കൊച്ചി ∙ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസത്തെക്കാള്‍ 16 പൈസ കുറഞ്ഞ്, ഡോളറിന് 77.60 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതും രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതുമാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി സാധനങ്ങളുടെ വില ഉയര്‍ത്തും. വിദേശയാത്രച്ചെലവും ഉയരും. എണ്ണവില രാജ്യാന്തര വിപണിയില്‍ ഉയരുന്നതും ഇന്ത്യന്‍ കറന്‍സിക്കു തിരിച്ചടിയാണ്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില 1.7% ഉയര്‍ന്ന് ബാരലിന് (159 ലീറ്റര്‍) 114 ഡോളറിനടുത്തെത്തി.
Category: Business
രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം, പുതിയ സംവിധാനവുമായി ആര്‍ബിഐ
ഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് വഴിയാണ് ഇത് സാധ്യമാക്കുന്നത്. 2021 മാര്‍ച്ചിലെ കണക്കനുസരിച്ച്, യുപിഐ ആദ്യമായി ഒരു മാസത്തിനുള്ളില്‍ 5 ബില്ല്യണ്‍ ഇടപാടുകള്‍ കടന്നു. ഈ മാസം ആദ്യം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സേവനം പ്രഖ്യാപിച്ചു. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്വര്‍ക്കുകളിലും കാര്ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നുവെന്ന് 2022-23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള തന്റെ ആദ്യ നയ പ്രസ്താവനയില്‍ ദാസ് പറഞ്ഞു. ഡെബിറ്റോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാതെ തന്നെ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ ഈ സേവനം ആരെയും അനുവദിക്കും. പണരഹിത ഇടപാട് എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് കൂടുതല്‍ എടുത്തുകാണിച്ചുകൊണ്ട്, എടിഎമ്മുകള്‍ യുപിഐ…
ഇന്ത്യയിൽ ആദ്യമായി എയർബസ് എച്ച് 145 സ്വന്തമാക്കി രവി പിള്ള
ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ‘എയർബസ് എച്ച് 145’ ഇനി കേരളത്തിനും സ്വന്തം. പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ബി.രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി കോപ്റ്റർ വാങ്ങിയത്. എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. ലോകത്താകെ 1,500 എയർബസ് എച്ച് 145 ഹെലികോപ്റ്ററുകൾ മാത്രമാണുള്ളത്. രാജ്യത്തെ ആദ്യ എയർബസ് നിർമിത എച്ച് 145 ഡി 3 ഹെലികോപ്റ്ററാണ് തലസ്ഥാനത്ത് ഇന്നലെ പറന്നിറങ്ങിയത്. അത്യാധുനിക സൗകര്യങ്ങളുള്ള ഹെലികോപ്റ്റർ ജർമനിയിലെ എയർ ബസ് കമ്പനിയിൽ നിന്ന് രവി പിള്ള നേരിട്ട് വാങ്ങുകയായിരുന്നു. കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയും എന്നതാണ് എച്ച്145ൻ്റെ സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേർക്ക് ഇതിൽ യാത്ര ചെയ്യാം. കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എനർജി…
മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് 2 കോടി; കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍, റബര്‍ സബ്സിഡിക്ക് 500 കോടി
തിരുവനന്തപുരം: മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി അനുവദിച്ചു. ഇതിനായി രണ്ട് കോടി രൂപ നീക്കിവെക്കും. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്റെ മേല്‍നോട്ടച്ചുമതല. കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ചക്ക ഉത്പനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. റബര്‍ സബ്സിഡിക്ക് 500 കോടി അനുവദിച്ചു. തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ അനുവദിക്കും. ഇതിനായി നിയമത്തില്‍ ഭേദഗതി കൊണ്ട് വരേണ്ടതുണ്ട്. നെല്ലിന്റെ താങ്ങുവില കൂട്ടി. 28 രൂപ 20 പൈസ ആയാണ് ഉയര്‍ത്തിയത്. നെല്‍കൃഷി വികസനത്തിന് 76 കോടി അനുവദിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യ സമ്ബൂര്‍ണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം വിലക്കയറ്റം തടയുന്നതിന്…
വിലക്കയറ്റം തടയാന്‍ 2000 കോടി; സര്‍വകലാശാല കാമ്ബസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ നടപ്പു സാമ്ബത്തിക വര്‍ഷത്തെ ബജറ്റില്‍ വിലക്കയറ്റം തടയാന്‍ 2000 കോടിയുടെ പ്രഖ്യാപനം. സാമ്ബത്തിക മേഖലയിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. എന്നാല്‍ പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ആഗോള വിദഗ്ധരുടെ ചര്‍ച്ചകള്‍ക്ക് രണ്ട് കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി വരുമാനം കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്: ബജറ്റ് അവതരണം ദീര്‍ഘമായിരിക്കുമെന്ന് ധനമന്ത്രി. ടാബില്‍ ആണ് ബജറ്റ് വായിക്കുന്നത്. ലോകസമാധാനത്തിന് ആഗോളവിദഗ്ധരുടെ ചര്‍ച്ചകള്‍ക്ക് രണ്ടുകോടി സര്‍വകലാശാല കാമ്ബസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കാമ്ബസുകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ടപ് ഇന്‍ക്യുബേഷന്‍ യൂണിറ്റ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമൂലമാറ്റം ലക്ഷ്യം സര്‍വകലാശാലകള്‍ക്ക് 200 കോടി കിഫ്ബി വഴി സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ തൊഴില്‍ വൈദഗ്ധ്യത്തിന് വിപുലമായ പദ്ധതികള്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബി വഴി 100 കോടി എല്ലാ…
ഇന്റര്‍നെറ്റ് ഇല്ലാതെ പണം കൈമാറ്റം നടത്താം; യുപിഐ 123 പേ നിലവില്‍ വന്നു, സംവിധാനം ഇങ്ങനെ
ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് സംവിധാനം ആര്‍ബിഐ അവതരിപ്പിച്ചു. നേരത്തെ വിവിധ ആപ്പുകള്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സാധ്യമായിരുന്ന സേവനം ഇനി മുതല്‍ ഇന്റര്‍നെറ്റ് സൌകര്യം ഇല്ലാത്ത ഫോണുകളിലും ലഭ്യമാകും. പുതിയ സര്‍വീസിന് യുപിഐ 123 പേ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ആണ് ചൊവ്വാഴ്ച ഈ സേവനം പുറത്തിറക്കിയത്. ഇന്ത്യയിലെ 40 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപകാരപ്പെടും എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാതെ തന്നെ യുപിഐ സേവനം ഇതുവഴി ലഭിക്കും. യുപിഐ 123 പേ സംവിധാനം സമൂഹത്തിലെ ദുര്‍ബലമായ ഒരു വിഭാഗത്തിന് ഡിജിറ്റല്‍ പേമെന്റ് ഭൂമികയിലേക്ക് പ്രവേശം നല്‍കും. ഇത് സാമ്ബത്തിക മേഖലയിലേക്ക് വലിയൊരു വിഭാഗത്തെ കൈപിടിച്ചുയര്‍ത്തും – റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. ഈ സംവിധാനം…
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്; ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4820 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 75 രൂപയായി. 2020 ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു സ്വര്‍ണവില.
സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും;പുതിയ നികുതി നിര്‍ദേശങ്ങള്‍ക്ക് സാധ്യത
സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ അവതരിപ്പിക്കും. അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ഈ സര്‍ക്കാരിന്റെ രണ്ടാം ബജറ്റും.പുതിയ നികുതി നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.രണ്ടാം ബജറ്റില്‍ കോവിഡാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു.പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന സൂചന ധനമന്ത്രി നല്കി കഴിഞ്ഞു. ഭൂനികുതി, മദ്യ നികുതി എന്നിവയില്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം.ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിര്‍ദേശം സാമ്ബത്തിക വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു.നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കും.കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം, വ്യവസായം മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.അടിസ്ഥാന സൗകര്യ മേഖലയിലും പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കാം.സില്‍വര്‍ ലൈന്‍ പോലുള്ള പിണറായി സര്‍ക്കാരിന്റെ പ്രധാന…
സ്വര്‍ണ്ണവിലയെയും മേല്‍പ്പോട്ടുയര്‍ത്തി റഷ്യ-യുക്രൈന് യുദ്ധം; ഒരു ഗ്രാം സ്വര്‍ണവില 5000ത്തിന് അടുത്ത്
കൊച്ചി: യുക്രൈന് പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.ഇതേ രീതി തുടര്‍ന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പവന് വീണ്ടും 40000 ല്‍ എത്തും.റഷ്യ യുക്രെയ്ന് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കുതിക്കാനാണു സാധ്യത. വലിയ ചാഞ്ചാട്ടമാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണവിലയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 100 ഡോളറിന്റെ വര്‍ധനയുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തുമുണ്ടാകുന്നത്.വന്‍കിട നിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ഇപ്പോള്‍ വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ സ്വര്‍ണവില ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറും. കഴിഞ്ഞ 2…
സംസ്ഥാന നികുതി വകുപ്പ് മാര്‍ച്ച് 1 മുതല്‍ ജിഎസ്ടിഎന്‍ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാര്‍ച്ച് 1 മുതല്‍ ജിഎസ്ടിഎന്‍ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജിഎസ്ടിഎന്‍ല്‍ നിന്ന് ഡാറ്റ സ്വീകരിക്കാന്‍ നിലവില്‍ കേരളം എന്‍ഐസി യുടെ സഹകരണത്തോടെ വികസിപ്പിച്ച സ്വന്തം സോഫ്റ്റ്വെയര് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നാണ് ജി.എസ്.ടി.എന്‍ വികസിപ്പിച്ച ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നത്. നികുതിദായകരുടെ രജിസ്ട്രേഷന്, റിട്ടേണുകള്‍, റീഫണ്ടുകള്‍ എന്നീ നികുതി സേവനങ്ങള്‍ ജി .എസ് .ടി .എന്‍. കമ്ബ്യൂട്ടര്‍ ശൃംഖല വഴിയാണ് നടക്കുന്നത്. 2017 ലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓഹരി ഉടമകളായ ജി.എസ്.ടി.എന്‍. എന്ന ഐ.ടി സംവിധാനം നിലവില്‍ വന്നത്. നികുതിദായകരെ കൂടാതെ ജി.എസ്.ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായ രജിസ്ട്രേഷന് നല്കല്, റീഫണ്ട് അനുവദിക്കല്‍, അസ്സെസ്സ്മെന്റ്, എന്‍ഫോഴ്സ്മെന്റ്, ഓഡിറ്റ് എന്നിവ നടത്തുന്നതും ജി.എസ്.ടി.എന്‍ വഴിയാണ്. സംസ്ഥാന തലത്തില്‍ സോഫ്റ്റ്വെയര് തയ്യാറാക്കുന്നത് അവസാനിപ്പിക്കുന്നതോടെ ജി.എസ്.ടി നിയമത്തില്‍ വരുന്ന…