സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക…
Category: District News
തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം
തിരുവനന്തപുരം: തലസ്ഥാനത്തെ എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം. ഏകദേശം ഒമ്ബത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് പിന്നിലുള്ള കാന്റീനിലായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഒന്നും രണ്ടും നിലകളില്‍ പുകനിറഞ്ഞു. രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 22ഓളം രോഗികളാണ് മുറികളില്‍ ചികിത്സയിലുണ്ടായിരുന്നത്
പിള്ളയുടെ സ്വത്തെല്ലാം കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ഗണേഷ് തട്ടിയെടുത്തെന്ന് ചേച്ചിയുടെ പരാതി, അച്ഛന്റെ വിൽപത്രം ഗണേശ് തിരുത്തിയെന്നത് തെറ്റാണെന്ന് ബിന്ദു പറയുന്നു.ആർ.ബാലകൃഷ്ണപിള്ളയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കേരളാ കോൺഗ്രസ് (ബി)കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ പ്രഭാകരൻ പിള്ളയുടെ വെളിപ്പെടുത്തൽ…
തിരുവനന്തപുരം : തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നില്‍ കുടുംബ തര്‍ക്കങ്ങളാണെന്ന് സൂചന. കുടുംബ സ്വത്ത് ഗണേശ് കുമാര്‍ കൃത്രിമ മാര്‍ഗത്തിലൂടെ തട്ടിയെടുത്തു എന്ന സഹോദരിയുടെ പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. വില്‍പത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവര്‍ ഗണേശിനെ മന്ത്രിയാക്കിയാല്‍ നിരവധി തെളിവുകള്‍ പുറത്തുവിടുമെന്നും അറിയിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിൽകെ.ബി. ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം 2013ൽ തെറിപ്പിച്ചത് അന്നു ഭാര്യയായിരുന്ന ഡോ: യാമിനിതങ്കച്ചിയായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിപദത്തിനുതടസമായി സഹോദരി ഉഷാ മോഹൻദാസ്. ഉഷയും ഭർത്താവ് റിട്ട. ഐ.എ.എസ്ഉദ്യോഗസ്ഥൻ കെ. മോഹൻദാസും മുഖ്യമന്ത്രിക്കുനൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണുഗണേശ് കുമാറിന് ആദ്യടേമിൽ മന്ത്രിസ്ഥാനംനിരസിച്ചതെന്നാണു സൂചന. എന്നാൽ രണ്ടാംടേമിൽ ഈ വിവാദം നിലനിൽക്കില്ല.ഒന്നാം പിണറായി സർക്കാരിന്റെ ശമ്പളപരിഷ് കരണ കമ്മിഷൻ ചെയർമാൻ കൂടിയാണുമോഹൻദാസ്. വിഴിഞ്ഞം തുറമുഖം സംബന്ധിച്ചസി.എ.ജി. റിപ്പോർട്ട് പരിശോധിച്ച ജുഡീഷ്യൽസമിതിയംഗവുമായിരുന്നു…
സംസ്ഥാനത്ത് തിങ്കളാഴ്ച 21,402 പേര്‍ക്ക് കോവിഡ്: തിരുവനന്തപുരം 2364 പേര്
*ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു * 99,651 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,62,315; ആകെ രോഗമുക്തി നേടിയവര്‍ 18,00,179 കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍…
ചാരായം വാറ്റാനുള്ള കോട പിടിച്ചെടുത്തത് മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്നും; ആംബുലന്‍സ് ഉടമയും സഹായിയും അറസ്റ്റില്‍
അടൂര്‍: മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ചാരായം വാറ്റാനുള്ള കോട പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അടൂരിലെ ആംബുലന്‍സിന്റെ ഉടമയും ഡ്രൈവറുമായ കണ്ണംകോട് കൊണ്ടങ്ങാട്ട് താഴേതില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍ റസാഖിനെ (33)യും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ റസാഖിന്റെ വീട്ടില്‍ അനധികൃതമായി ചാരായം വാറ്റുന്നതായി ശനിയാഴ്ച അടൂര്‍ ഡിവൈ.എസ്പി. ബി.വിനോദിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്നും കോട പിടിച്ചെടുത്തത്. സിഐ. ബി.സുനുകുമാര്‍, വനിതാ എസ്ഐ. നിത്യാസത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍, റസാഖ് താമസിക്കുന്ന കണ്ണംകോട്ടെ വീട്ടിലെത്തി. തൊട്ടടുത്തുള്ള ഇയാളുടെതന്നെ പഴയ വീട്ടില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, പ്രവീണ്‍, ജയരാജ് എന്നിവര്‍ വേഷം മാറി വാറ്റുചാരായം വാങ്ങാനും ചെന്നു. ഇവിടെ ആ സമയം ഗ്യാസ് അടുപ്പില്‍ ചാരായം വാറ്റുകയായിരുന്നു. കൈയോടെതന്നെ എല്ലാം പൊക്കി. തുടര്‍ന്നുള്ള തിരച്ചിലിലാണ് മൊബൈല്‍ മോര്‍ച്ചറിയിലെ കോടകലക്ക്’…
“രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിമാക്കി മതപരിവര്‍ത്തനം നടത്തി പ്രസവിപ്പിച്ചു”; മുസ്ലിം സമുദായത്തിനെതിരെ തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന പിസി ജോര്‍ജിനെതിരെ പരാതി
പൂഞ്ഞാര്‍: കേരളം മുസ്ലീം സ്റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീമാക്കിയെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും ഒരു വര്‍ഷത്തിനുള്ളില്‍ പ്രസവിപ്പിച്ചു രണ്ടുലക്ഷത്തോളം മുസ്ലിം കുഞ്ഞുങ്ങളെ ഉണ്ടാക്കി എന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പ്രസ്താവിച്ച പിസി ജോര്‍ജിനെതിരെ പോലീസില്‍ പരാതി. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാദ അഭിമുഖത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മെയ് 9ന് നവകേരള ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് വീണ്ടും മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയത കലര്‍ന്ന അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. 2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് പിസി അഭിമുഖത്തില്‍ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍…
പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിക്ക് നേരെ പീഡനശ്രമം; ആംബുലന്‍സ് അറ്റന്‍ഡര്‍ കസ്റ്റഡിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. വണ്ടൂര്‍ സ്വദേശിയായ യുവതിയെയാണ് സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് രോഗിയായ യുവതിയെ സ്കാനിങ് നടത്താന്‍ കൊണ്ടു പോകുന്നതിനിടയിലാണ് ആംബുലന്‍സ് അറ്റന്‍ഡറായ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് പ്രതികരിക്കാന്‍ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്നും ഇക്കാരണത്താലാണ് പരാതി നല്കാന് വെെകിയതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു; കണ്ണൂരിൽ നിന്ന് 290 കി.മി അകലെ
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. കാറ്റ് കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ്. വടക്കൻ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ എല്ലാ മേഖലകളിലും വരും മണിക്കൂറുകളിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുള്ളത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രിയോടെ ലക്ഷദ്വീപിന് സമീപമെത്തിയ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പ്രവചനങ്ങൾ. കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് നിലവിൽ കാറ്റിന്റെ സഞ്ചാരപാത. 24 മണിക്കൂറിനുള്ളിൽ കാറ്റ് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. ടൗട്ടെ കേരള…
സംസ്ഥാനത്ത് ഇന്ന് 34694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…
ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി; നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്ദ്ദമായിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്നീട് പിന്‍വലിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പകരം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട ജില്ലകളിലെ മഴ മുന്നറിയിപ്പ് പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.…