തൃശൂര്‍: ( 30.03.2022) ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നര്‍ത്തകി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി രാജിവച്ചു. ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി എന്‍ പി പി നമ്ബൂതിരിപ്പാട് ആണ് രാജിവച്ചത്. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ സംഭവത്തെ തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടായിരുന്നു. പരമേശ്വരന്‍ നമ്ബൂതിരിപ്പാട് രാജി നല്‍കിയെന്നും എന്നാല്‍ ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളാലാണ് രാജി നല്‍കിയതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എംഎ ഭരതനാട്യം ഒന്നാം റാങ്കോടെ പാസായ നര്‍ത്തകിയാണ് മന്‍സിയ. ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. അഹിന്ദുവായത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകര്‍ പറഞ്ഞത്.…
Category: Entertainment
ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് ഹൈ-റിസ്‌ക് മുന്നറിപ്പ് !
ഇന്ത്യന്‍ ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുതിയ മുന്നറിയിപ്പു പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കാണ് ഹൈ-റിസ്‌ക് മുന്നറിപ്പ്. പലതരത്തിലുള്ള ആക്രമണ സാധ്യതകള്‍ ഈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ കണ്ടെത്തി എന്നാണ് സേര്‍ട്ട് പറഞ്ഞിരിക്കുന്നത്. ഇത്തരം ഉപകരണങ്ങളില്‍ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണങ്ങള്‍ നടന്നേക്കാമെന്ന് കമ്ബനി പറയുന്നു. ആന്‍ഡ്രോയിഡ് റണ്‍ടൈം, ഫ്രെയിംവര്‍ക് കംപോണന്റ്, മീഡിയ ഫ്രെയിംവര്‍ക്ക്, കേണല്‍, മീഡിയാടെക്, ക്വാല്‍കം കംപോണന്റ്‌സ് തുടങ്ങിയ ഇടങ്ങളിലാണ് ഭേദ്യത കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ പലതും ആന്‍ഡ്രോയിഡിന്റെ ഉടമ ഗൂഗിളും ശരിവച്ചു കഴിഞ്ഞു. ഈ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ നിലവില്‍ ആളുകള്‍ എറ്റവും അധികം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പഴയതും പുതിയതുമായ സ്മാര്‍ട്‌ഫോണുകളില്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണെന്നത് മുന്നറിയിപ്പിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ ഗൂഗിള്‍ ഈ മാസം ആദ്യം പുതിയ ആന്‍ഡ്രോയിഡ്…
വാട്‌സ്‌ആപ് ഗ്രൂപില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല: കേരള ഹൈകോടതി
കൊച്ചി: വാട്‌സ്‌ആപ് ഗ്രൂപിലെ അംഗങ്ങളുടെ ആക്ഷേപകരമായ പോസ്റ്റുകള്‍ക്ക് വാട്‌സ്‌ആപ് ഗ്രൂപ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈകോടതി. ഇതേതുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ മാനുവലിന്റെ പേരില്‍ എറണാകുളം കോടതിയിലുള്ള പോക്‌സോ കേസ് കോടതി റദ്ദാക്കി. ഒരു വാട്‌സ്‌ആപ് ഗ്രൂപില്‍ അംഗങ്ങളെ ഒഴിവാക്കാനും ചേര്‍ക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണമില്ലെന്നും അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഗ്രൂപില്‍ വരുന്ന മോശമോ, അപകടകരമായ കണ്ടന്റില്‍ അഡ്മിന് പങ്കില്ലെന്ന് ഹൈകോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഫ്രന്‍ഡ്‌സ് എന്ന പേരുള്ള ഗ്രൂപ് ഉണ്ടാക്കി അതിന്റെ അഡ്മിന്‍ ആയിരുന്ന മാനുവല്‍ തന്റെ രണ്ട് സുഹൃത്തുക്കളെ ഈ ഗ്രൂപില്‍ ചേര്‍ത്തു. ഒരാളെ ഗ്രൂപ് അഡ്മിനാക്കി. ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപില്‍ ഇട്ടതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു.…
ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ആഫ്രിക്കയിലെ ടാന്‍സാനിയന്‍ സഹോദരങ്ങളായ കിലി പോളും നീമ പോളും. ഇപ്പോഴിതാ കിലി പോളിനെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആദരിച്ചിരിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് കിലി പോള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ബിനയ പ്രധാന്‍ കിലി പോളിനൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഇന്ന്‌ഒരു വിശിഷ്ടഅതിഥി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെ പ്രിയ താരമായ കിലി പോളായിരുന്നു അത്. നിരവധി ഇന്ത്യന്‍ സിനിമഗാനങ്ങള്‍ക്ക് റീലുകള്‍ ചെയ്ത ഇന്ത്യയിലെ ദശലക്ഷകണക്കിന് പേരുടെ ഇഷ്ടം പിടിച്ചുപറ്റിയ വ്യക്തിയാണ് ‘ ഇതെന്നും ബിനയ പ്രധാന്‍ ചിത്രങ്ങള്‍ പങ്കിട്ട് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
‘നാല് മാസത്തിനുള്ളില്‍ സിനിമ ഉണ്ടാകും, പണം കടം വാങ്ങിയവരോട് സംസാരിക്കണം’; സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ദിലീപ്‍.
കൊച്ചി : പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ പറയുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് നടന്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ രേഖാമൂലം നല്‍കിയ വാദത്തിലാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്. സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകും കടം വാങ്ങിയവരോട് ഇക്കാര്യം സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ അയച്ച ശബ്ദസന്ദേശമാണിതെന്നും ദിലീപ് അറിയിച്ചു. 2021 ഏപ്രില്‍ 14 ന് അയച്ച സന്ദേശമാണ് ഇപ്പോള്‍ താന്‍ പുറത്തുവിട്ടിരിക്കുന്നതെന്നും ദിലീപ് പറയുന്നു. അതേസമയം ബാലചന്ദ്രകുമാര്‍ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച…
ഇന്‍ഡ്യയുടെ വാനമ്ബാടി ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി; പറന്നകന്നത് വരും തലമുറകള്‍ക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ച്
മുംബൈ: ഇന്‍ഡ്യയുടെ വാനമ്ബാടി ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി. 92 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. വരും തലമുറകള്‍ക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്ബാടിയുടെ മടക്കം. 35ലേറെ ഇന്‍ഡ്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദില്‍ മേരാ തോടാ, ബേ ദര്‍ദ് തേരേ ദര്‍ദ് കോ, മഹല്‍ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായി. നൗശാദ്, ശങ്കര്‍-ജയ്കിഷന്‍, എസ് ഡി ബര്‍മന്‍, പണ്ഡിറ്റ് ഹുസന്‍ ലാല്‍ ഭഗത് റാം, ഹേമന്ത് കുമാര്‍, സലില്‍ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര,…
ഭൂരഹിതര്‍ക്കായി ഭൂമി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: ലൈഫ് മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്കായി ആരംഭിച്ച “മനസ്സോടിത്തിരി മണ്ണ്” പദ്ധതിയിലേക്ക് ഭൂമി നല്‍കി വിഖ്യാത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂര്‍, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5 സെന്റ് ഭൂമി പദ്ധതിയിലേക്ക് കൈമാറുന്നത്. ഇക്കാര്യം അടൂര്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനെ അറിയിച്ചു. മനസ്സോടിത്തിരി മണ്ണ് കാമ്ബയിനില്‍ പങ്കാളിയാകാന്‍ താല്പര്യമുണ്ടെന്ന് അടൂര്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നാലെ മന്ത്രി ആക്കുളത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നന്ദി അറിയിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥയായി നാഗ്പുരില്‍ ജോലി ചെയ്യുന്ന മകള്‍ അശ്വതിയോട് ഭൂമി നല്‍കുന്ന കാര്യം അടൂര്‍ പങ്കുവെച്ചിരുന്നു. എത്രയും പെട്ടെന്ന് നടപടി നീക്കാനായിരുന്നു അശ്വതിയുടെ പ്രതികരണം. നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് മന്ത്രിയെ അടൂര്‍ അറിയിച്ചു. ഇത് ഭൂദാനമെല്ലന്നും തന്റെ മണ്ണിന്റെ പങ്ക് പകുത്ത് നല്‍കുന്നത് കടമയാണെന്നും അടൂര്‍ പറഞ്ഞു. ലോകമാകെ ആദരിക്കുന്ന മഹാപ്രതിഭയായ അടൂരിന്റെ തീരുമാനം…
സമൂഹമാധ്യമങ്ങള്‍ക്ക് പൂട്ടുവീഴുമോ? ശക്തമായ നിയന്ത്രണത്തിന് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്ക് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇതുസംബന്ധിച്ച സൂചനകള്‍. സമൂഹമാധ്യമങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കണമെന്നും രാഷ്ട്രീയപരമായ ഐക്യമുണ്ടായാല്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്നുമാണ് മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയത്. കേന്ദ്രം നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുമ്ബോഴൊക്കെയും അഭിപ്രായ സ്വാതന്ത്രത്തെ ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയും ലോക്സഭയും അഭിപ്രായ ഐക്യത്തിലെത്തിയാല്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്ബ്, ഗൂഗ്ള്‍, ഫേസ്ബുക്, യൂട്യൂബ്, ട്വിറ്റര്‍ എന്നീ കമ്ബനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. വിവാദപരമായ ഉള്ളടക്കങ്ങളെ അടയാളപ്പെടുത്തല്‍, തരംതാഴ്ത്തല്‍, എടുത്തുമാറ്റല്‍ തുടങ്ങിയ പ്രക്രിയകളെ കുറിച്ച് ചര്‍ച്ചചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ്…
കോവിഡ് വ്യാപനം കുറഞ്ഞാല്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ( 04.02.2022) കോവിഡ് വ്യാപനം കുറഞ്ഞാല്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കോവിഡ് നിന്ത്രണങ്ങളോട് തീയേറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പെടുത്തിയ ജില്ലകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടാനുളള സര്‍കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. തീയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, മാളുകള്‍ക്കടക്കം ഇളവ് നല്‍കിയ ശേഷം തീയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്. ഞായറാഴ്ചകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. ഷോപിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
‘ദിലീപേട്ടനെ പിന്നില്‍ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവര്‍ ഈ കാര്യം ഓര്‍ത്താല്‍ നന്ന്’: ജീവന്‍ ഗോപാലിന് പറയാനുള്ളത്
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ദിലീപിനെതിരെ വീണ്ടും കേസെടുക്കാന്‍ കാരണമായത്. ഇപ്പോള്‍ ദിലീപിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭിനേതാവായ ജീവന്‍ ഗോപാല്‍. സത്യം കോടതിയില്‍ തെളിയട്ടെയെന്നും ദിലീപിനൊപ്പമാണ് താനെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ജീവന്‍ ദിലീപിന് പിന്തുണ അറിയിച്ചിട്ടുള്ളത്. മൈ ബോസ് അടക്കമുള്ള സിനിമയില്‍ ജീവന്‍ തിളങ്ങിയിട്ടുണ്ട്. ‘കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളില്‍ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും. സത്യം കോടതിയില്‍ തെളിയട്ടെ. ചാനലുകളില്‍ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നില്‍ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവര്‍ ഒരു കാര്യം ഓര്‍ക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല.ഒന്ന് ആത്‍മപരിശോധന നടത്തിയാല്‍ നന്ന്’, ജീവന്‍ വ്യക്തമാക്കി. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് ദിലീപിനെതിരായ ഗൂഡാലോചന ആണെന്ന് എഴുത്തുകാരന്‍ കെ പി സുകുമാരന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. നടിയുടെ പീഡനദൃശ്യം പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്ത…