മുംബൈ : വീട്ടിൽ അതിക്രമിച്ചു കയറി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.ബാന്ദ്ര പൊലീസ് ഇയാളെ സ്റ്റേഷനിൽ എത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നാണു വിവരം. ഇയാളാണോ സെയ്ഫിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതും കുത്തിയതും എന്നു സ്ഥിരീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിനു ശേഷം വേഷം മാറി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ്ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു. 20 സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റിൽ സെന്റ് തെരേസാ സ്കൂളിനു സമീപമുള്ള സദ്ഗുരു ശരൺ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിൽ 10000 ചതുരശ്ര അടി വസതിയിലാണു താരകുടുംബം താമസിക്കുന്നത്.
Day: January 17, 2025
എറണാകുളത്ത് അടിയേറ്റ് മരിച്ചത് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ; പ്രതി എത്തിയത് ഇരുമ്പ് പൈപ്പുമായി
കൊച്ചി: എറണാകുളത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. എറണാകുളം ചേന്ദമംഗലത്താണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേരെയാണ് കൊലപ്പെടുത്തിയത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകവുമായി ബന്ധപ്പെട്ട് ഋതു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവരുടെ സമീപവാസിയാണ് ഋതു. സംഭവസ്ഥലത്ത് എത്തിയ വടക്കേക്കര പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന ഋതു സംഭവ ദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്. പോലീസ് സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസികളിൽ നിന്നും പോലീസ് വിവരങ്ങൾ തേടും. ഇന്ന് വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. കസ്റ്റഡിയിലുള്ള…
ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി, അമ്മ സിന്ധുവിനെ വെറുതെ വിട്ടു
തിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി നാളെ. കാമുകനായ മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി.ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്കു സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്യ്ക്കു വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ് എന്നും പൊലീസ് കണ്ടെത്തി. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. കഴിഞ്ഞ…