തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറിൻ്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജൻ്റെയും സിജിയുടെയും മകള്‍ അലീന ഷാജനാണ് (16) മരിച്ചത്. തൃശൂര്‍ സെൻ്റ് ക്ലേയേഴ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.പീച്ചി ഡാമിൽ വീണ നാല് കുട്ടികളെ നാട്ടുകാരായിരുന്നു കരക്കെത്തിച്ചത്. തുടർന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെൻ്റിലേറ്ററിലായിരുന്നു ഇവർ. ചികിത്സയ്ക്കിടെ പുലര്‍ച്ചെ 12:30 ഓടെയായിരുന്നു അലീനയുടെ മരണം. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. വെൻ്റിലേറ്ററിലുള്ള രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ മുരിങ്ങത്തുപ്പറമ്പിൽ എറിൻ ബിനോജ് (16), പാറശ്ശേരി ആൻഗ്രേയ്‌സ് സജി (16), പീച്ചി തെക്കേക്കുളം പുളിയമാക്കൽ ജോണിയുടെ മകൾ…
Day: January 13, 2025
പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9:30 ഓടെ നിയമസഭയിലെത്തി സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. രാജിക്കത്ത് സ്പീക്കർക്ക് കൈമാറിയെന്ന് അൻവർ പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസുമായി കൈകോർത്തതിന് പിന്നാലെയാണ് അൻവർ രാജിവെച്ചത്. പിണറായിസത്തിനെതിരെയാണ് പോരാട്ടമെന്ന് പിവി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജിവിവരം ശനിയാഴ്ച തന്നെ സ്പീക്കർക്ക് മെയിൽ ചെയ്തിരുന്നു. ഇന്ന് നേരിട്ട് രാജിക്കത്ത് കൈമാറുകയായിരുന്നെന്നും അൻവർ പറഞ്ഞു. തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.