പത്തനംതിട്ട: സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി. രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിനു മുകളിൽ വച്ചു പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ രഘുകുമാർ ഇരുവർക്കും നേരെ തിരിയുകയായിരുന്നു. പിന്നാലെ രാജേഷ് കുമാർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും രഘുകുമാറിനെതിരെ പരാതി നൽകുകയുമായിരുന്നു.
Day: January 27, 2025
നയിക്കാൻ സംസ്ഥാന നേതാക്കളും; ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം: ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും. 30 സംഘടനാ ജില്ലകളിൽ 27 ഇടത്തെ അധ്യക്ഷന്മാരെയാണ് ബിജെപി പ്രഖ്യാപിച്ചത്. അതേസമയം പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാതികൾ ഉയർന്നിട്ടുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളിലാണ് തര്‍ക്കം തുടരുന്നതിനാൽ തീരുമാനം മാറ്റിവെച്ചത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡൻ്റുമാരെയെല്ലാം ഒഴിവാക്കി. സംസ്ഥാന നേതാക്കളെ ഉൾപ്പടെ ജില്ലാ പ്രസിഡൻ്റുമാരായി നിയമിച്ചാണ് ബിജെപിയിലെ നേതൃമാറ്റം. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുരളീധര വിഭാഗക്കാരാണ്. ജില്ലാ അധ്യക്ഷന്മാർക്ക് പിന്നാലെ സംസ്ഥാന പ്രസിഡൻ്റിൻ്റെ കാര്യത്തിൽ വൈകാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തേക്കും. ‘മിഷൻ കേരള’യുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണൻ, സന്ദീപ് വചസ്പതി അടക്കമുള്ള സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കിയത്. അതേ സമയം തിരുവനന്തപുരത്തെ കരമന ജയൻ്റെ നോമിനേഷനെതിരെ പരാതിയുണ്ട്. പ്രായപരിധി 60…
വയനാട്ടിലെ നരഭോജി കടുവ ചത്തനിലയിൽ
കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്തനിലയിൽ കണ്ടെത്തി. പീലക്കാവ് ഭാഗത്താണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ടെന്ന് റിപ്പോർട്ട്. ആളെക്കൊല്ലി കടുവ ചത്തതായി വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ വനംവകുപ്പ് സംഘാംഗങ്ങൾ കടുവയെ അവശനിലയിൽ കണ്ടത്. കടുവയുടെ കഴുത്തിൽ രണ്ട് വലിയ മുറിവുകളുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അവശനിലയായിരുന്ന കടുവ രണ്ടരയോടെ ചാവുകയായിരുന്നു. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം.കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.പോസ്റ്റ് മോർട്ടം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയെ വെടി വെച്ചിട്ടില്ലെന്നും അധികൃതർ പ്രതികരിച്ചു. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് ജഡം കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും…