നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന് അവര്‍ നല്‍കിയത്. എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ വിതുമ്ബല്‍ അടക്കാൻ കഴിയാതെ വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കലക്ടറേറ്റില്‍ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോള്‍ വിതുമ്ബിക്കരഞ്ഞുകൊണ്ടാണ് മുന്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ചത്.

വയനാട്ടില്‍ സത്യൻ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എല്‍.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എല്‍.എ ആയിട്ടുണ്ട്. മുമ്ബ് സത്യൻ മൊകേരി മത്സരിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ രണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടില്‍നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വയനാട്ടില്‍ പ്രിയങ്കയെത്തിയതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രിയങ്കയുടെ കന്നി അങ്കമാണിത്. പ്രിയങ്കയുടെ സ്ഥാനാർഥിത്വം കോണ്‍ഗ്രസ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു . രാജി പ്രഖ്യാപന സമയത്തുതന്നെ പ്രിയങ്ക…

ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ

പാലക്കാട്: സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്രനായ അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. വ്യാജ ഡിഎംകെയുമായാണ് അന്‍വറിന്റെ രംഗപ്രവേശം. ഈ ഉപതിരഞ്ഞെടുപ്പു വഴി യുഡിഎഫ് മുന്നിണിയിലേക്ക് വഴിവെട്ടാന്‍ സാധിക്കുമോ എന്ന ആലോചനയിലാണ് അന്‍വര്‍. അതിന്റെ ഭാഗമായി സമ്മര്‍ദ്ദ നീക്കങ്ങളുമായി സജീവമായി രംഗത്തുണ്ട്. ചേലക്കരയിലും പാലക്കാട്ടും സ്വന്തമായി സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ പദ്ധതിയിട്ട അന്‍വര്‍ ഉദ്ദേശിക്കുന്നത് യുഡിഎഫുമായുള്ള വിലപേശലാണ്. പലയിടത്തും കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായ ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ച ഒവൈസി പാര്‍ട്ടിയുടെ ലൈനാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ താനുമായി ചര്‍ച്ചക്ക് യുഡിഎഫ് തയ്യാറാകുമെന്ന കണക്കുകൂട്ടലുമായാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. ഇതിന് വഴിയൊരുക്കുന്ന സമ്മര്‍ദ്ദ തന്ത്രമായാണ് ചേലക്കരയിലെയും പാലക്കാട്ടെയും സ്ഥാനാര്‍ഥിത്വം. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എന്‍.കെ.സുധീര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ അറിയിച്ചു. ആലത്തൂര്‍…

സല്‍മാന്‍ ഖാനെ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് അയച്ചിരിക്കുന്നത് 70 പേരെ, താരത്തിന്റെ സുരക്ഷ ശക്തമാക്കി: ഒരാള്‍ പിടിയില്‍

മുംബൈ: നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ നവി മുംബൈ പോലീസും ഹരിയാന പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരാള്‍ പിടിയില്‍. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് ഒരാളെ അറസ്റ്റ് ചെയ്തത്. സുഖ എന്ന പ്രതിയെ നവി മുംബൈയിലേക്ക് കൊണ്ടുപോയി . വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. സല്‍മാന്‍ ഖാനെ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് 70 പേരെ അയച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. അതേസമയം, താരത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റ്;ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ; കോഹ് ലിയും സര്‍ഫറാസ് ഖാനും ഡക്ക്

ബെംഗളൂരു: ന്യൂസിലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് ലഭിച്ച്‌ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 12 ഓവര്‍ പിന്നിടുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് 13 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് കോഹ് ലി, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. യശ്വസി ജയ്‌സ്വാളും (8), റിഷ്ഭ് പന്തും (3) ആണ് ക്രീസിലുള്ളത്. ടിം സൗത്തി, മാറ്റ് ഹെന്ററി, വില്ല്യം റോര്‍ക്കെ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് മല്‍സരം മാറ്റിവയ്ക്കുകയായിരുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉള്ളുലയ്ക്കുന്ന കുറിപ്പുമായി പത്തനംതിട്ട മുന്‍ കളക്ടര്‍ പിബി നൂഹ്

തിരുവനന്തപുരം: (KVARTHA) കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ (Naveen Babu) കുറിച്ചുള്ള ഉള്ളുലയ്ക്കുന്ന കുറിപ്പുമായി പത്തനംതിട്ട മുന്‍ കളക്ടര്‍ പിബി നൂഹ്. നവീന്‍ ബാബുവിനെ കുറിച്ചുള്ള പി.ബി. നൂഹ് (P B Nooh IAS) എഴുതിയ വാക്കുകള്‍ ബാബുവിന്റെ അകാലവിയോഗത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 2018-ലെ വെള്ളപ്പൊക്കം, ശബരിമല വിവാദം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തിന് കരുത്തായ നവീന്‍ ബാബുവിനെ കുറിച്ചുള്ള നൂഹിന്റെ ഓര്‍മ്മകള്‍ പിന്നെയും അഭിമാനിയും കൃത്യനിഷ്ഠയുമുണ്ടായിരുന്ന ആ ഉദ്യോഗസ്ഥനെ വീണ്ടും അനുസ്മരിപ്പിക്കുകയാണ്. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും ഔദ്യോഗിക കാര്യങ്ങള്‍ 100ശതമാനവും വിശ്വസിച്ച്‌ ഏല്‍പ്പിക്കാന്‍ കഴിയുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നുവെന്നും പിബി നൂഹ് ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഏറെ ജോലിഭാരം ഉള്ള വകുപ്പില്‍ 30ലേറെ വര്‍ഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞുപോകുമ്ബോള്‍ അദ്ദേഹം കുറഞ്ഞപക്ഷം…

പ്രതിഷേധക്കാരെ തല്ലിയ ഗണ്‍മാൻമാര്‍ക്ക് ക്ലീൻചിറ്റ്: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർക്ക് ക്ലീൻചിറ്റ് നല്‍കി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആലപ്പുഴ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. ഗണ്‍മാൻമാർ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ഡ്യൂട്ടിയാണെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ സമർപ്പിച്ച റഫർ റിപ്പോർട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം, പോലീസിന്‍റെ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് മർദനമേറ്റ യൂത്ത്കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസും കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എ.ഡി. തോമസും തടസഹർജി ഫയല്‍ ചെയ്യും. ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളോടെയാണ് പരാതിക്കാർ കോടതിയെ സമീപിക്കുന്നത്.

എഐസിസി സോഷ്യല്‍ മീഡിയ ക്യാംപെയ്നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിനെ പുറത്താക്കി

എഐസിസി സോഷ്യല്‍ മീഡിയ ക്യാംപെയ്നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിനെ പുറത്താക്കി. ഗ്രൂപ്പ് അഡ്മിന്‍മാരില്‍ ഒരാള്‍ ആയിരുന്നു സരിന്‍. സരിന്‍ അംഗമായിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് മറ്റൊരംഗം അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു. എഐസിസിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ കേരളത്തില്‍ കൈകാര്യം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഗ്രൂപ്പാണിത്. സരിന്‍ ഉള്‍പ്പടെ നിരവധി അഡ്മിന്‍മാര്‍ ഈ ഗ്രൂപ്പിലുണ്ട്. വിടി ബല്‍റാം ഉള്‍പ്പടെയുള്ള നേതാക്കളും ഗ്രൂപ്പില്‍ ഉണ്ട്. ഈ ഗ്രൂപ്പില്‍ നിന്നാണ് സരിനെ പുറത്താക്കിയിരിക്കുന്നത്. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിപിഐഎം സ്ഥാനാര്‍ത്ഥിയാവാന്‍ സരിന്‍ സമ്മതം മൂളിയെന്നാണ് വിവരം