പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. സ്വകാര്യത നയവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് ഉപയോക്താക്കളോട് ബലമായി ആവശ്യപ്പെടുന്നില്ല. അക്കൗണ്ട് ഡെലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും വാട്സാപ്പ് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ സേതു, ഭീം, ഗൂഗിള്‍ തുടങ്ങിയ ആപുകള്‍ക്കും സമാനമായ സ്വകാര്യത നയമാണെന്ന് വാട്സാപ്പ് അറിയിച്ചു. വാട്സാപ്പിന്റെ സ്വകാര്യത നയം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തക ഡോ. സീമ സിംഗ് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തിയതി മെയ് 15 വരെയാണ്. സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വ്യക്തമാക്കി. വാട്സാപ്പ് എല്ലാ പ്രവര്‍ത്തനങ്ങളും ഒരേസമയം നിര്‍ത്തുകയില്ല. ഉപയോക്താക്കള്‍ക്ക് ആവര്‍ത്തിച്ചുള്ള ഓര്‍മപ്പടുത്തലുകള്‍ അയയ്ക്കുകയും ചില സവിശേഷതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യും. ഉപയോക്താവിന് ആക്സസ് ചെയ്യാന്‍ കഴിയാത്ത…
Category: Editorial
ദേശീയതല പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി
വിവിധ ദേശീയതല പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ്, ജോയന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ്, കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് എന്നീ പ്രവേശന പരീക്ഷകളുടെ അപേക്ഷ തീയതിയാണ് നീട്ടിവെച്ചത്. ക്ലാറ്റ്: മേയ് 15 വരെ ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമപ്രോഗാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റി(ക്ലാറ്റ്)ന് മേയ് 15 വരെ അപേക്ഷിക്കാം.consortiumofnlus.ac.in നെസ്റ്റ്: മേയ് 10 വരെ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) ഭുവനേശ്വര്‍; യു.എം.-ഡി.എ.ഇ. സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (സി.ഇ.ബി.എസ്.) മുംബൈ എന്നിവിടങ്ങളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലെ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റി (നെസ്റ്റ്)ന് മേയ് 10 വരെ അപേക്ഷിക്കാം. www.nestexam.in… ജിപ്മാറ്റ്: മേയ് 31…
മുംബൈ സ്ഫോടന കേസ് പ്രതി യൂസഫ് മേമന് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹി: ദാവൂദ് ഇബ്രാഹിം പ്രതിയായ 1993ലെ മുംബയ് സ്ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് നാസിക് ജയിലില്‍ തടവിലായിരുന്ന യൂസഫ് മേമന് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈഗര്‍ മേമനും 2015 ല്‍ വധശിക്ഷയ്ക്കു വിധേയനായ യാക്കൂബ് മേമനും യൂസഫിന്റെ സഹോദരന്മാരാണ്. ദാവൂദിനൊപ്പം ഒളിവിലാണ് ടൈഗര്‍. കേസില്‍ 2007 ജീവപര്യന്തം ശിക്ഷ ലഭിച്ച യൂസഫ് മേമനെ മുംബയ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് 2018 ലാണ് നാസിക്കിലേക്ക് മാറ്റിയത്. 1993 മാര്‍ച്ച് 12ന് മുംബയിലെ 12 തന്ത്രപ്രധാന സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 257പേര് മരിക്കുകയും 713പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന് വീണ്ടും വന്‍നേട്ടം;ജയ്ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവനടക്കം മൂന്നു ഭീകരരെ വധിച്ചു
ശ്രീനഗര്‍: ഇന്ത്യന്‍ സുരക്ഷാസേനയ്ക്കു വീണ്ടും വന്‍നേട്ടം. പുല്‍വാമയിലെ നടത്തിയ മിന്നല്‍ നീക്കത്തിലൂടെ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇതില്‍ ഒരു ഭീകരന് ജയ്ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന് ഇസ്മായില്‍ അല്‍വി ആണെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഷഹീദ് ഭട്ട്, മസൂര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ജയ്ഷെ ഭീകരര്‍. പുല്‍വമായില്‍ ഇന്ത്യന്‍ സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരേ ആക്രമണം നടത്തി ജവാന്മാരെ വധിച്ച ബോംബ് നിര്‍മിച്ചത് ഇസ്മായില്‍ ആയിരുന്നു. ശേഷം പുല്‍വാമയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് സ്ഫോടകശേഖരവുമായി ഒരു കാര്‍ സേന കണ്ടെത്തിയിരുന്നു. ഇതിനു പിന്നിലും ഇസ്മായില്‍ ആണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ ശക്തമാക്കിയത്. പുല്‍മായ്ക്കു കിലോമീറ്ററുകള്‍ അകലെ ഒരു ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചു കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം മിന്നലാക്രമണം നടത്തി ഭീകരരെ വധിച്ചത്.അതേസമയം, സൈന്യം നടത്തിയ ആക്രമണത്തിന്റേതെന്ന് കരുതുന്ന ഒരു…
അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍: തിക്കിത്തിരക്കി കയറാന്‍ അനുവദിക്കില്ലനാളെ മുതല്‍ പഴയ ടിക്കറ്റ് നിരക്കില്‍ ബസ് സര്‍വീസ്; എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും
സംസ്ഥാനത്ത് നാളെ മുതല്‍ ബസ് സര്‍വീസ് സാധാരണ നിലയിലേക്ക്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തും. അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. പഴയ ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്. ബസിലെ എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചു. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. ബസുകളില്‍ തിരക്ക് ഉണ്ടാകുന്ന സാഹചര്യവും ഒഴിവാക്കണം. കൂടുതല്‍ ആളുകളെ കയറ്റിയാല്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസിന്‍്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇടങ്ങളില്‍ ബസിന് സ്റ്റോപ്പ് ഉണ്ടാവുകയില്ല. നാളെ മുതല്‍ 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളും നടത്തും. കൊവിഡ് ഭീഷണി ഒഴിയുമ്ബോള്‍ അന്തര്‍സംസ്ഥാന ബസ് സര്‍വീസ് നടത്താനും ആലോചനയുണ്ട്. മാസ്ക്ക് നിര്‍ബന്ധമായി ധരിക്കണം. ഓട്ടോറിക്ഷയില്‍ മൂന്ന് പേര്‍ക്കും കാറില്‍ നാല് പേര്‍ക്കും യാത്ര ചെയ്യാം. അന്തര്‍ സംസ്ഥാന യാത്രയ്ക്ക്…
ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ : പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ : ചൈനയ്ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍
ന്യൂഡല്‍ഹി : ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ , പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ, ചൈനയ്ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍ തന്നെ. അതിര്‍ത്തിയില്‍ ഇന്ത്യയുടെ റോഡ് നിര്‍മാണം തടസപ്പെടുത്താനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാനാണ് പ്രത്യേക സംഘത്തെ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ഉയര്‍ന്ന മേഖലകളില്‍ പോലും പൊരുതാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സൈനികര്‍. അതീവ ദുര്‍ഘട മേഖലകളില്‍ പോരാടാന്‍ പരിശീലനം ലഭിച്ച സൈനികര്‍ക്ക് ടിബറ്റന്‍ മേഖല ഇവര്‍ക്ക് പരിചിതമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ടു ബ്രിഗേഡിലേറെ സൈനികരെയാണു ചൈന വിന്യസിച്ചിരിക്കുന്നതെന്നാണു വിവരം. ബെയ്ജിങ്ങിന്റെ അറിവോടെയാണു നീക്കം എന്നാണ് ഇതു വ്യക്തമാക്കുന്നത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമസേന താവളത്തില്‍ നിന്നും ഗാല്‍വന്‍ താഴ്വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലേക്കുള്ള(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള് അഥവാ എല്‍എസി)റോഡ് നിര്‍മാണം തടസപ്പെടുത്താനുളള ചൈനയുടെ…
സ്വത്ത്തര്‍ക്കം; ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന് അവകാശികള്‍ ഇനി സഹോദരന്റെ മക്കള്‍
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ ഇനി സഹോദരന്റെ മക്കളായ ദീപക്കിനും ദീപയ്ക്കും. ആയിരം കോടിയുടെ സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. അന്തരവകാശികള് ആരെന്നു വില്‍പത്രമെഴുതാതെയായിരുന്നു ജയലളിതയുടെ മരണം. ഇതോടെയാണ് സ്വത്തു തര്‍ക്കം തുടങ്ങിയത്. വിധി വന്നതോടെ ജയലളിതയുടെ ഊട്ടിയിലെ കോടനാട് എസ്റ്റേറ്റ് അടക്കമുള്ള സ്വത്തുക്കളുടെ അവകാശികളാരെന്ന തര്‍ക്കത്തിനന് അവസാനമായി. ചെന്നൈ പോയസ് ഗാര്‍ഡനിലെ 24000 ചതുരശ്ര അടിയുള്ള വേദനിലയമെന്ന വീട് ഏറ്റെടുത്ത് സ്മാരകമാക്കാനായിരുന്നു എ.ഡി.എം.കെ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സഹോദരന്റെ മക്കളായ തങ്ങളാണ് ജയലളിതയുടെ നിയമപരാമായ പിന്തുടര്ച്ചക്കാരെന്ന് അവകാശപെട്ട് ദീപയും ദീപക്കും കോടതിയിലെത്തി. പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കാനും കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ്…
പട്ടിണി കിടന്ന് മരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് ; അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരന്തത്തിന്റെ മറ്റൊരു നൊമ്പര ദൃശ്യം
മുസഫര്‍പൂര്‍ : പട്ടിണി കിടന്ന് മരിച്ച അമ്മയുടെ സാരിയില്‍ പിടിച്ച് വലിച്ച് വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന കുടിയേറ്റ തൊഴിലാളിയായ അമ്മയെ വിളിച്ചുണര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയണ് ആ കുഞ്ഞ്. ശരീരം മൂടിയിരിക്കുന്ന തുണി പിടിച്ചുവലിച്ചാണ് കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ നോക്കുന്നത്. എന്നാല്‍ ആ തുണി നീങ്ങുന്നതല്ലാതെ അവന്റെ അമ്മ അനങ്ങുന്നേയില്ല… ചൂടും വിശപ്പും നിര്‍ജ്ജലീകരണവും സഹിക്കാനാവാതെയാണ് അവര്‍ മരിച്ചത്. ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ളതാണ് ഈ നൊമ്ബര ദൃശ്യങ്ങള്‍. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശയായിരുന്നു യുവതിയെന്നാണ് അവരുടെ കുടുംബം പറയുന്നത്. ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെ വച്ച് യുവതി കുഴഞ്ഞുവീണു. പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്റ്റേഷനില്‍ വച്ച് രണ്ട് വയസ്സുള്ള കുഞ്ഞും മരിച്ചിരുന്നു. യുവതി സ്റ്റേഷനില്‍ വീണതോടെ അമ്മയെ തൊട്ടുംതലോടിയും…
സിനിമാ സെറ്റ് നശിപ്പിച്ച സംഭവം: പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
കൊച്ചി: മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്.സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട് പ്രകാരവും നടപടികള്‍ സ്വീകരിക്കമെന്ന് എസ് പി പറഞ്ഞു.മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നിവയ്ക്ക് പുറമെയാണിത്. എഎച്ച്പി പ്രവര്‍ത്തകരായ മലയാറ്റൂര്‍ സ്വദേശി രതീഷ് (കാര രതീഷ്) പട്ടാല്‍ കവിശേരി വീട്ടില്‍ രാഹുല്‍, കൂവപ്പടി നെടുമ്ബിള്ളി വീട്ടില്‍ ഗോകുല്‍, കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍, മുടക്കുഴ തേവരു കുടി വീട്ടില്‍ രാഹുല്‍ രാജ് എന്നിവരാണ് കേസില്‍ പിടിയിലായിട്ടുള്ളത്. ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയുമായി പോലിസ് മുമ്ബോട്ടു പോവുകയാണ്. മൂന്നു കൊലപാതകങ്ങളും, നിരവധി വധശ്രമങ്ങളും ഉള്‍പ്പടെ 29 കേസുകളിലെ…
സൂരജിന്റെ നുണകള്‍ ഒന്നൊന്നായി പൊളിച്ച് പൊലീസ്
കൊല്ലം ∙ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സൂരജിന് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് െപാലീസ്. സാക്ഷിമൊഴികൾക്ക് പുറമേ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുകയാണ് െപാലീസ്. പ്രദേശത്ത് കാണാത്തയിനം പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് കൃത്യം നടത്തിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പിനെ കൈമാറിയതിനു സാക്ഷികൾ ഉണ്ട്. സൂരജിന് അണലിയെ നൽകാൻ അംബാസഡർ കാറിൽ എത്തിയ സുരേഷിനൊപ്പം മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായി െപാലീസ് സ്ഥിരീകരിച്ചു. സൂരജിനെ ആദ്യം ചോദ്യം ചെയ്തപ്പോൾസമ്മതിക്കാൻ തയാറായിരുന്നില്ല. വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരൻ സുരേഷുമായി പൊലീസ് എത്തിയപ്പോൾ വീണ്ടും മൊഴി മാറ്റി. സംസ്ഥാനത്തെ പ്രമുഖ പാമ്പ് പിടിത്തക്കാരൻ വാവ സുരേഷാണ് കല്ലുവാതുക്കൽസുരേഷിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സൂരജ് പറഞ്ഞ കളവ്. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വാവ സുരേഷുമായി ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിഞ്ഞു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ പൂർണ വിവരണം ഇയാൾ…