തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.70 ശതമാനമാണ് വിജയ ശതമാനം. വിജയശതമാനത്തിൽ വർധന. 0.44 ശതമാനമാണ് വർധിച്ചത്.68694 വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ് കിട്ടി. വിജയശതമാനം കൂടുതൽ കണ്ണൂരാണ്. ഏറ്റവും കുറവ് വയനാട് ജില്ല. പാല, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറ് ശതമാനം വിജയം. ഏറ്റവും കൂടുതൽ ഏ പ്ലസ് മലപ്പുറം ജില്ലയിൽ.4,19,362 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം. പരീക്ഷാ ഫലം പരിശോധിക്കാൻ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. നാല് മണി മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
Category: Educational
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫലം പ്രഖ്യാപിച്ചത്( CBSE Board Exam 10th Results 2023 ). 93.12 ശതമാനമാണ് ഇത്തവണ വിജയം. ഇന്ന് രാവിലെ സിബിഎസ്ഇ പ്ലസ് ടു റിസൾട്ടും പ്രഖ്യാപിച്ചിരുന്നു. 19 ലക്ഷം വിദ്യാർഥികളായിരുന്നു ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിലുള്ളത്. പ്ലസ് ടു റിസൾട്ടിലും തിരുവനന്തപുരം മേഖലയിലായിരുന്നു കൂടുതൽ വിജയം. ആൺകുട്ടികൾ 94.25 ശതമാനവും ആൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി. ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയായിരുന്ന ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്.ഇന്ന് രാവിലെയായിരുന്നു പ്ലസ് ടു പരീക്ഷാ ഫലം സിബിഎസ്ഇ പുറത്തുവിട്ടത്. 87.33 ശതമാനമായിരുന്നു വിജയം. പ്ലസ്ടു തലത്തിൽ പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 90.68 ആണ് വിജയശതമാനം. കഴിഞ്ഞ…
സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനമാണ് വിജയം. ഇത്തവണയും തിരുവനന്തപുരം മേഖലയിലാണ് കൂടുതൽ വിജയശതമാനം. 99.91 ശതമാനം വിദ്യാർഥികളാണ് ഇവിടെ വിജയിച്ചത്. ഈ വർഷം 16 ലക്ഷത്തോളം വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഫലം cbseresults.nic.in എന്നീ വെബ്സൈറ്റിലൂടെ അറിയാൻ കഴിയും. സിബിഎസ്ഇ 10–ാം ക്ലാസ് ഫലവും വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞതവണ 92.71 ശതമാനമായിരുനന്നു സിബിഎസ്ഇ പ്ലസ് ടു വിജയശതമാനം. ഇത്തവണ വിജയശതമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് cbse.gov.in, cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാൻ കഴിയും. ഉമാംഗ് (UMANG) ആപ്പിലും ഡിജിലോക്കറിലും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.ഇത്തവണ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയായിരുന്നു സിബിഎസ്ഇ 12 ക്ലാസ് പരീക്ഷകൾ നടന്നത്. ഏകദേശം 16.9 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 22622 വിദ്യാർഥികൾക്ക് 95 ശതമാനത്തിൽ കൂടുതൽ…
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ:മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും…
അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദം; പിജി ലാറ്ററല്‍ എന്‍ട്രി, ഗവേഷണത്തിന് മുന്‍തൂക്കം
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര് ബിന്ദു. ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്സിന്റെ ഘടന. വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദകോഴ്സിലൂടെ അവസരമുണ്ടാകും. രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്ന് യുജിസി ചെയര്മാന് നേരത്തേ വ്യക്തമാക്കിയിരുന്നു.
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്പതുമുതല്; ഫലം മെയ് പത്തിനകം
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 70 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാകും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. ഫെബ്രുവരി 27ന് മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് മാതൃകാപരീക്ഷകള്‍. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് 25നകം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 25നും ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളായി ഒന്‍പത് ലക്ഷത്തിലധികം പേരാണ്…
ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നല്കി കേരള സര്‍വകലാശാല
തിരുവനന്തപുരം ∙ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക തന്നെ നല്കി കേരള സര്‍വകലാശാല ചരിത്രം സൃഷ്ടിച്ചതായി പരാതി. ഉത്തരസൂചിക കിട്ടിയതോടെ എല്ലാ ഉത്തരവും ശരിയായി പകര്‍ത്തി എഴുതി വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസ് ഇന്‍വിജിലേറ്റര്‍ക്ക് കൈമാറി സ്ഥലംവിട്ടു. പിന്നീട് മൂല്യനിര്‍ണയ സമയത്താണ് അബദ്ധം മനസ്സിലായത്. കേരള സര്‍വകലാശാല കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നല്‍കിയത്. കോവിഡ് കാലത്തോടനുബന്ധിച്ചു നടത്തിയ സ്പെഷല്‍ പരീക്ഷ ആയതിനാല്‍ കുറച്ചു പേര് മാത്രമേ എഴുതിയുള്ളു. സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ് എന്ന പേപ്പര്‍ എഴുതിയവര്‍ക്കാണ് ഈ ‘ഭാഗ്യം’ ലഭിച്ചത്. പരീക്ഷ കണ്‍ട്രോളറുടെ ഓഫിസില്‍ സംഭവിച്ച ഗുരുതരവീഴ്ചയാണ് കാരണമെന്ന് അറിയുന്നു. ഓഫിസില്‍ നിന്നു ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക അച്ചടിച്ചു നല്‍കുകയായിരുന്നു. ഇതുവരെ സര്‍വകലാശാല ഈ പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയോ…
അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേരാം; പ്രവേശനം നിലവിലുള്ള രീതിയില്‍ തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിനു നിലവിലുള്ള രീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്ക് അഞ്ചാം വയസ്സില്‍ പ്രവേശനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുമ്ബോള്‍ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണെന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. ജൂണ്‍ ഒന്നിന് തന്നെ സ്കൂളുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു. ജൂണ്‍ 1ന് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്കൂള്‍ തുറക്കുന്നത്. ഇതിനാവശ്യമായ തയ്യാറെടുപ്പുകള്‍ പ്രധാനമായും പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത തദ്ദേശസ്വയംഭരണ, വകുപ്പുകള്‍ സംയുക്തമായി നടത്തും. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍ ക്ലിനിക്കുകളുടെ സേവനം സ്കൂളുകളില്‍ ഉണ്ടാവും, ശിവന്‍കുട്ടി പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അധ്യയന…
പ്ലസ് ടു പരീക്ഷ തീയതിയില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിള്‍ പുന:ക്രമീകരിച്ചു.ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ടിയിരുന്ന ഫിസിക്സ്,ഇക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മറ്റ് പരീക്ഷകള്‍ക്കും സമയക്രമത്തിനും മാറ്റമില്ല. നേരത്തെ സംസ്ഥാനത്തെ സ്കൂളുകളിലെ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 22 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്നു. ഏറെ നാളിന് ശേഷമാണ് അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷയ്ക്ക് പകരം ഇവര്‍ക്ക് വര്‍ക്ക് ഷീറ്റുകളായിരിക്കും നല്‍കുക.എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചെറിയ ക്ലാസുകളിലെ പരീക്ഷകള്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് റാഗിങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: താമരശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും തച്ചംപൊയില്‍ സ്വദേശിയുമായ മുഹമ്മദ് നിഹാലിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് നിഹാല്‍ പറഞ്ഞു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് ബോധം നഷ്ടപ്പെട്ട മുഹമ്മദ് നിഹാലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കീമോക്ക് വിധേയനായ മകന് മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റുവെന്ന് പിതാവ് ഇബ്രാഹീം നസീര്‍ പറഞ്ഞു. ഇനിയോരു വിദ്യാര്‍ത്ഥിക്കും ഇത്തരം…