ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു എന്നാണ് ജിനേഷ് പറയുന്നത്. ബിനു അടിമാലിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു തര്‍ക്കം. ബിനുവിന്റെ ഭീഷണിയുടെ വോയ്സ് ക്ലിപ്പ് അടക്കം ജിനേഷ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നുണ്ട്. ജിനേഷിന്റെ വാക്കുകള്‍ ഇങ്ങനെ ഞാനും ബിനു അടിമാലിയും ഞാനും തമ്മില്‍ ചേട്ടന് അനിയന് ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടില്‍ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം…
Category: Cinema
‘എംപുരാൻ’ തുടങ്ങി; പൂജ ചിത്രങ്ങൾ; ‘ലൂസിഫറി’ലെ റോബും ഡൽഹിയിൽ
പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത് മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായി രുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു. രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം.മുരളി ഗോപി തിരക്കഥ രചിക്കുന്ന എംബുരാൻ പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്നു. ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ ആശിർവാദ് സിനിമാസും ഇൻഡ്യയിലെ വൻകിട നിർമ്മാണ സ്ഥാപനമായ ലൈക്ക പ്രൊഡക്ഷൻസും…
പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ
കൊച്ചി: എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. 40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ) എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ സാമുവൽ – അന്നാമ്മ ദമ്പതികളുടെ…
‘ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു, ചെറിയ രീതിയില്‍ ഒരു ചടങ്ങ്’; സന്തോഷം പങ്കുവച്ച് ദേവികയും വിജയ് മാധവും
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ദേവിക നമ്പ്യാർ . ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ദേവികയും വിജയും വിവാഹിതരായത്. ഗായകനായും സംഗീത സംവിധായകനയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയാളാണ് വിജയ് മാധവ്. ദേവികയെ വിവാഹം ചെയ്ത ശേഷമാണു വിജയ് കൂടുതല്‍ സുപരിചിതനാകുന്നത്. വിവാഹ ശേഷം പാട്ടും അഭിനയവും വ്ലോഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ താര ദമ്പതികള്‍ ഗര്‍ഭിണിയായതോടെയാണ് ദേവിക സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഗര്‍ഭിണി ആയതിനു പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസം ആദ്യമാണ് ഇവര്‍ക്ക് ഒരു ആണ് കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണി ആയത് മുതല്‍ എല്ലാ വിശേഷങ്ങളും ദേവികയും വിജയും ആരാധകരുമായി പങ്കുവച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിശേഷങ്ങളും പ്രസവ ശേഷമുള്ള വിശേഷങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. കുഞ്ഞിനെ വിജയ്…
ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം; ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം; സംസ്കാരം നാളെ
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്കാരിക കേരളം. ഇന്നസെന്റിന്റെ സംസ്കാരം നാളെ ഇരിങ്ങാലക്കുടയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. പൊതു ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിക്കുന്ന മൃതദേഹം, ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണി വരെയാണ് ടൗണ്‍ ഹാളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി വെക്കുക. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്റിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്ഷോര്‍…
നടന് അജിത്തിന്റെ പിതാവ് അന്തരിച്ചു
ചെന്നൈ: നടന് അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന് അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗറിലെ ശ്മാശനത്തില്‍. പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യന്. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മക്കള്‍. സിനിമാ താരം ശാലിനി മരുമകളാണ്. സിനിമ പ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം നിരവധി പേര് ആദാരാഞ്ജലി അര്‍പ്പിച്ചു. #BREAKING | நடிகர் அஜித்தின் தந்தை பி.சுப்ரமணியம் உடல்நலக்குறைவால் சென்னையில் காலமானார்#AjithKumar | #Subramaniam | #PSubramaniam pic.twitter.com/PXGv4UWoqO — PuthiyathalaimuraiTV (@PTTVOnlineNews) March 24, 2023 தன்னைத்தானே தகவமைத்து கொண்ட தமிழ் திரையுலகின் முன்னணி நடிகர், அன்புச்சகோதரர் திரு.அஜித்குமார் அவர்களின் தந்தை திரு.பி.சுப்ரமணியம் மறைந்தார் என்ற செய்தியறிந்து மிகுந்த வருத்தமுற்றேன்,தந்தையை இழந்து வாடும் திரு.அஜித்குமார் மற்றும் அவரது குடும்பத்தினருக்கும் என் ஆழ்ந்த…
‘ചേച്ചിയമ്മ..’: വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു
കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന് ഗിന്നസ് പക്രു. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിവരം താരം പങ്കുവെച്ചതാണ് . ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. https://www.facebook.com/photo.php?fbid=773326070829480&set=a.245717463590346&type=3&eid=ARBP_5mnGYDiQxaFviragC-_QropyLowOrW9yfx-GPToSOJJrzkl9rrD4HrgTkdIYUODgz8MoR6tL1Ux&__xts__%5B0%5D=68.ARDOwpW7Dz_fTn11i4DS84itfckVjTBv0W5InOCkU_EjAcv3SXDbOxRZ9D3-b6x1Y7avreK3Du7K3bqwOgMe8fyevBZvJpkflw6W6LG0RHwQKq6JJOMQh6OE4PBgR9y5eDw0ZaIe8MizjSChdtUB3BgguNVvFL5Zv0Ma4dWSqZ7Th11Qjzfp7wd9NbSMh03Qej7wv2CQE-GTUFRxQRkQvBKS5MdSKIvzp_nPCzOMue8ztVogg6WEbH8km2txoK-fe9NOFOkW6_fI27T5oRLIpPTQYGpfki2qNZRbzUlAZKjR-v590pU&__tn__=EEHH-R ‘ചേച്ചിയമ്മ’ എന്ന തലക്കെട്ടോടെ മകള്‍ ദീപ്തയ്ക്കൊപ്പം കുഞ്ഞിനെ കൈയ്യില്‍ എടുത്ത് നില്ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ഗിന്നസ് പക്രുവിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ അടക്കം നിരവധി പേര് എത്തി. പോസ്റ്റില്‍ അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പറയുന്നുണ്ട്.
സുബിയുടെ വിവാഹം ഉടന്‍ നടക്കാനിരിക്കുകയായിരുന്നു, ചികിത്സ വേഗത്തിലാക്കിയത് സുരേഷ് ഗോപി ഇടപെട്ടിട്ടെന്ന് ടിനി ടോം
നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമെന്നും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും നടനും സുഹൃത്തുമായ ടിനി ടോം. കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് സുബിയ്ക്ക് രോഗം ബാധിച്ചതെന്ന് ടിനി ടോം പറഞ്ഞു. സുബിയുടെ വിവാഹകാര്യം തീരുമാനത്തിലെത്തിയിരുന്നു. അവര്‍ ഏറെ സന്തോഷവതിയായിരുന്നെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു. പതിനേഴ് ദിവസത്തോളമായി സുബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സുബിയുടെ സുഹൃത്താണ് തന്നെ ഇക്കാര്യം അറിയിച്ചത്. പുറത്ത് അധികം ആരെയും വിവരം അറിയിച്ചിരുന്നില്ല. കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി പലരുമായും ബന്ധപ്പെട്ട് എട്ടുദിവസം കൊണ്ട് ചെയ്യേണ്ട നടപടികള്‍ നാലുദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്കാന് തയ്യാറായത്. കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ച…
നടി സുബി സുരേഷ് അന്തരിച്ചു.
സിനിമ, ടെലിവിഷൻ താരവും, അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. 34 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രശസ്ത സംവിധായകന് കെ. വിശ്വനാഥ് അന്തരിച്ചു; ഓര്‍മയാകുന്നത് ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി
ഹൈദരാബാദ്: ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വര്‍ണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരന് കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയ വിശ്വനാഥ് വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ചെന്നെയിലെ വാഹിനി സ്റ്റുഡിയോയില്‍ ഓഡിയോഗ്രാഫറായാണ് വിശ്വനാഥ് തന്റെ കരിയര്‍ ആരംഭിച്ചത്. സൗണ്ട് എഞ്ചിനീയര്‍ എന്ന നിലയില്‍ ഒരു ചെറിയ സമയത്തിനുശേഷം, ചലച്ചിത്ര നിര്‍മാതാവായ അദുര്‍തി സുബ്ബ റാവുവിന്റെ കീഴില്‍ അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചു. 1951 ല്‍ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയില്‍ സഹസംവിധായകനായി. 1965ല്‍ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സംസ്ഥാന നാന്ദി അവാര്‍ഡ് ആദ്യ സിനിമയിലൂടെ തന്നെ കരസ്ഥമാക്കി. 1980ല്‍ ശങ്കരാഭരണത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമാ സംവിധായകനായി. അവിശ്വസനീയമായ വിജയമായിരുന്നു ചിത്രം നേടിയത്.…