തിരുവനന്തപുരം: പൂരം നാളും പൗർണമി ദിനവും ഒത്തുചേർന്ന കുംഭപ്പകലിൽ തലസ്ഥാന നഗരിയാകെ ആറ്റുകാലമ്മയുടെ തിരുമുറ്റമായി മാറി. ഭക്തിയോടെ ജ്വലിച്ച ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകൾ ആറ്റുകാലിനെയും ക്ഷേത്രത്തിൽ ക്ഷേത്രത്തിൽനിന്ന് കിലോമീറ്ററുകളോളം നീണ്ട വീഥികളെയും യജ്ഞ ഭൂമിയാക്കി. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ജയ്‌നഗര്‍ പനച്ചവിള ശിവക്ഷേത്രത്തില്‍ ആറ്റുകാൽ പൊങ്കാല ഇടുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ശുദ്ധജലവും ,ലഘുഭക്ഷണം, അന്നദാനം നൽകി ഭക്തജനങ്ങൾക്ക് വേണ്ടതെല്ലാം യഥാസമയം എത്തിച്ചുകൊടുക്കാനും ഇവരുടെ കൂട്ടായ്മക്ക് കഴിഞ്ഞു.
Day: March 14, 2025
കൊച്ചിക്കാർക്ക് സന്തോഷ വാർത്ത, മെട്രോ രണ്ടാംഘട്ടം അതിവേഗം പൂർത്തിയാകും; 100 കോടി കൂടി അനുവദിച്ചു
കൊച്ചി : കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം അതിവേഗം പൂർത്തിയാകും. മെട്രോ നിർമാണത്തിന് സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ സ്ഥലമേറ്റെടുപ്പിനും അനുബന്ധ നിർമാണത്തിനുമായി 387.57 കോടി രൂപ അനുവദിച്ചിരുന്നു. നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് 100 കോടി കൂടി നൽകുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം. മെട്രോ രണ്ടാംഘട്ടത്തിൽ ട്രാക്കിനായുള്ള സ്ഥലം പൂർണമായി ഏറ്റെടുത്തുകഴിഞ്ഞു. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.6.8 കിലോമീറ്റർ ദൂരം വയഡക്ട് നിർമാണമാണ് നിലവിൽ നടക്കുന്നത്. സീപോർട്ട് – എയർപോർട്ട് റോഡ്, സിവിൽ സ്‌റ്റേഷൻ, ഇൻഫോപാർക്ക്, കാക്കനാട് സെസ് ഭാഗങ്ങളിലായാണ് വയഡക്ട് നിർമാണം.സെപ്‌തംബറിൽ ആരംഭിച്ച രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളിൽ വിവിധയിടങ്ങളിൽ സ്‌റ്റേഷൻ നിർമാണത്തിനുള്ള പൈലിങ് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. ആലിൻചുവട്, വാഴക്കാല, സെസ് എന്നിവിടങ്ങളിലായാണ് സ്റ്റേഷൻ പൈലിങ് പൂർത്തിയായത്. പാലാരിവട്ടം,…
കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം; പിടികൂടിയത് 2 കിലോ
കൊച്ചി: കളമശേരി പോളിടെക്നിക് കോളേജേ ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം. ഇന്നലെ രാത്രി പോലീസ് നടത്തിയ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർഥികളെ പിടികൂടിയിട്ടുണ്ട്. മൂന്നുപേർ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ആരംഭിച്ച മിന്നൽ പരിശോധന പുലർച്ചെവരെ നീണ്ടു. റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം പ്രതികരിച്ചു. തൂക്കി വിൽപ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തിയിട്ടുണ്ട്. ഏഴ് മണിക്കൂറോളമാണ് പോലീസ് ഹോസ്റ്റലിൽ പരിശോധന നടത്തിയത്. രാത്രി തുടങ്ങിയ പരിശോധന പുലർച്ചെ നാല് മണി വരെ നീണ്ടു. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുകയാണ്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണുംതിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. കളമശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി…