വിഷുവിനും തലേന്നും മഴ, ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും; കേരളാ തീരത്ത് ഇന്ന് കടലാക്രമണ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു ദിനത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 14 നും വിഷു ദിനമായ 15 നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം. ഒപ്പം 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തിൽ തിരമാലയുടെ വേഗത 05 – 25 സെൻ്റിമീറ്റർ/സെക്കൻ്റ് വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം ഉണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന്…

ഹര്‍ത്താല്‍ നടത്തി അപമാനിച്ച്‌ ഓടിച്ചു വിട്ട മാധവ് ഗാഡ്ഗിലിനോട് മാപ്പ് പറഞ്ഞ് കേരളം

തിരുവനന്തപുരം: മിന്നല്‍പ്രളയങ്ങളും, മേഘവിസ്‌ഫോടനവും, ഉരുള്‍പൊട്ടലുകളില്‍ ഗ്രാമങ്ങളും അതിലെ മനുഷ്യരും കുത്തിയൊലിച്ചു പോവുന്നതും കണ്ട് കേരളം വീണ്ടും ഞെട്ടി വിറയ്ക്കുന്നു. പരിസ്ഥിതി നാശം തുടര്‍ന്നാല്‍ ഇതൊക്കെ സംഭവിക്കുമെന്ന് ഒരു ദശകം മുമ്ബ് പറഞ്ഞ പ്രൊഫ.മാധവ് ഗാഡ്ഗിലിനെ ശവം തീനി കഴുകനെന്നും, വിദേശ ചാരനെന്നും ആക്ഷേപിച്ചും ഹര്‍ത്താലൊക്കെ നടത്തിയുമാണ് നമ്മള്‍ അന്ന് ഓടിച്ചുവിട്ടത്. ഭൂമിയുടെ സ്വഭാവമറിഞ്ഞ് കൃഷിയും കെട്ടിടനിര്‍മ്മാണവും നടത്തണമെന്ന ഗാഡ്ഗിലിന്റെ നിര്‍ദ്ദേശം പരിഗണിച്ചിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാമായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പിനൊപ്പം, ദുരന്തകാരണങ്ങള്‍ കൂടി ശാസ്ത്രീയമായി പഠിച്ചില്ലെങ്കില്‍ കേരളം പ്രകൃതിദുരന്തങ്ങളുടെ ശവപ്പറമ്ബാവും. വനഭൂമി കൈയേറരുത്, കൃഷിഭൂമി തരം മാറ്റരുത്, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പഠനം നിര്‍ബന്ധമാക്കണം, പുതിയ നിര്‍മ്മാണച്ചട്ടമുണ്ടാക്കണം, നദികളുടെ ഒഴുക്ക് തടയരുത്, നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണം എന്നിങ്ങനെ ഗാഡ്ഗിലിന്റെ നിര്‍ദ്ദേശങ്ങളെല്ലാം തള്ളിയ ശേഷം, പൊതുപദ്ധതികള്‍ക്കായി നീര്‍ത്തടങ്ങളും വയലുകളും നികത്താമെന്ന നിയമം പാസാക്കി. മുപ്പത് വര്‍ഷത്തിനിടെ ആറു…

ഓഹരി വിപണിയില്‍ ചരിത്രനേട്ടം: ആദ്യമായി 60,000 പിന്നിട്ട് സെന്‍സെക്‌സ്

മുംബൈ| ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രനേട്ടം. സെന്‍സെക്സ് ആദ്യമായി 60,000 കടന്നു. നിഫ്റ്റി 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 325 പോയിന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയിന്റ് ഉയര്‍ന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിശ നിരക്ക് ഉയര്‍ത്തല്‍, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച്‌ യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാടില്‍ നിക്ഷേപകര്‍ ആത്മവിശ്വാസം പുലര്‍ത്തിയതാണ് ആഗോളതലത്തില്‍ വിപണികള്‍ക്ക് കരുത്തായത്. ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്‌ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയര്‍ന്നു. ജപ്പാന്റെ ടോപിക്സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. അതേസമയം, എവര്‍ഗ്രാന്‍ഡെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് വിപണികള്‍ നഷ്ടത്തില്‍ തുടരുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്‌ സി എല്‍, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഗ്രാസിം, കൊഫോര്‍ജ് തുടങ്ങിയ കമ്ബനികളുടെ ഓഹരികളാണ് വെള്ളിയാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന…

നടനും എം.എൽ.എയുമായ മുകേഷുമായുള്ള വിവാഹ മോചന വാർത്ത സ്ഥിരീകരിച്ച് മേതിൽ ദേവിക.

പല കാരണങ്ങളാൽ ഒത്തു പോകാൻ കഴിയാത്തതിനാലാണ് എറണാകുളത്തെ അഭിഭാഷകൻ മുഖേന നോട്ടിസയച്ചത്. ഗാർഹിക പീഡനമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച ദേവിക സൗഹാർദപരമായി പിരിയാനാണ് ആഗ്രഹിക്കുന്നതെന്നും പാലക്കാട് പറഞ്ഞു. പിരിയാൻ ഞാനാണ് തീരുമാനിച്ചത്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. മുകേഷിന് മേൽ ചളി വാരിയെറിയാൻ താല്പര്യമില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്നത്. ലീഗൽ നോട്ടീസ് നല്കിയിട്ടുണ്ട്. ഗാർഹിക പീഡനമെന്ന പ്രചാരണം തെറ്റ് വ്യക്തിപരമായ കാരണങ്ങളാലാണ് പിരിയുന്നതെന്നും മേതിൽ ദേവിക പറഞ്ഞു. വിവാദങ്ങൾക്ക് താല്പര്യമില്ല. വിവാഹം എറണാകുളത്ത് രജിസ്‌റ്റർ ചെയ്തതിനാലാണ് അവിടുത്തെ അഭിഭാഷകൻ വഴി നോട്ടിസ് അയച്ചത് .മുകേഷ് നല്ല തിരക്കുള്ള പൊതുപ്രവർത്തകനാണ്. എന്റെ കലാജീവിതവുമായി ഒത്തുപോകാൻ കഴിയില്ലെന്ന് എട്ട് വർഷത്തിനിടെ പല സാഹചര്യങ്ങളിൽ മനസിലാക്കി.മുകേഷിനെ ഒരു വില്ലനായി ചിത്രീകരിക്കേണ്ടതില്ല. രണ്ടു പേരുടേയും ആശയങ്ങൾ വ്യത്യസ്തമാണ്.മുകേഷുമായി സംസാരിക്കാറുണ്ടെന്നും അവർ പറഞ്ഞു. നോട്ടിസിന് മുകേഷ് മറുപടി നൽകിയിട്ടില്ല. കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങാതെ പരിഹാരം…

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ” റിയാസ് നർമ്മകല.

റിയാസ് എന്ന പേരിനേക്കാൾ ഒരു പക്ഷെ ആളുകൾ ക്ലീറ്റസ് , മൻമദൻ , തുടങ്ങിയ പേരുകളിൽ ആയിരിക്കും ഈ കലാകാരൻ അറിയപ്പെടുന്നത്. അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ കൗമുദി ടിവിയിലെ അളിയൻസ് , മഴവിൽ മനോരമയിലെ മറിമായം, കോമിസ് ടിവിയിലെ അബി മഹി , തുടങ്ങിയ പരമ്പരകളിലൂടെയും ഗർഭശ്രീമാൻ, ഈ വീടിൻറെ നാഥൻ കേശു തുടങ്ങിയാ സിനിമയിലൂടെയും പ്രശസ്തൻ ആയ ഇദ്ദേഹം നർമ്മകല എന്ന മിമിക്രി സംഘടനയുടെ സ്ഥാപകനാണ്. ഇപ്പോൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കുറുപ്പിനെ പൂർണ്ണരൂപം. ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ” ഇന്നലെ(14/6/2021) എന്ന ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല, കാരണം ഇന്നലെ രാത്രി പത്തര മണിക്ക് ഒരു അവാർഡ് ലഭിക്കുകയുണ്ടായി, അവാർഡ് എനിക്ക് മാത്രമല്ല കേട്ടോ ഞാൻ നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിറ്റ്…

സിനിമാചരിത്രത്തിലെ ഒരു പരാജയ അദ്ധ്യായം കൂടി ഉണ്ണി ആറന്മുള .

ജീവിതവും, സമ്പാദ്യം സിനിമയ്ക്കുവേണ്ടി മാറ്റി വെച്ചിട്ടും വിധിയുടെ പരാജയ പടുകുഴിയിലേക്ക് വീണ ഒരു ചലച്ചിത്ര പ്രവർത്തകനാണ് ഉണ്ണി ആറന്മുള. സിനിമ നിർമാതാവായി കടം കയറി നശിച്ചു പോയ ധാരാളം ആളുകളുടെ കഥകൾ സിനിമാ ചരിത്രം പരിശോധിച്ചാൽ ലഭിക്കും. കഥയും ,തിരക്കഥ, സംവിധാനം ഗാനരചനയും , നിർമ്മാണം, എല്ലാം നിറഞ്ഞ ഒരു അതുല്യ പ്രതിഭയായിരുന്നു ഉണ്ണി ആറന്മുള. അദ്ദേഹത്തിൻറെ ജീവിതത്തിൽ ഇന്ന് വലിയ നിറങ്ങൾ ഇല്ല .കോവിഡ് 19 ബാധിച്ച മുക്തനായ ശേഷം ആരും ഏറ്റെടുക്കാൻ ഇല്ലാതെ ശരണാലയത്തിൽ കഴിയുന്ന ഈ ചലച്ചിത്രകാരൻ ഇപ്പോൾ ആർക്കും സുപരിചിതൻ അല്ല. പക്ഷേ ഉണ്ണി ആറന്മുളയുടെ മനസ്സിൽ ഇന്നും സിനിമ മാത്രം. സിനിമ ഫ്രെയിമുകൾ മാത്രം . ഇന്ത്യൻ കരസേനയുടെ ഓഡിറ്റിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ആദ്യകാലത്ത് ഉണ്ണി ആറന്മുള. പിന്നീട് പൂന ഇൻസ്റ്റിറ്റ്യൂട്ടിലെ സൗഹൃദം വഴി സിനിമാമോഹം തലയ്ക്കു പിടിച്ചു. ഉണ്ടായിരുന്ന…

പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും.

തലമുറകളുടെ ആഹാര ആവശ്യം നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്ട്രോൾ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണ്.പ്രത്യേകിച്ച്‌ കുട്ടികൾക്ക് ചക്ക നൽകുന്നത് എല്ലുകൾക്ക് ബലം നൽകും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക. പ്രമേഹരോഗികൾക്ക് ചക്ക മിതമായ അളവിൽ കഴിക്കാം. ചക്കയിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹത്തിന്റെ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താൻ ചക്കയ്ക്ക് കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ചക്കയിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകൾക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങൾക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നൽകുന്നത് സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തിൽ വിഘടിച്ച്‌ ശരീരത്തിന് ഊർജം നൽകും. ചർമ്മത്തിന് മൃദുത്വം നൽകാനും സഹായിക്കും. ചർമ്മത്തിനു മൃദുത്വം ഉണ്ടാകുന്നത്…

ലോക്ക് ഡൗൺ കാലത്തും തിരക്കിലാണ് അനീഷ് രവി.

മോഹനം ,മിന്നുകെട്ട്, സതി ലീലാവതി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ അനീഷ് തിരക്കഥ, സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും തൻറെ വ്യക്തിമുദ്ര തെളിയിച്ചു. കുട്ടനാടൻ മാർപാപ്പ, അടക്കമുള്ള സിനിമയിലും അദ്ദേഹം നിറസാന്നിധ്യമായി. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അദ്ദേഹം നടത്തിയ പരിപാടിയായിരുന്നു 10 മിനിറ്റ് എന്നോടൊപ്പം എന്ന ലൈവ് പരിപാടി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ലൈവിൽ വരുന്ന അനീഷ് ഒരു ചോദ്യം ചോദിക്കും അറിവിൻറെ ആഴം അളക്കുന്ന ഈ ചോദ്യത്തിന് ആദ്യം ഉത്തരം പറയുന്ന ആൾക്ക് സമ്മാനം. ഈ പരിപാടി അദ്ദേഹം വീണ്ടും ആരംഭിച്ചിരിക്കുകയാണ് ഉച്ചയ്ക്ക് രണ്ടുമണിക്ക് അദ്ദേഹം ലൈവ് എത്തും ഒരുദിവസം തൻറെ യൂട്യൂബ് ചാനൽ ആയ അനീഷ് രവി ബ്ലോക്കിലാണ് ലൈവ് വരുകയാണെങ്കിൽ അടുത്ത ദിവസം അനീഷ് രവിയെന്ന ഫേസ്ബുക്ക് പേജിലാണ് ലൈവ് ആരംഭിക്കുന്നത്. ലോക്ഡൗൺ ഡൗൺ ആരംഭിച്ച് 26 ദിവസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻറെ ലൈവ് ഇന്ന് 26ലേക്ക്…

ബിഎംഡബ്ലിയു കാർ സ്വന്തമാക്കി ചുംബന സമര നായിക രശ്മി ആർ നായർ. സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവെച്ച് രശ്മി.

ഒരു സമയത്ത് കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സമരമായിരുന്നു ചുംബന സമരം അഥവാ കിസ്സ് ഓഫ് ലവ്. കേരളത്തിലെ സദാചാര പോലീസിനെതിരെ ആയിരുന്നു ഈ സമരം. ഒരുപറ്റം യുവതി യുവാക്കൾ ആയിരുന്നു ഈ സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. ചുംബന സമര നായിക യായി അന്ന് രംഗത്ത് വന്നിരുന്നത് രശ്മി ആർ നായർ ആയിരുന്നു. കൊച്ചിയിലെ മറൈൻ ഡ്രൈവ് നടന്ന സമരത്തിൽ നേതൃത്വം നൽകിയത് രശ്മി ആയിരുന്നു. അന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു രശ്മി. അതിനുശേഷം മോഡൽ രംഗത്ത് സജീവമായിരുന്നു താരം. പിന്നീട് ഭർത്താവും രശ്മിയും പെൺവാണിഭക്കേസിൽ അകത്താക്കുകയും ശേഷം പുറത്തുവരികയും ചെയ്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു. താരം പിന്നീട് സ്വന്തമായി വെബ്സൈറ്റ് തുടങ്ങുകയും, അതിലെ വ്യത്യസ്ത സബ്സ്ക്രിപ്ഷൻ ഓപ്ഷൻ വെക്കുകയും ചെയ്തു. രശ്മിയുടെ സ്വകാര്യ ഫോട്ടോകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും, വേണ്ടവർ പൈസ കൊടുത്തു കാണാനുള്ള ഓപ്ഷൻ വെക്കുകയും…

ടീച്ചറിന്‍റെ പ്രോത്സാഹനത്തെത്തുടര്‍ന്നാണ് ഞാന്‍ സ്കൂള്‍ ലീഡര്‍ വരെ ആയത്.സുബി സുരേഷ് സിനിമാല,

ഇന്ദുമുഖി ചന്ദ്രമതി അടക്കമുള്ള പരിപാടിയിലൂടെ ശ്രദ്ധയെ താരമാണ് സുബി സുരേഷ്. പിന്നീട് കുട്ടിപ്പട്ടാളം എന്ന പരിപാടിയിലും സുബി അവതാരികയായി. കൂടാതെ തസ്കര ലഹള, ഇവർ വിവാഹിതരായാൽ, ഹാപ്പി ഹസ്ബൻസ് തുടങ്ങിയ സിനിമയിൽ അഭിനയിച്ചു. ഇപ്പോൾതന്നെ പഠിപ്പിച്ച ടീച്ചറെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് സുബി കുറിപ്പ് ഇങ്ങനെ. ഇത് ബീവി ടീച്ചര്‍. 10th ല്‍ എന്‍റെ ക്ലാസ് ടീച്ചറായിരുന്നു. ടീച്ചറിന്‍റെ പ്രോത്സാഹനത്തെത്തുടര്‍ന്നാണ് ഞാന്‍ സ്കൂള്‍ ലീഡര്‍ വരെ ആയത്. അത്രയ്ക്ക് കട്ട സപ്പോര്‍ട്ട് ആയിരുന്നു ടീച്ചര്‍. വര്‍ഷങ്ങള്‍ക്കു ശേഷം ടീച്ചറുടെ പേരക്കുട്ടി പഠിക്കുന്ന സ്കൂളില്‍ ഞാന്‍ Guest ആയി പോയപ്പോള്‍ ടീച്ചറെ കാണുകയുണ്ടായി. അന്നത്തെ ആ സന്തോഷം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. ബീവി ടീച്ചറെപ്പോലെ എല്ലാവരുടെയും ജിവിതത്തില്‍ സ്വാധീനം ചെലുത്തിയ ഒരു ടീച്ചര്‍ ഉണ്ടാകും. അതുറപ്പാണ്…