വായ്പ തേടുന്നവര്‍ക്കും തിരിച്ചടിയാണ് നിരക്കുവര്‍ദ്ധന. എഫ്.ഡി പലിശയും…
Category: Lifestyle
പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന, സിലിണ്ടറിന് 104 രൂപ കൂടി
മെയ് മാസം പിറന്നതോടെ സാധാരണക്കാരന് വിലക്കയറ്റത്തിന്റെ മറ്റൊരു ആഘാതം കൂടി… പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവാണ് എണ്ണക്കമ്ബനികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മെയ് ഒന്നിന് എണ്ണക്കമ്ബനികള്‍ എല്‍പിസി ഗ്യാസ് സിലിണ്ടറിന് 104 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഈ വര്‍ദ്ധനവ് വാണിജ്യ ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് ബാധകമാവുക. പുതിയ നിരക്കനുസരിച്ച് ഇപ്പോള്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില രാജധാനി ഡല്‍ഹിയില്‍ 2,355 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഏപ്രില്‍ ഒന്നിനും വാണിജ്യ ഗ്യാസ് സിലിണ്ടറിന് 268.50 രൂപ കൂട്ടിയിരുന്നു. എണ്ണക്കമ്ബനികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന വര്‍ദ്ധനവ് നിലവില്‍ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ക്ക് ബാധകമല്ല. ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ വില സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് ഡല്‍ഹിയില്‍ 949.5 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 976 രൂപയും മുംബൈയില്‍ 949.50 രൂപയും ചെന്നൈയില്‍ സബ്സിഡിയില്ലാത്ത സിലിണ്ടറിന് 965.50 രൂപയുമാണ് വില. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ പുതിയ…
അടുത്ത കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധര്‍. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരംഗത്തിന് കാരണമെന്നും ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന് എ.എന്‍.ഐയോട് വ്യക്തമാക്കി. നേരത്തെ പടര്‍ന്ന ഒമിക്രോണ്‍ ബിഎ.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. എന്നാല്‍ അടുത്ത വ്യാപനം ഉണ്ടാകുന്നത് മറ്റൊരു വകഭേദം മൂലമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘വൈറസ് ഇവിടെ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടാവും. ചില സമയത്ത് ഉയര്‍ന്നും ചില സമയത്ത് താഴ്ന്നും നിലനില്ക്കും. അടുത്ത വേരിയന്റ് വരുമ്ബോള്‍ വ്യാപനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാവും. അതെപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പക്ഷെ അത് സംഭവിക്കുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍. അത് സാധാരണമായി അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്,” ഡോ രാജീവ് ജയദേവന് പറഞ്ഞു. ഒമിക്രോണിനെ പോലെ…
ആറ്റുകാല്‍ പൊങ്കാല നാളെ; ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാലയിടാം
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല വ്യാഴാഴ്ച നടക്കും. രാവിലെ 10.50 ന് അടുപ്പുവെട്ട് നടക്കും. ഉച്ചക്ക് 1.20 നാണ് പൊങ്കാല നിവേദ്യം. കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തര്‍ക്ക് വീടുകളില്‍ ഈ സമയത്ത് പൊങ്കാലയിടാം. കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ചാലുടന്‍ ശ്രീകോവിലില്‍നിന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി. ഈശ്വരന് നമ്ബൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ചശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും സഹ മേല്‍ശാന്തി അഗ്നി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. ഉച്ചക്ക് 1.20ന് ക്ഷേത്ര പൂജാരി പൊങ്കാല നിവേദിക്കും. ഭക്തര്‍ വീടുകളിലൊരുക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ആറ്റുകാല്‍…
രാജ്യത്ത് 54 ചൈനീസ് ആപുകള്‍ കൂടി നിരോധിച്ചു
ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ 54 ചൈനീസ് ആപുകള്‍ കൂടി നിരോധിച്ചു. ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തിയാണ് ആപുകള്‍ നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചൈന അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് 54 ആപുകള്‍ കൂടി നിരോധിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഈ ആപ്ലിക്കേഷനുകള്‍ തടയാന്‍ ഗൂഗിളിന്റെ പ്ലേസ്റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്പ് സ്റ്റോറുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോര്‍ വഴി ഇന്ത്യയില്‍ ആക്സസ് ചെയ്യുന്നതില്‍ നിന്ന് 54 ആപ്ലിക്കേഷനുകള്‍ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ബ്യൂട്ടി ക്യാമറ സ്വീറ്റ് സെല്‍ഫി, ബ്യൂട്ടി ക്യാമറ സെല്‍ഫി, ഇക്കുലൈസര്‍ & ബാസ് ബൂസ്റ്റര്‍,ക്യാംകാര്‍ഡ് ഫോര്‍ സെയില്‍സ് ഇഎന്‍ടി,ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്,വിവ വീഡിയോ എഡിറ്റര്‍,ടെന്‍സന്റ് സ്ക്രയവര്‍,ഓന് മോജി ചെസ്,ഓന്‍മോജി അരീന,ആപ്പ് ലോക്ക്,ഡുവല്‍ സ്പേയ്സ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചതെന്ന്…
പിതാവിന്റെ മൂന്നര പതിറ്റാണ്ട് മുമ്ബുള്ള കടം വീട്ടാനുള്ള നാസറിന്റെ അന്വേഷണം പരിസമാപ്തിയില്‍.
തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടിന് മുമ്ബ് പിതാവ് വാങ്ങിയ കടംവീട്ടാനുള്ള മകന്റെ അന്വേഷണം പരിസമാപ്തിയിലാകുമ്ബോഴും പെരുമാതുറ സ്വദേശി നാസറിന് ചെറിയ ദുഖം ബാക്കി. തന്റെ പിതാവിന് പണം കടംനല്‍കിയ സുഹൃത്തിനെ നാസര്‍ ഒടുവില്‍ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹം ഒന്നരവര്‍ഷം മുന്‍പ് മരിച്ചുപോയിരുന്നു. കൊല്ലം പരവൂര്‍ സ്വദേശിയായ ലൂഷ്യസായിരുന്നു 35 വര്‍ഷം മുമ്ബ് നാസറിന്റെ പിതാവ് അബ്ദുള്ളക്ക് ഗള്‍ഫില്‍ ജോലി കണ്ടെത്താന്‍ പണം നല്കി സഹായിച്ചിരുന്നത്. പിതാവിന്റെ സുഹൃത്തിനെ കണ്ടെത്തുന്നതിനായി ഒരാഴ്ച മുന്‍പ് നാസര്‍ പത്രപ്പരസ്യം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 31നാണ് പിതാവ് അബ്ദുല്ലയുടെ സുഹൃത്തിനെ അന്വേഷിച്ച് നാസര്‍ പത്രപ്പരസ്യം നല്‍കുന്നത്. പരസ്യം കണ്ട് നിരവധി പേരെത്തിയെങ്കിലും അബ്ദുല്ലയുടെ പ്രിയസുഹൃത്ത് ലൂഷ്യസ് അപ്പോഴും കാണാമറയത്ത് തുടര്‍ന്നു. ലൂയിസ് എന്ന പേരു വച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം. പിന്നീട് ലൂയിസ് ലൂഷ്യസ് ആയി, കൊല്ലം പരവൂര്‍ സ്വദേശിയാണെന്നും കണ്ടെത്തി. ലൂഷ്യസ് മരിച്ചെങ്കിലും കുടുംബം ഇപ്പോഴും…
ഫെബ്രുവരി 15നകം റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് റേഷനിങ് അധികൃതര്‍
കൊച്ചി: റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാറുമായി 15നകം ലിങ്ക് ചെയ്യണമെന്ന് റേഷനിങ് അധികൃതര്‍. അല്ലാത്ത പക്ഷം, കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും. ആദ്യഘട്ടമായി മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലെ വെള്ള നിറത്തിലേക്ക് മാറ്റും. ഇതോടെ റേഷന്‍ ധാന്യങ്ങളുടെ ലഭ്യതയുടെ അളവും നിരക്കും മാറും. നിലവില്‍ മഞ്ഞ കാര്‍ഡുകാര്‍ക്ക് റേഷന്‍ധാന്യം സൗജന്യവും പിങ്ക് കാര്‍ഡിന് കിലോ രണ്ടു രൂപയും നീല കാര്‍ഡിന് നാല് രൂപയും വെള്ളക്കാര്‍ഡിന് 10.90 പൈസയുമാണ് നിരക്ക്. പിങ്ക് നിറത്തിലെ കാര്‍ഡുകള്‍ക്ക് റേഷന്‍ വിഹിതം ആളൊന്നിന് അഞ്ച് കിലോയെന്ന തോതിലാണ്. പൊതു വിഭാഗത്തിന് നിശ്ചിത തോത് മാത്രമാണ്. നിലവില്‍ ഒരാള്‍ പല കാര്‍ഡുകളിലൂടെ അധികറേഷന്‍ വിഹിതം കൈപ്പറ്റുകയും സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാരും എന്‍ആര്‍ഐ അടക്കമുള്ളവരും മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണെന്നുമാണ് ആക്ഷേപം. കൊവിഡിനെ തുടര്‍ന്നുള്ള പ്രധാനമന്ത്രി അന്ന യോജനയിലൂടെയുള്ള സൗജന്യ അരിയും ഇതിലൂടെ അനധികൃതമായി ഇവര്‍…
കേരളത്തില്‍ ഇപ്പോഴുള്ള പാതകളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെ; പാതകളിലെ തുടര്‍ച്ചയായ കടുത്ത വളവുകളാണു തടസം; മെട്രോ മാന്‍ പറഞ്ഞത് പ്രതീക്ഷ….
കൊച്ചി: വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലാകില്ലെന്നു മെട്രോമാന് ഇ.ശ്രീധരന് പറയുന്നത് ചര്‍ച്ചയാക്കാന്‍ സിപിഎം. സില്‍വര്‍ലൈന്‍ പദ്ധതിയോടുള്ള എതിര്‍പ്പില്‍ മാറ്റമില്ലെങ്കിലും വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈനിനു പകരമാകില്ലെന്നാണ് ശ്രീധരന് വ്യക്തമാക്കുന്നത്. ഇതിനെ ചര്‍ച്ചയാക്കാനാണ് സിപിഎം തീരുമാനം. ബജറ്റില്‍ രാജ്യത്തു 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി നിര്‍മ്മിക്കുമെന്നു പ്രഖ്യാപിച്ചതോടെ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി വന്ദേഭാരത് ട്രെയിന്‍ എത്തിപ്പോയെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂര്‍ എംപിയുമെല്ലാം പറയുന്നത്. ഇതിനിടെയാണ് ശ്രീധരന്റെ നിലപാട് വിശദീകരണം. വേഗം കൂടിയ ലോക്കോമോട്ടീവുകളും കോച്ചുകളും ഇന്ത്യന്‍ റെയില്‍വേയില്‍ നേരത്തെ തന്നെയുണ്ടെങ്കിലും അവ ഓടിക്കാനാവശ്യമായ ട്രാക്കില്ലെന്നതാണു രാജ്യം നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ സില്‍വര്‍ ലൈന്‍ വേണമെന്ന നിലപാട് ആവര്‍ത്തിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ആലോചിക്കുന്നത്. ശ്രീധരന്റെ വാക്കുകള്‍ അവര്‍ ചര്‍ച്ചയാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പദ്ധതി രേഖയില്‍ മാറ്റം വരുത്തി പുതിയ…
ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കും. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകള്‍. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും.
10 വര്‍ഷം നീണ്ട വിവാഹമോചന പോരാട്ടം; ഒടുവില്‍ പിരിയേണ്ടെന്നുറപ്പിച്ച് ഭാര്യയും ഭര്‍ത്താവും
മുംബൈ: വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിവാഹമോചന പോരാട്ടം ഒടുവില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റെയും സന്തോഷകരമായ കൂടിച്ചേരലില്‍ അവസാനിച്ചു. മാനസിക രോഗാശുപത്രിയില്‍ 12 വര്‍ഷമായി തടവില്‍ തുടരുന്ന ഭാര്യയേയാണ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ലഭിച്ചതോടെ ഭര്‍ത്താവ് വീട്ടിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നെങ്കിലും അന്ന് അവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഭര്‍ത്താവ് ഒരുക്കമായിരുന്നില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിപ്പിക്കാത്തതിനാല്‍, ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷവും വര്‍ഷങ്ങളോളം ഭാര്യയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നതായി കുടുംബ കോടതി ജഡ്ജി സ്വാതി ചൗഹാന് പറഞ്ഞു. 1993ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഭാര്യയുടെ മാനസികാരോഗ്യം മോശമാണെന്ന് കാണിച്ച് ഭര്‍ത്താവ് 2009ല്‍ നല്കിയ അപേക്ഷയില്‍ ഭാര്യയെ മാനസിക രോഗാശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. 2012ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്കി. എന്നാല്‍ 2021 ഒക്ടോബറിലാണ് കേസ് ആദ്യമായി കോടതി പരിഗണിച്ചത്. 2014ല്‍ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഉത്തരവ്…