ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും നിത്യാനന്ദ ഹാജരാകുന്നില്ല. ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. നിത്യാനന്ദയുടെ ശിഷ്യയായ കർണാടക സ്വദേശിനി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. നിത്യാനന്ദ ഇപ്പോള്‍ എവിടെയാണെന്നത് വ്യക്തമല്ല. 2010ല്‍ ഡ്രൈവറുടെ പരാതിയില്‍ നിത്യാനന്ദയ്ക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. 2020ല്‍ ഇതേ ഡ്രൈവർ തന്നെയാണ് നിത്യാനന്ദ രാജ്യം വിട്ടതായി വെളിപ്പെടുത്തിയത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ല്‍ നേപ്പാള്‍ വഴി ഇക്വഡോറിലേയ്ക്ക് കടന്നത്. നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ ബ്ളൂകോർണർ നോട്ടീസും നിലവിലുണ്ട്. ഇതിനുശേഷമാണ് ഹിന്ദുരാജ്യം എന്നവകാശപ്പെട്ട് സ്വകാര്യ ദ്വീപ് വാങ്ങി ‘കൈലാസ’ എന്ന പേര് നല്‍കി സാങ്കല്‍പ്പിക രാജ്യം സ്ഥാപിച്ചത്. കൈലാസ പ്രതിനിധി യുഎൻ…
Day: October 23, 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് നടപടി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. സജി മോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബർ 19ന് പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികള്‍ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദേശം. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കേസെടുക്കാവുന്ന പരാതികളുമുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. പ്രത്യേക അന്വേഷണ സംഘത്തിന് നിയമപ്രകാരം കേസെടുത്ത് മുന്നോട്ട് പോകാമെന്നായിരുന്നു കോടതി നിർദേശം. മൊഴി നല്‍കാൻ അതിജീവിതമാർ തയ്യാറല്ലെങ്കില്‍ നിർബന്ധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക നല്‍കും. തുടര്‍ന്നു പത്രിക നല്‍കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെപിസിസി പ്രസിഡന്റെ കെ.സുധാകരന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും എംപിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും റോഡ് ഷോയിലുണ്ട്. പ്രിയങ്ക ഗാന്ധി ഇന്നലെ രാത്രി വയനാട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മക്കളായ റൈഹാന്‍, മിറായ എന്നിവരും ഒപ്പമുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെനിന്നു റോഡ് മാര്‍ഗം ബന്ദിപ്പൂര്‍ വനമേഖലയിലൂടെയാണു മുത്തങ്ങ അതിര്‍ത്തി…