തിരുവല്ല: ജൂണ്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ തുടര്‍ച്ചയായി രണ്ടാമത്തെ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ പഠനം തുടങ്ങാനിരിക്കെ ജില്ലയില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ നെറ്റ്‌വര്‍ക്ക് പരിധിക്കു പുറത്ത്. മലയോര മേഖലയിലെ കുട്ടികളാണ് നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തില്‍ വലയുന്നത്. കഴിഞ്ഞ വര്‍ഷവും അവര്‍ ഇതേ പ്രശ്നം നേരിട്ടിരുന്നു. ഇത്തവണ ഇത് രൂക്ഷമാകാനാണ് സാധ്യത. ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കും. അതിനാല്‍, കൂടതല്‍ സമയം ക്ലാസുകളുണ്ടാകും. ഇന്റര്‍നെറ്റ് ശേഷി കുറഞ്ഞ വനമേഖലയിലെ കുട്ടികള്‍ക്ക് ഈ ക്ലാസ്സുകളില്‍ മുഴുവന്‍ സമയം പങ്കെടുക്കാന്‍ പറ്റുമോ എന്ന സംശയം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗവി മേഖലയില്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ കുട്ടികളുടെ പഠനം തടസ്സപ്പെട്ടത് വാര്‍ത്തയായിരുന്നു. അതേസമയം നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അധ്യാപകര്‍ നേരിട്ട് ഓണ്‍ലൈന്‍ ക്ലാസ്സ് കൈകാര്യം…
Category: kids special
വെര്‍ച്വല്‍ പ്രവേശനോത്സവത്തിനൊരുങ്ങി കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
എറണാകുളം> അധ്യയന വര്ഷം ആരംഭിക്കുന്ന ജൂണ് ഒന്നിന് സ്കൂള്തല വെര്ച്വല് പ്രവേശനോത്സവത്തിന് തയ്യാറായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്. അലങ്കരിച്ച വീടുകളില് മധുരവിതരണവും ഓണ് ലൈന് സന്ദേശങ്ങളുമായി ഇക്കുറി വീടുകളില് തന്നെയാകും കുട്ടികളുടെ സ്കൂള് പ്രവേശനോത്സവം ലോക്ഡൗണ് സാഹചര്യത്തില് ഇക്കുറി പൂര്ണമായും വെര്ച്വലായാണ് പ്രവേശനോത്സവ ചടങ്ങുകള് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനതല ചടങ്ങുകള് രാവിലെ 8.30 നും ജില്ലയില് സ്കൂളുകള് കേന്ദ്രീകരിച്ചുള്ള പ്രവേശനോത്സവ ചടങ്ങുകള് രാവിലെ 10 മണിക്കും ആരംഭിക്കും. ജില്ലയിലെ മുഴുവന് ജനപ്രതിനിധികളെയും ചടങ്ങുകളിലേക്ക് ക്ഷണിക്കും. 10.30 ഓടെ ചടങ്ങുകള് പൂര്ത്തിയാക്കി അതത് ക്ലാസ് ടീച്ചര്മാര് കുട്ടികളെ ക്ലാസ് ഗ്രൂപ്പുകളില് എന്റെര് ചെയ്യും. സ്കൂള് പി.ടി.എകള് മുഖാന്തരം കുട്ടികള്ക്കൊപ്പം രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള് ഏര്പ്പെടുത്തി. ക്ലാസ് അധ്യാപകര് എല്ലാ കുട്ടികളെയും ഫോണില് ബന്ധപ്പെട്ടു. പുതുതായി സ്കൂളുകളിലേക്കെത്തുന്ന ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളുടെ വീടുകളില് മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം പി.ടി.എ, വാര്ഡ് ജാഗ്രത…
റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; 13 മരണം
റഷ്യയിലെ കസാനില്‍ സ്‌കൂളില്‍ വെടിവയ്പ്. 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അജ്ഞാതരായ രണ്ട് പേരാണ് വെടിവച്ചതെന്നും അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രാദേശിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായെന്നും വിവരം. 17 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. രണ്ടാമത്തെ ഷൂട്ടര്‍ മരണപ്പെട്ടുവെന്നും വിവരം. മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വെടിവയ്പിന്റെ ശബ്ദം കേട്ട് കുട്ടികള്‍ സ്‌കൂളിലെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജനലിലൂടെ ചാടിയ കുട്ടികളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചിവെന്നും റിപ്പോര്‍ട്ട്. അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കോവിഡ് വ്യാപനം മുതിര്‍ന്നവരെക്കാളും വേഗത്തില്‍ കുട്ടികളിലൂടെയെന്ന് പഠനം
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് മോചനം നേടാതെ ലോക രാജ്യങ്ങള്‍ തീവ്രവും അല്ലാത്തതുമായ കോവിഡ് വകഭേദങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയും സാനിറ്റൈസേഷന്‍ നടത്തിയുമെല്ലാം വൈറസ് വ്യാപനത്തിന് കാരണമാകുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രതിരോധം തീര്‍ക്കുകയാണ്. ഈ സമയത്ത് പുറത്ത് വന്നിരിക്കുന്ന പഠനം കൊറോണ വൈറസ് വ്യാപനത്തെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണല്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കോവിഡ് സമൂഹത്തില്‍ വ്യാപിക്കുന്നത് കുട്ടികളിലൂടെയാണെന്നാണ്. ഒരു വ്യക്തി വഹിക്കുന്ന വൈറസിന്റെ അളവ് (വൈറല്‍ ലോഡ്) കുട്ടികളില്‍ കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയതെന്ന് ജേണല്‍ പറയുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നത്രെ പഠനം. ഈ പ്രായത്തിലുള്ള കുട്ടികളുടെ മൂക്കിലും തൊണ്ടയിലുമായി മുതിര്‍ന്ന കുട്ടികളേക്കാളും യുവാക്കളെക്കാളും 10 മുതല്‍ 100 മടങ്ങ് വരെ വൈറസ് ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. കുട്ടികള്‍ കോവിഡ് ബാധിതരാകുമ്ബോഴുള്ള റിസ്‌ക് കൂടുതലാണെന്നത് കൊണ്ടുതന്നെ,…
മാലിയില്‍ 25കാരിക്ക് ഒറ്റപ്രസവത്തില്‍ ഒമ്ബതുകുഞ്ഞുങ്ങള്‍; അത്യപൂര്‍വം
ബമാകോ, മാലി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ യുവതിക്ക് ഒറ്റപ്രസവത്തില്‍ ഒമ്ബതുകുഞ്ഞുങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഒറ്റ പ്രസവത്തില്‍ ഒമ്ബതുകുഞ്ഞുങ്ങള്‍ ജനിക്കുന്നത്. 25കാരിയായ ഹലീമ സിസെയാണ് ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗര്‍ഭിണിയായിരിക്കേ ഹലീമയുടെ വയറ്റില്‍ ഏഴുകുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അള്‍ട്രസൗണ്ട് സ്കാനിങ് പരിശോധനയില്‍ ഏഴുകുഞ്ഞുങ്ങളാണെന്ന് ഡോക്ടര്‍മാര്‍ കരുതിയത്. ഏഴു കുഞ്ഞുങ്ങള്‍ തന്നെ അപൂര്‍വമായതിനാല്‍ യുവതിയെ ആരോഗ്യ സംവിധാനങ്ങളുള്ള മൊറോേക്കായിലെത്തിച്ച് പ്രത്യേക പരിചരണം നല്‍കുകയായിരുന്നു. മൊറോക്കോയില്‍വെച്ച് സിസേറിയനിലൂടെ ഒമ്ബതുകുഞ്ഞുങ്ങളെ പുറത്തെടുത്തതോടെ ഡോക്ടര്‍മാര്‍ ഞെട്ടി. അഞ്ചു പെണ്‍കുഞ്ഞുങ്ങളും നാലു ആണ്‍കുട്ടികളുമാണ് ഹലീമക്ക് ജനിച്ചത്. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും സ്വദേശത്ത് എത്തിക്കൂവെന്നും മന്ത്രി പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സികളോ അന്താരാഷ്ട്ര മാധ്യമങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. എഴുപത്തൊന്നുകാരി ജന്മം നല്‍കിയ കുഞ്ഞ് 45ാം ദിനം പാല്‍…
അതല്ലേ ഇത്, അതല്ലേ ഇതുമായി അനീഷ് രവി
അതല്ലേ ഇതുമായി അനീഷ് രവി . മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സിനിമാ, സീരിയൽ ,താരം ആണ് അനീഷ് രവി. ബലിക്കാക്കകൾ എന്ന ഹസ്വ ചിത്രത്തിലൂടെ മലയാളം ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ശ്രീനാരായണഗുരുദേവൻ, മനസ്സറിയാതെ ,മോഹനം, സതി ലീലാവതി, കാര്യംനിസ്സാരം, എൻറെ പെണ്ണ് ,മൂന്ന് പെണ്ണുങ്ങൾ, തുടങ്ങിയ സീരിയലുകളിലൂടെയും പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത് , തുടങ്ങിയ സിനിമയിലൂടെയും ജനമനസ്സുകൾ കീഴടക്കി. ഇപ്പോൾ കൗമുദി ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അതല്ലേ ഇത് എന്ന പുതിയൊരു ആക്ഷേപഹാസ്യ പരമ്പരയുമായി എത്തുകയാണ് അനീഷ്. അനീഷ് രവി ബ്ലോഗ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇത് പുറത്തു വരാൻ പോകുന്നത്. ശുദ്ധ ആക്ഷേപഹാസ്യം മേമ്പൊടിയായി ചേർത്തുള്ള പരിപാടിയാണ് ഇത്. അനീഷ് രവിക്ക് ഒപ്പം ഇതിൽ അണിനിരക്കുന്നത് ഡിങ്കൻ ഷിബു, ബിജു, ശില്പ ,തനൂജ ,തുടങ്ങിയ…
വൈറലായി കുഞ്ഞ് കുറുമ്പിയുടെ ഡാന്‍സ് വീഡിയോ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഡല്‍ഹി: ടിവിയില്‍ കണ്ട പാട്ടിനൊത്ത് ചുവടുവച്ച കുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. കാവേരി എന്ന ട്വിറ്റര്‍ ഉപഭോക്താവ് പങ്കുവച്ച ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ തുടങ്ങുന്നത് കുഞ്ഞിന്റെ നൃത്തത്തിലൂടെയാണ്. ടിവിയില്‍ 2018ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ലക്ഷ്മിമയിലെ ‘മൊറാക്ക’ എന്ന ഗാനരംഗം കണ്ടാണ് ബാലിക ചുവടുവയ്ക്കുന്നത്. എന്നാല്‍ വീഡിയോയുടെ അവസാനം, ഗാനരംഗത്തില്‍ വിദ്യാര്‍ത്ഥിനി ബസിന്റെ കമ്ബിയില്‍ തൂങ്ങി നിന്ന് ഡാന്‍സ് ചെയ്യുന്നത് കണ്ട് കുഞ്ഞ് ടിവി സെറ്റില്‍ കയറിപ്പിടിക്കുകയും ടിവി കുട്ടിയുടെ മുകളില്‍ വീഴുന്നതും കാണാം. ഭാഗ്യംകൊണ്ട് കുഞ്ഞിന് ഒരു പോറല്‍ പോലും സംഭവിച്ചില്ല. അപ്രതീക്ഷിതമായി സംഭവിച്ച കാര്യമായതിനാല്‍ വീഡിയോ ചിത്രീകരിച്ച വ്യക്തിക്കും കുഞ്ഞിനെ തടയാന്‍ സാധിച്ചില്ല. It only takes a few seconds… pic.twitter.com/90F0D9SHDk — Kaveri 🇮🇳 (@ikaveri) December 22, 2020 വീഡിയോ രസിപ്പിക്കുന്നതിനൊപ്പം…
കുടുംബം പുലർത്താൻ സൈക്കിളിൽ പപ്പടം വിൽക്കുന്ന പത്ത് വയസുകാരൻ
ആറാം ക്ലാസ് വിദ്യാർത്ഥിയായ പറവൂർ കരിമ്പാടം സ്വദേശി അമീഷിന് പ്രതിസന്ധികിൽ തോറ്റുകൊടുക്കാൻ മനസ്സില്ല.വീട്ടിലെ പ്രാരാബ്ധങ്ങൾ മനസിലാക്കി സൈക്കിളിൽ പപ്പടം വിൽക്കാൻ ഇറങ്ങിയ അമീഷിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടത് വൈറലായിരിക്കുകയാണ്. ഈ കോവിഡ് കാലത്ത് പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തേണ്ട അവസ്ഥ വന്നപ്പോൾ അമീഷ് ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. അച്ഛൻ രോഗിയായി കിടപ്പായതോടെ അമ്മ ദിവസക്കൂലിക്ക് വീട്ടുപണി ചെയ്തുകിട്ടുന്ന തുശ്ചമായ വരുമാനം മാത്രമായി നാലംഗ കുടുംബത്തിന്റെ ഏക ആശ്വാസം ദിവസം മുന്നൂറു രൂപ മാത്രം വരുമാനം ലഭിക്കുന്ന ജോലിയിലൂടെ കുടുംബത്തെ ശരിയായ രീതിയിൽ പുലർത്താൻ കഴിയാതെ വന്നു അമ്മയ്ക്ക്. അച്ഛന്റെ ചികിത്സയും വീട്ടു ചെലവും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ചേച്ചി ഉൾപ്പെടെയുള്ള മക്കളുടെ പഠനച്ചെലവും പരസ്പരം കൂട്ടിമുട്ടിക്കാൻ അമ്മ പെടാപ്പാട് പെടുന്നത് കണ്ടാണ് അമീഷ് പപ്പടം വില്പനയ്ക്ക് ഇറങ്ങിയത്. കുടുംബം നോക്കാൻ പപ്പടം വിക്കുന്ന പയ്യൻ 😍 Posted…