ഇസ്രയേലിലെ യാവ്നെ പട്ടണത്തില്‍ കെട്ടിടസമുച്ചയ നിര്‍മാണത്തിനായി കുഴിയെടുത്തവര്‍ ഒരു നിമിഷം അമ്ബരന്നു ആയിരം വര്‍ഷങ്ങള്‍ക്കു മേല്‍ പഴക്കമുണ്ടത്രേ ആ മുട്ട. ഇതിനൊപ്പം വിചിത്രമായ രൂപമുള്ള മൂന്ന് പാവകളും കണ്ടെത്തി.

ഇസ്രയേലിലെ യാവ്നെ പട്ടണത്തിൽ കെട്ടിടസമുച്ചയ നിർമാണത്തിനായി കുഴിയെടുത്തവർ ഒരു നിമിഷം അമ്ബരന്നു. മധ്യകാലഘട്ടത്തിലെ ഒരു മാലിന്യക്കുഴി ഇതിനിടെ അവരുടെ മുന്നിൽ വന്നു. ഇതിൽ നിന്നു കണ്ടെടുത്തത് ഒരു കോഴിമുട്ടയായിരുന്നു. അനേക വർഷങ്ങൾ പഴക്കം തോന്നുന്ന അതിന്റെ തോടിൽ കുറച്ചു പൊട്ടലുകൾ വീണിരുന്നെങ്കിലും തോട് അടർന്നു മാറിയിരുന്നില്ല. മുട്ട ഇസ്രയേലിലെ ആർക്കയോളജി വകുപ്പിനു കൈമാറി.അതിന്റെ പ്രായം നിർണയിച്ച അവർ അമ്ബരന്നു പോയി. ആയിരം വർഷങ്ങൾക്കു മേൽ പഴക്കമുണ്ടത്രേ ആ മുട്ടയ്ക്ക്. ഇതിനൊപ്പം വിചിത്രമായ രൂപമുള്ള മൂന്ന് പാവകളും കണ്ടെത്തി. മുട്ടകൾ ഒരുപാടുകാലം നശിച്ചുപോകാതെയിരിക്കില്ല. എന്നാൽ ഇതെങ്ങനെ സാധിച്ചു. വിസർജ്യമുൾപ്പെടെ തള്ളുന്ന മാലിന്യക്കുഴിയാണ് ഇതിന് ഇത്രകാലം കഴിയാൻ അനുകൂലമായ സാഹചര്യമൊരുക്കിയതെന്ന് ഇസ്രയേലി പുരാവസ്തു ഗവേഷകയായ അല്ല നഗോർസ്കി പറയുന്നു. ചരിത്രാതീത കാലത്തെ മുട്ടത്തോടുകൾ നേരത്തെ തന്നെ ഇസ്രയേലിലും അല്ലാതെയുള്ള രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്ര കൃത്യമായ ആകൃതിയിൽ ഉടയാത്ത രീതിയിൽ…

പ്രവേശനോത്സവത്തിന് നേതൃത്വം നൽകാൻ പോലും ഒരു ജീവനക്കാരനില്ലാത്ത വേങ്ങര ചെറുർ ജി. എം. എൽ. പി സ്‌കൂൾ

അധ്യാപകരില്ലാത്ത വിദ്യാലയം ചേറൂർ ജി.എൽ.പി.സ്കൂളിൽ താൽക്കാലിക അധ്യാപകന്റെ വേതനം കെ.എസ്.ടി.യു.വഹിക്കും വേങ്ങര: പുതിയ അധ്യയനവർഷം ആരംഭിച്ചിട്ടും അധ്യാപകരോ, മറ്റു ജീവനക്കാരോ ഇല്ലാതെ നോക്കുകുത്തിയായ വേങ്ങര ഉപജില്ലയിലെ കണ്ണമംഗലം ചേറൂർ ജി.എൽ.പി സ്കൂളിൽ ഈ വർഷം അധ്യയനം മുടങ്ങാതിരിക്കാൻ താൽക്കാലിക തസ്തികയിൽ അധ്യാപകനെ നിയമി ക്കാൻ ഒരു വർഷത്തെ വേതനംനൽകാൻ തയ്യാറാണെന്ന് കെഎസ്.ടി.യു.ജില്ലാ പ്രസിഡന്റ് മജീദ്കാടേങ്ങൽ ചന്ദ്രിക’ യോട് പറ ഞ്ഞു.ആകെ ഉണ്ടായിരുന്ന പാർ ടൈം കണ്ടിജൻ ആന്റ് മിനിയൻ തസ്തികയിലുണ്ടായിരുന്ന ജീവന നക്കാരനില്ലാത്ത ചേറൂർ ജി.എം.എൽ.പി സ്കൂളിൽ അടിയന്തക്കാരനും കഴിഞ്ഞ ദിവസം വീരമിച്ചതോടെ വിദ്യാലയം അനാഥമായത്. എൽ.കെ.ടി.അമാനുല്ല ഉദ്ഘാടനം ചെയ്യുന്നു. പി ക്ലാസുകളിലായി 61 വിദ്യാർഥികൾ പഠിക്കുന്നുണ്ട് ജി.എം.എൽ.പിളിൽ അ കുട്ടി അധ്യക്ഷത വഹിച്ചു. 9 കുട്ടികളാണ് ഈ വർഷം പുതുതായി ചേർന്നത്. പ്രവേശനോത്സവത്തിന് നേതൃത്വം നൽകാൻ പോലും ഒരു ജീവനക്കാരനില്ലാത്ത വേങ്ങര ചെറുർ ജി. എം.…

പിന്നിട്ടത് അധ്യാപകർക്ക് ഹാജരില്ലാത്തവർഷം* പ്രഥമാധ്യാപകരില്ലാതെ 1600 സ്കൂളുകൾ

തിരുവനന്തപുരം: തുടർച്ചയായി രണ്ടാംവർഷവും ഓൺലൈൻ പഠനത്തിലേക്ക് കടക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസ്രംഗത്തെ ഭരണപ്രതിസന്ധിയിൽ സർക്കാരിന് മൗനം. 2020 മാർച്ച് 21-ന് സ്കൂളുകൾ അടച്ചതിനു ശേഷം അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നാളിതുവരെ വിദ്യാഭ്യാസവകുപ്പ് വ്യക്തമായ ഉത്തരവ് പുറത്തിറക്കിയിട്ടില്ല. 2021 ജനുവരിമുതൽ സംശയനിവാരണത്തിനായി വിദ്യാർഥികൾ സ്കൂളിൽ എത്തിയപ്പോൾ ഹാജരായ അധ്യാപകർ പ്രധാന ഹാജർപുസ്തകത്തിൽ ഒപ്പു രേഖപ്പെടുത്താതെ പ്രത്യേക ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്താനാണ് അധികൃതർ നിർദേശിച്ചത്. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ഗ്രേഡ്, സ്ഥലംമാറ്റം എന്നിവയ്ക്കായി ഹാജർപുസ്തകം പരിശോധിച്ചാണ് സേവനകാലം സർവീസ് ബുക്കിൽരേഖപ്പെടുത്തുന്നത്. ഒരുവർഷമായി ഹാജർപുസ്തകത്തിൽ ഒപ്പ് വെച്ചിട്ടില്ലാത്തതിനാൽ ഇത് നിയമപ്രശ്നങ്ങളിലേക്ക് കടന്നേക്കുമെന്നാണ് പ്രഥമാധ്യാപകർ പറയുന്നത്. ഇക്കൊല്ലം അധ്യാപകർ ഓൺലൈൻ ക്ലാസ് എടുക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അധ്യാപകർ സ്കൂളിലെത്തണമെന്ന് സർക്കുലറോ ഉത്തരവോ ഇല്ല. ഒന്നരവർഷമായി സ്കൂളുകളിലെ ഒഴിവുകളിൽ നിയമനം നടത്തിയിട്ടില്ല. സ്കൂൾ തുറന്നില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് നിയമനോത്തരവ് ലഭിച്ചവർക്ക് പോലും അവസരം…

സ്കൂളുകളില്‍ പ്രവേശനോത്സവം ഇന്ന്; ക്ലാസുകള്‍ ഓണ്‍ലൈനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് അധ്യയന വര്‍ഷം ആരംഭിക്കും. കോവിഡ് മൂലം ഈ വര്‍ഷവും ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍ നടക്കുക. രാവിലെ 8:30ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്ക്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉത്ഘാടനം ചെയ്യും. വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 9:30 വരെ ചടങ്ങ് കാണാം. ചടങ്ങില്‍ വിദ്യാഭാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9:30 മുതലാണ് സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കുക. സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്കും പങ്കെടുക്കാനുള്ള അവസരമൊരുക്കും. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്നത്. ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും സമ്മാനപൊതികളും അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കി. സ്പെഷ്യല്‍ സ്‌കൂളുകളിലും അങ്കനവാടികളിലും പ്രവേശനോത്സവം ഇന്ന് തന്നെയാണ്. രണ്ട് മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ജൂണ്‍ 10…

ഓണ്‍ലൈന്‍ പഠനം‍: നെറ്റ്‌വര്‍ക്കാണ് പ്രശ്‌നം, പകുതി വിദ്യാര്‍ത്ഥികളും പരിധിക്ക് പുറത്ത്

തിരുവല്ല: ജൂണ്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ തുടര്‍ച്ചയായി രണ്ടാമത്തെ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ പഠനം തുടങ്ങാനിരിക്കെ ജില്ലയില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ നെറ്റ്‌വര്‍ക്ക് പരിധിക്കു പുറത്ത്. മലയോര മേഖലയിലെ കുട്ടികളാണ് നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തില്‍ വലയുന്നത്. കഴിഞ്ഞ വര്‍ഷവും അവര്‍ ഇതേ പ്രശ്നം നേരിട്ടിരുന്നു. ഇത്തവണ ഇത് രൂക്ഷമാകാനാണ് സാധ്യത. ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കും. അതിനാല്‍, കൂടതല്‍ സമയം ക്ലാസുകളുണ്ടാകും. ഇന്റര്‍നെറ്റ് ശേഷി കുറഞ്ഞ വനമേഖലയിലെ കുട്ടികള്‍ക്ക് ഈ ക്ലാസ്സുകളില്‍ മുഴുവന്‍ സമയം പങ്കെടുക്കാന്‍ പറ്റുമോ എന്ന സംശയം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗവി മേഖലയില്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ കുട്ടികളുടെ പഠനം തടസ്സപ്പെട്ടത് വാര്‍ത്തയായിരുന്നു. അതേസമയം നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അധ്യാപകര്‍ നേരിട്ട് ഓണ്‍ലൈന്‍ ക്ലാസ്സ് കൈകാര്യം…

വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ഫോണില്ല എന്ന് അറിയിച്ചപ്പോള്‍ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു

കൊച്ചി: ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കാന്‍ ഫോണ്‍ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി ജോസഫ് ഡോണ്‍. വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ഫോണില്ല എന്ന് അറിയിച്ചപ്പോള്‍ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു. സംഭവം ഇങ്ങനെ. ഏഷ്യാനെറ്റ് ന്യൂസിലെ ‘മന്ത്രിയോട് സംസാരിക്കാം’ എന്ന പരിപാടിയുടെ ഭാഗമായാണ് ചെല്ലാനം സ്വദേശിയായ ജോസഫ് ഡോണ്‍ പഠനത്തിനായി ഫോണ്‍ ഇല്ല എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മന്ത്രി അപ്പോള്‍ തന്നെ എംഎല്‍എ കെ ജെ മാക്‌സിയെ വിളിച്ച്‌ ജോസഫ് ഡോണിന് ഫോണ്‍ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തന്നെ എംഎല്‍എ കെ ജെ മാക്‌സി ജോസഫ് ഡോണിന്റെ വീട്ടിലെത്തി ഫോണ്‍ കൈമാറി.ഇക്കാര്യം എംഎല്‍എ കെ ജെ മാക്‌സി ഫേസ്‌ബുക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ എംഎല്‍എ കെ ജെ മാക്‌സി നടത്തിയ സജീവ ഇടപെടലിന് വിദ്യാഭ്യാസ…

വെര്‍ച്വല്‍ പ്രവേശനോത്സവത്തിനൊരുങ്ങി കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

എറണാകുളം> അധ്യയന വര്ഷം ആരംഭിക്കുന്ന ജൂണ് ഒന്നിന് സ്കൂള്തല വെര്ച്വല് പ്രവേശനോത്സവത്തിന് തയ്യാറായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്. അലങ്കരിച്ച വീടുകളില് മധുരവിതരണവും ഓണ് ലൈന് സന്ദേശങ്ങളുമായി ഇക്കുറി വീടുകളില് തന്നെയാകും കുട്ടികളുടെ സ്കൂള് പ്രവേശനോത്സവം ലോക്ഡൗണ് സാഹചര്യത്തില് ഇക്കുറി പൂര്ണമായും വെര്ച്വലായാണ് പ്രവേശനോത്സവ ചടങ്ങുകള് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനതല ചടങ്ങുകള് രാവിലെ 8.30 നും ജില്ലയില് സ്കൂളുകള് കേന്ദ്രീകരിച്ചുള്ള പ്രവേശനോത്സവ ചടങ്ങുകള് രാവിലെ 10 മണിക്കും ആരംഭിക്കും. ജില്ലയിലെ മുഴുവന് ജനപ്രതിനിധികളെയും ചടങ്ങുകളിലേക്ക് ക്ഷണിക്കും. 10.30 ഓടെ ചടങ്ങുകള് പൂര്ത്തിയാക്കി അതത് ക്ലാസ് ടീച്ചര്മാര് കുട്ടികളെ ക്ലാസ് ഗ്രൂപ്പുകളില് എന്റെര് ചെയ്യും. സ്കൂള് പി.ടി.എകള് മുഖാന്തരം കുട്ടികള്ക്കൊപ്പം രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള് ഏര്പ്പെടുത്തി. ക്ലാസ് അധ്യാപകര് എല്ലാ കുട്ടികളെയും ഫോണില് ബന്ധപ്പെട്ടു. പുതുതായി സ്കൂളുകളിലേക്കെത്തുന്ന ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളുടെ വീടുകളില് മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം പി.ടി.എ, വാര്ഡ് ജാഗ്രത…

വീണ്ടും ജീവന്‍ വെച്ച്‌ വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു. ഒമ്ബത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്‌കൂളുകളിലെത്തിയത്. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു ബഞ്ചില്‍ ഒരാള്‍ എന്ന രീതിയിലാണ് ക്ലാസ് മുറിയില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിച്ച്‌ മാത്രമേ സ്‌കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. മാതാപിതാക്കളുടെ അനുമതിപത്രവും പ്രവേശനത്തിന് മാനദണ്ഡമായി നിശ്ചയിച്ചിരുന്നു. സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം. എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നല്‍കാം. ആദ്യത്തെ ആഴ്ച രാവിലെ മൂന്ന്‌ മണിക്കൂര്‍, ഉച്ചയ്ക്കുശേഷം മൂന്ന്‌ മണിക്കൂര്‍…

ആദ്യ ഘട്ടത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ പത്ത്, പ്ലസ്ടു ക്ലാസുകള്‍ ജനുവരിയില്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്. ആദ്യ ഘട്ടത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളിക്കാനാണ് തീരുമാനം. സ്‌കൂളിന്റെ സൗകര്യം കണക്കിലെടുത്താകണം വിദ്യാര്‍ത്ഥികളുടെ എണ്ണം തീരുമാനിക്കാന്‍. സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ചയില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന രീതിയിലാണ് ക്ലാസുകള്‍ നടത്തുക. ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത് രണ്ട് ഷിഫ്റ്റുകളായാണ്. രാവിലെ 10 ആരംഭിച്ച്‌ ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ അവസാനിക്കുന്നതാകും ആദ്യ ഷിഫ്റ്റ്. രണ്ടിന് ആരംഭിച്ച്‌ 5 മണിക്കുള്ളില്‍ രണ്ടാമത്തെ ഷിഫ്റ്റ് അവസാനിക്കും. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തമ്മില്‍ രണ്ടു മീറ്റര്‍ എങ്കിലും അകലം പാലിക്കണം. കൊറോണ പ്രതിരോധത്തിനായി സ്‌കൂളുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പ്രധാന അദ്ധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഓരോ ബാച്ചിന്റേയും ക്ലാസ് തുടങ്ങുന്ന സമയം, ഇടവേള, അവസാനിക്കുന്ന സമയം എന്നിവ വ്യത്യസ്തമായി ക്രമീകരിക്കണം. മുഖാവരണം,…

പത്താംക്ലാസ്‌ പരീക്ഷ ഉച്ചക്ക്‌ ശേഷം; രാവിലെ പ്ലസ്‌ ടു പരീക്ഷ

തിരുവനന്തപുരം> പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച്‌ 17 മുതല്‍ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്‌എസ്‌എല്‍സി പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിര്‍ദേശിച്ചു. ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും. വാര്‍ഷിക പരീക്ഷക്ക് മുന്നേ മാതൃകാപരീക്ഷ നടത്തും. അതേസമയം, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിക്കും. ഇതിനു പുറമേ, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യവും സ്കൂളുകള്‍ക്ക് ക്രമീകരിക്കാനുള്ള അവസരം നല്‍കും.