ജനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മഹാത്മാവിൻ്റെ 155ാം ജന്മദിനം

ഒക്ടോബർ 2, ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 155ാം ജന്മദിനാഘോഷിക്കുകയാണ് രാജ്യം. 1869 ഒക്ടോബർ 2 നാണ് കരംചന്ദ് ഗാന്ധിയുടെയും പുത്‌ലീ ഭായിയുടെയും മകനായി ഗുജറാത്തിലെ പോർബന്തറില്‍ എംകെ ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച്‌ സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി. ഒക്ടോബർ 2 ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിച്ച്‌ വരികയാണ്. 2007 ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് അഹിംസാദിനം പ്രഖ്യാപിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻറെ പര്യായമായി മാറിയ ഗാന്ധിജി അഹിംസാ മന്ത്രം ഉയർത്തിപ്പിടിച്ചാണ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും ഭാരതത്തിന് മോചനം നേടി തന്നത്. ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടില്‍ ഗാന്ധിജിയുടെ…

രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി; സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് പണം രാജ്യദ്രോഹപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കാതെ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദ ഹിന്ദു ദിനപത്രത്തിലും വന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അഭിമുഖം തിരുത്താൻ മുഖ്യമന്ത്രി എന്തിന് 32 മണിക്കൂര്‍ കാത്തിരുന്നു? എല്ലാം നാടകം -പി.വി. അൻവര്‍

നിലമ്ബൂർ: ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം തെറ്റാണെങ്കില്‍ തിരുത്താൻ എന്തിനാണ് 32 മണിക്കൂർ കാത്തിരുന്നതെന്ന് പി.വി. അൻവർ എം.എല്‍.എ. ആ തിരുത്ത് ഒട്ടും ആത്മാർത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂർ പിന്നിട്ടപ്പോഴാണ് തിരുത്തല്‍ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവർക്കും അറിയാം -അൻവർ മാധ്യമങ്ങളോട് പറഞ്ഞു. തിരുത്തല്‍ ആത്മാർത്ഥതയുള്ളതാണെങ്കില്‍ പത്രം രാവിലെ കേരളത്തില്‍ ഇറങ്ങിയ ഉടൻ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വാർത്താ കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വർണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്ബും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവർത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ്. ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച്‌ അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്‍ലിം ഭൂരിപക്ഷ…

മഹാത്മാ ഗാന്ധിയുടെ ജീവിതം ഏവര്‍ക്കും പ്രചോദനം നല്‍കുന്നു ; രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സമാധിയായ രാജ്ഘട്ടില്‍ പുഷ്പാർച്ചന നടത്തി. ആദരണീയനായ ബാപ്പുവിന്റെ ജീവിതവും അദ്ദേഹത്തിന്റെ സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ആദർശങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ മോദി പറഞ്ഞു. ഗാന്ധിജിക്ക് പുറമെ ഈ ദിവസം ജനിച്ച ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂർ ശാസ്ത്രിക്കും പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തെ സൈനികരുടെയും കർഷകരുടെയും അഭിമാനത്തിന് വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചുവെന്ന് “ജയ് ജവാൻ, ജയ് കിസാൻ” എന്ന മുദ്രാവാക്യം ഉയർത്തിയ ശാസ്ത്രിയെ കുറിച്ച്‌ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ലാളിത്യവും സത്യസന്ധതയും അദ്ദേഹത്തിന് വലിയ ബഹുമാനം നേടിക്കൊടുത്തുവെന്നും മോദി കൂട്ടിച്ചേർത്തു.

എ.ടി.എം കൊള്ള: പ്രതികളെ ഈയാഴ്ച തൃശൂരിലെത്തിക്കും

തൃശൂര്‍: എ.ടി.എം കവര്‍ച്ചക്കേസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ കേരള പൊലീസ് വ്യാഴാഴ്ച തമിഴ്‌നാട് കോടതിയില്‍ അപേക്ഷ നല്‍കും. തൃശൂര്‍ സിറ്റി പൊലീസ്, റൂറല്‍ പൊലീസ് എന്നിവ സംയുക്തമായാണ് അഞ്ചു പ്രതികള്‍ക്കായി നാമക്കല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുക. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ഹരിയാന സ്വദേശികളായ ഇര്‍ഫാന്‍, സബീര്‍ഖാന്‍, മുഹമ്മദ് ഇഖ്‌റം, സ്വിഗീന്‍, മുബാറിക് എന്നീ പ്രതികളെയാണ് കസ്റ്റഡിയിലെടുക്കുക. ഏറ്റുമുട്ടലില്‍ പൊലീസിന്റെ വെടിയേറ്റ് ചികിത്സയിലുള്ള പ്രതിയായ ആസര്‍ അലിയെ പിന്നീട് മാത്രമേ കസ്റ്റഡിയിലെടുക്കൂ. കസ്റ്റഡി അപേക്ഷ നല്‍കുന്നതടക്കം കാര്യങ്ങള്‍ക്കായി സിറ്റി പൊലീസിന്റെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും റൂറല്‍ പൊലീസിന്റെ ഒരു ഇന്‍സ്‌പെക്ടറുമടങ്ങുന്ന സംഘം തമിഴ്‌നാട്ടിലെത്തി. തമിഴ്‌നാട് പൊലീസിന്റെ പക്കലുള്ള തെളിവുകളും കേരള പൊലീസ് സംഘം ശേഖരിക്കും. തങ്ങള്‍ക്ക് പ്രതികളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ മതിയെന്നാണ്…